കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ഇറാന്‍ ആക്രമണം കൊണ്ടത് ഇന്ത്യയുടെ ഇടനെഞ്ചില്‍; പാകിസ്താനെ വെട്ടാന്‍ കാത്തിരിക്കണം

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനിലെ ഏറ്റവും ഉന്നതനായ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ സന്ദര്‍ശിച്ച് ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തിയത് കഴിഞ്ഞാഴ്ചയാണ്.

ഇറാനുമായി ചേര്‍ന്ന് ഇന്ത്യ തയ്യാറാക്കുന്ന ചാബഹാര്‍ തുറമുഖ പദ്ധതി വേഗത്തിലാക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് മേഖലയില്‍ യുദ്ധ കാഹളം. ഇതോടെ ഇന്ത്യയുടെ ഊര്‍ജ-വ്യാപാര താല്‍പ്പര്യങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ സാധിക്കില്ല. പാകിസ്താനെയും ചൈനയെയും വെട്ടി പുതിയ പാത തെളിക്കാനുള്ള ഇന്ത്യയുടെ മോഹവും ഉടന്‍ നടപ്പാകില്ല. വിശദാംശങ്ങള്‍....

 ഇപ്പോള്‍ എണ്ണ വാങ്ങുന്നില്ല

ഇപ്പോള്‍ എണ്ണ വാങ്ങുന്നില്ല

ഇറാന്റെ എണ്ണ കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറാന്റെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ പിന്‍മാറിയത്. ഇപ്പോള്‍ ഇറാന്‍ എണ്ണ ഇന്ത്യ വാങ്ങുന്നില്ല.

ഇറാഖിലെ ഇറക്കുമതിയും തടസ്സപ്പെടും

ഇറാഖിലെ ഇറക്കുമതിയും തടസ്സപ്പെടും

അമേരിക്കയുടെയും സൗദിയുടെയും മറ്റു ഗള്‍ഫ് രാജ്യങ്ങളുടെയും എണ്ണയാണ് ഇപ്പോള്‍ ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇറാന്റെ എണ്ണയ്ക്ക് ഉപരോധം ചുമത്തിയ പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുന്നത്. അമേരിക്കന്‍ ആക്രമണ പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും തടസപ്പെടും.

ചാബഹാര്‍ ഇനിയും വൈകും

ചാബഹാര്‍ ഇനിയും വൈകും

ഇറാനും ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ചാബഹാര്‍ തുറമുഖ പദ്ധതി. ഉപരോധം കാരണം പദ്ധതി നിലച്ച മട്ടാണ്. എന്നാല്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ നേതൃത്വങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചില ഇളവുകള്‍ ഇന്ത്യക്ക് ലഭിക്കുമെന്നും സൂചന വന്നിരുന്നു.

ഇന്ത്യ-ഇറാന്‍ ചര്‍ച്ച

ഇന്ത്യ-ഇറാന്‍ ചര്‍ച്ച

ഇറാന്റെ വിപ്ലവ ഗാര്‍ഡിനെതിരെ അമേരിക്കയുടെ ഉപരോധമുണ്ട്. എന്നാല്‍ ചാബഹാര്‍ പദ്ധതിയില്‍ വിപ്ലവ ഗാര്‍ഡിന് ബന്ധമില്ലെന്നും അതുകൊണ്ടുതന്നെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തടസമില്ലെന്നുമാണ് ഇന്ത്യ കരുതുന്നത്. തുടര്‍ന്നാണ് കഴിഞ്ഞാഴ്ച ഇന്ത്യ-ഇറാന്‍ ചര്‍ച്ച നടത്തിയതും.

ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പ്

ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പ്

ഇറാഖില്‍ വച്ച് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇറാന്‍ തിരിച്ചടിക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനിഇയുടെ അടുത്ത അനുയായിയാണ് സുലൈമാനി. ഇറാനിലെ രണ്ടാമനായി വിലയിരുത്തുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം.

വിമാനങ്ങള്‍ വഴിമാറി

വിമാനങ്ങള്‍ വഴിമാറി

സൈന്യത്തിലെ ഏറ്റവും ഉന്നതനായ കമാന്ററെ അമേരിക്ക വധിച്ച സാഹചര്യത്തില്‍ ഇറാന്‍ തിരിച്ചടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. മൂന്നുദിവസത്തെ ദുഃഖാചരണം കഴിഞ്ഞാല്‍ ആക്രമണം തുടങ്ങുമെന്നാണ് സൂചന. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യന്‍ വിമാനങ്ങളുടെ പാത മാറ്റിയത്. യുദ്ധ ഭീതി നിലനില്‍ക്കുന്നതിനാല്‍ ചാബഹാര്‍ പദ്ധതി നടക്കില്ല.

ഇന്ത്യയുടെ അഭ്യര്‍ഥന

ഇന്ത്യയുടെ അഭ്യര്‍ഥന

അമേരിക്കയും ഇറാനും സംഘര്‍ഷത്തില്‍ നിന്ന് പിന്‍മാറണമെന്നും സമാധാനപാതയില്‍ വരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇറാന്‍ തിരിച്ചടിക്ക് പദ്ധതി ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈബര്‍ ആക്രമണമായേക്കാം ആദ്യം നടക്കുക എന്നാണ് ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍.

അമേരിക്ക സൈനിക നീക്കം തുടങ്ങി

അമേരിക്ക സൈനിക നീക്കം തുടങ്ങി

ഇറാന്റെ ആക്രമണം അമേരിക്ക് മുന്‍കൂട്ടി കാണുന്നുണ്ട്. കുവൈത്തിലെ 3000 സൈനികരെ ഇറാഖ് അതിര്‍ത്തിയിലേക്ക് മാറ്റി വിന്യസിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ 14000 സൈനികരുണ്ട്. യുദ്ധസാധ്യതയുള്ളതിനാല്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തിയേക്കും.

ചൈന-പാകിസ്താന്‍ നീക്കം

ചൈന-പാകിസ്താന്‍ നീക്കം

ചൈനയുടെ സഹായത്തോടെ പാകിസ്താനില്‍ ഗ്വാദര്‍ തുറമുഖ വികസനം നടക്കുന്നുണ്ട്. ചൈനയാണ് കൂടുതല്‍ ഫണ്ട് ചെലവഴിക്കുന്നത്. ചൈനയെയും പാകിസ്താനെയും ആശ്രയിക്കാതെ ചരക്കുകടത്ത് നടത്താന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ഇറാനിലെ ചാബഹാര്‍ പദ്ധതി. ഈ പദ്ധതിയാണിപ്പോള്‍ വീണ്ടും അനിശ്ചിതത്വത്തിലായത്.

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്കന്‍ എണ്ണയ്ക്ക് വില കൂടുതലാണ്. പുതിയ സാഹചര്യത്തില്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യയ്ക്ക് അസാധ്യമാകും. അപ്പോള്‍ അമേരിക്കയില്‍ നിന്ന് ഇനിയും കൂടുതല്‍ എണ്ണ ഇന്ത്യ ഇറക്കേണ്ടി വരും. ഇത് അമേരിക്കക്ക് നേട്ടമാണ്.

50 ലക്ഷത്തിലധികം ഇന്ത്യക്കാര്‍

50 ലക്ഷത്തിലധികം ഇന്ത്യക്കാര്‍

യുദ്ധം തുടങ്ങുകയാണെങ്കില്‍ ഏറ്റവും തിരിച്ചടി ലഭിക്കുന്ന രാജ്യവും ഇന്ത്യയായിരിക്കും. 50 ലക്ഷത്തിധികം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ തിരിച്ചുവരുന്ന സാഹചര്യമുണ്ടാകും. കുവൈത്ത്- ഇറാഖ് യുദ്ധകാലത്ത് 170000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചുവന്നിരുന്നു.

വില കുത്തനെ വര്‍ധിക്കും

വില കുത്തനെ വര്‍ധിക്കും

മറ്റൊന്ന് എണ്ണവിലയാണ് ഇന്ത്യയെ ബാധിക്കുക. യുദ്ധസാധ്യതയുള്ളതിനാല്‍ കുത്തനെ ഉയരുകയാണ് എണ്ണവില. ശനിയാഴ്ചയും വില വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ ആക്രമണം തുടങ്ങിയാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് നിലയ്ക്കും. അതാകട്ടെ, ആഗോളതലത്തില്‍ എണ്ണവില കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കും. ഇന്ത്യയില്‍ അവശ്യസാധനങ്ങളുടെ വിലയും കൂടും.

English summary
Qasem Soleimani Murder: US hit on Iran may hurt India’s interests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X