ഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് അല്‍ത്താനി ഭരണകൂടം
ദോഹ: ഖത്തറില്‍ വിവാദമായ തൊഴില്‍ നിയമം എടുത്തുകളയാന്‍ ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കഫാല സ്പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ കാതലായ മാറ്റം വരുമെന്ന് ഉറപ്പായി. 2022ല്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന് വേദിയാകുന്ന ഖത്തറിലെ വിവാദ നിയമം ഒഴിവാക്കണമെന്ന് ഏറെകാലാമായുള്ള ആവശ്യമാണ്. ഇതിനാണ് ഭരണകൂടം പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
വിദേശ തൊഴിലാളികള്‍ക്ക് കമ്പനികള്‍ മാറുന്നതിന് തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമില്ല എന്നതാണ് വരുന്ന മാറ്റം. ഇതുസംബന്ധിച്ച് നേരത്തെ സൂചനകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഭരണകൂടം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ....

ഒഴിവാക്കുന്ന നിയമങ്ങള്‍
ചില തൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകണമെങ്കില്‍ തൊഴില്‍ ഉടമയുടെ അനുമതി വേണമെന്നായിരുന്നു ഖത്തറിലെ നിയമം. മാത്രമല്ല, ചില തൊഴിലാളികള്‍ക്ക് കമ്പനി മാറണമെങ്കിലും തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമായിരുന്നു. ഇവ രണ്ടു എടുത്തുകളയുകയാണ് ഭരണകൂടം. വിദേശികളെ ചേര്‍ത്ത് നിര്‍ത്തിയാണ് ഭരണകൂടത്തിന്റെ ഓരോ നീക്കങ്ങളും.

ലോകകപ്പ് മല്‍സരം തുണയായി
ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത് മുതല്‍ രാജ്യത്തെ തൊഴില്‍ നിയമത്തില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ ഭരണകൂടം നടപ്പാക്കിയിരുന്നു. ലോകകപ്പ് മല്‍സരത്തിന്റെ ഭാഗമായി ഖത്തറില്‍ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരുടെ സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു പരിഷ്കാരങ്ങള്‍.

തൊഴില്‍ മന്ത്രി പറയുന്നത്
കഴിഞ്ഞ വര്‍ഷം ഒട്ടേറെ തൊഴിലാളികള്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ എക്സിറ്റ് വിസ ഖത്തര്‍ ഭരണകൂടം എടുത്തുകളഞ്ഞിരുന്നു. മിനിമം കൂലി നടപ്പാക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ തേടുന്നതിന് ഇനി മുതലാളിയുടെ അനുമതിയും ആവശ്യമില്ല. എക്സിറ്റ് പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തുവെന്നും തൊഴില്‍ വകുപ്പ് മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഉസ്മാന് ഫഖ്റൂ ദോഹയില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.

കുറഞ്ഞ കൂലി എത്രയാണ്?
മിനിമം കൂലി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് തൊഴില്‍ മന്ത്രി പറഞ്ഞെങ്കിലും കൂലി എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഖത്തര്‍ ഭരണകൂടം നേരത്തെ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അതുപ്രകാരം കുറഞ്ഞ കൂലി 750 റിയാലാണ്.

20 ലക്ഷത്തിലധികം വിദേശികള്‍
20 ലക്ഷത്തിലധികം വിദേശ തൊഴിലാളികളുള്ള രാജ്യമാണ് ഖത്തര്‍. ഇതില്‍ കൂടുതല്‍ പേരും നേരിട്ടോ അല്ലാതെയോ ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നടപ്പാക്കുന്ന ഏത് തൊഴില്‍ നിയമങ്ങളും പ്രവാസികളെ സംബന്ധിച്ച് നിര്‍ണായകമാണ്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications