കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് തിരിച്ചു പണികൊടുത്ത് ഖത്തര്‍; ഉപാധി വച്ചു, അംഗീകരിച്ചാല്‍ മാത്രം സമാധാനം, അല്ലെങ്കില്‍!!

സമാധാന ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി സൗദി സഖ്യം ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചു.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യയും യുഎഇയും സമാധാനം വരണമെങ്കില്‍ ചില ഉപാധികള്‍ ഖത്തര്‍ പാലിക്കണം എന്നായിരുന്നു മുന്നോട്ട് വച്ച നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ ഖത്തര്‍ അങ്ങോട്ട് ഉപാധി വച്ചിരിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനവും ഐക്യവും പുലരുകയുള്ളൂവെന്നാണ് ഖത്തറിന്റെ പ്രതികരണം.

ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് സമാധാന ശ്രമങ്ങളുമായി മേഖലയിലെത്തിയ എല്ലാ വിദേശ ശക്തികളും അഭിപ്രായപ്പെട്ടത്. കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമത്തിന് പുറമെ, അമേരിക്കയും തുര്‍ക്കിയും ഫ്രാന്‍സും ബ്രിട്ടനും സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈസാഹചര്യത്തിലാണ് ഖത്തര്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

ഉപരോധവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ല

ഉപരോധവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ല

തങ്ങള്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഉപരോധം ഒരുഭാഗത്ത് നടക്കുമ്പോള്‍ ഒരിക്കലും ചര്‍ച്ചയുണ്ടാകില്ല. ആദ്യം നിങ്ങള്‍ ഉപരോധം അവസാനിപ്പിക്കണം-ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ വ്യക്തമാക്കി.

ഉപരോധം അവസാനിപ്പിക്കണം

ഉപരോധം അവസാനിപ്പിക്കണം

വിദേശ നേതാക്കള്‍ പലരും സമാധാന ചര്‍ച്ചയില്‍ പങ്കാളികളാവാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ എങ്ങനെ ഉപരോധം പ്രഖ്യാപിച്ചവരുമായി ചര്‍ച്ച നടത്തും. ഉപരോധം അവസാനിപ്പിക്കണമെന്നും അത്തിയ്യ കൂട്ടിച്ചേര്‍ത്തു.

നിയമപരമായി നീങ്ങും

നിയമപരമായി നീങ്ങും

ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ നിയമപരമായി നീങ്ങും. അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് തങ്ങളുടെ തീരുമാനം. സൗദി സഖ്യം സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉപരോധം പിന്‍വലിക്കണമെന്നം അത്തിയ്യ പറഞ്ഞു.

സൈനിക താവളം മാറ്റില്ല

സൈനിക താവളം മാറ്റില്ല

റഷ്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ പ്രതിരോധ മന്ത്രി നിലപാടുകള്‍ വ്യക്തമാക്കിയത്. അമേരിക്കയുടെ ഖത്തറിലെ സൈനിക താവളം മാറ്റി സ്ഥാപിക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും മന്ത്രി പറഞ്ഞു.

പ്രകോപനം ഉണ്ടാകേണ്ട

പ്രകോപനം ഉണ്ടാകേണ്ട

അമേരിക്കയുടെയും തുര്‍ക്കിയുടെയും സൈനിക താവളം ഖത്തറിലുണ്ട്. അത് ഏതെങ്കിലും രാജ്യത്തെ ഭയപ്പെടുത്താനല്ല. ആര്‍ക്കും ഇതില്‍ പ്രകോപനം ഉണ്ടാകേണ്ട കാര്യമില്ലെന്നും അത്തിയ്യ വ്യക്തമാക്കി.

അമേരിക്ക വരെ പറയുന്നു

അമേരിക്ക വരെ പറയുന്നു

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. അമേരിക്ക വരെ ഇക്കാര്യം സമ്മതിക്കുന്നില്ല. അവര്‍ക്ക് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സൗദി സഖ്യത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും മന്ത്രി പറഞ്ഞു.

പര്യടനം അവസാനിപ്പിച്ച് തുര്‍ക്കി പ്രസിഡന്റ്

പര്യടനം അവസാനിപ്പിച്ച് തുര്‍ക്കി പ്രസിഡന്റ്

അതേസമയം, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഗള്‍ഫ് പര്യടനം കഴിഞ്ഞ് അങ്കാറയില്‍ തിരിച്ചെത്തി. ഗള്‍ഫ് പര്യടനം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് അദ്ദേഹം പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് ഇനിയും ശ്രമിക്കും

പ്രശ്‌നപരിഹാരത്തിന് ഇനിയും ശ്രമിക്കും

ബന്ധങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് തുര്‍ക്കി പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നതെന്ന് എര്‍ദോഗാന്‍ എകെ പാര്‍ട്ടി നേതാക്കളെ അറിയിച്ചു. ഗള്‍ഫിലെ പ്രശ്‌നപരിഹാരത്തിന് ഇനിയും ശ്രമം തുടരുമെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ ഉപരോധം

പുതിയ ഉപരോധം

അതിനിടെ, സമാധാന ശ്രമങ്ങള്‍ എല്ലാം അവതാളത്തിലാക്കി സൗദി സഖ്യം ഖത്തറിനെതിരേ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചു. ഒമ്പതു സംരഭങ്ങള്‍ക്കും ഒമ്പതു വ്യക്തികള്‍ക്കുമെതിരേകൂടി ഉപരോധം പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഇതുവ്യക്തമാക്കുന്നത്.

കുവൈത്തിനും രക്ഷയില്ല

കുവൈത്തിനും രക്ഷയില്ല

കുവൈത്തിലുള്ള വ്യക്തിക്കെതിരേയും ഉപരോധം പ്രഖ്യാപിച്ചുവെന്നതാണ് പുതിയ വിവാദം. 18 പേരുകളാണ് പുതിയതായി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തും തുര്‍ക്കിയും അമേരിക്കയും സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ ഉപരോധം. ഇത് മേഖലയില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. അതിനിടെ ഖത്തറിനെതിരേ ഒരുവിട്ടുവീഴ്ചയും ചെയ്യാത്തതിന് കാരണം ഈജിപ്താമെന്നും ബോധ്യമായി.

English summary
The blockade imposed on Qatar by four Arab states must be lifted before the country can engage into a dialogue, Qatar's Defense Minister Khalid bin Mohammed al-Attiyah said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X