ഖത്തര്‍ തകരുന്നു; കയറ്റുമതിയെ ബാധിച്ചു, രണ്ട് പ്ലാന്റുകള്‍ അടച്ചുപൂട്ടി, ഉപരോധം ശക്തമാക്കാന്‍ യുഎഇ

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഗള്‍ഫ് പ്രതിസന്ധി യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയില്ലെന്ന സൂചനകള്‍ പുറത്തുവരുന്നതിന് പിന്നാലെ അയല്‍രാജ്യങ്ങളുടെ ഉപരോധം ഖത്തറിനെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. രണ്ട് ഹീലിയം നിലയങ്ങള്‍ ഖത്തര്‍ അടച്ചുപൂട്ടി. സാമ്പത്തികമായി ഖത്തറിനെ ഇല്ലാതാക്കുമെന്നാണ് യുഎഇ വ്യക്തമാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഹീലിയം ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍. മൂന്ന് ജിസിസി രാജ്യങ്ങള്‍ ചുമത്തിയ സാമ്പത്തിക ഉപരോധം കാരണമാണ് ഹീലിയം നിലയങ്ങള്‍ അടച്ചുപൂട്ടുന്നതെന്ന് വ്യാവസായിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഹീലിയം നിലയങ്ങള്‍

ഹീലിയം നിലയങ്ങള്‍

റാസ്ഗ്യാസിന് കീഴിലാണ് ഖത്തറിലെ ഹീലിയം നിലയങ്ങള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനിയാണ് റാസ്ഗ്യാസ്. ഈ കമ്പനി അധികൃതരുടെ തീരുമാനപ്രകാരമാണ് നിലയങ്ങള്‍ അടച്ചുപൂട്ടിയത്.

കര അതിര്‍ത്തി അടച്ചതാണ് പ്രശ്‌നം

കര അതിര്‍ത്തി അടച്ചതാണ് പ്രശ്‌നം

ഖത്തറിനോട് ചേര്‍ന്ന കര അതിര്‍ത്തി സൗദി അറേബ്യ അടച്ചിരുന്നു. ഈ മാസം അഞ്ചിനാണ് അതിര്‍ത്തി സൗദി അടച്ചത്. അതിന് ശേഷം ഇതുവഴി ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ കരമാര്‍ഗമുള്ള വാതക കയറ്റുമതി നിലച്ചിട്ടുണ്ട്. കയറ്റുമതിക്ക് കുഴപ്പമില്ലെന്ന് കഴിഞ്ഞദിവസം ഖത്തര്‍ അറിയിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ നിലയങ്ങള്‍ പൂട്ടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

അമേരിക്കന്‍ കമ്പനി

അമേരിക്കന്‍ കമ്പനി

ഖത്തര്‍ പെട്രോളിയത്തിന്റെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം റോയിട്ടേഴ്‌സിനോട് പറഞ്ഞത്. പേര് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. രണ്ട് നിലയങ്ങള്‍ ഖത്തര്‍ അടച്ചുപൂട്ടിയെന്ന് കോണ്‍ബ്ലൂത്ത് ഹീലിയം കണ്‍സള്‍ട്ടിങ് എന്ന അമേരിക്ക കേന്ദ്രമായുള്ള വ്യാവസായിക സ്ഥാപനത്തിന്റെ മേധാവി ഫില്‍ കോണ്‍ബ്ലൂത്ത് പറഞ്ഞു.

 200 കോടി ക്യൂബിക് ഫീറ്റ് ദ്രവ്യ ഹീലിയം

200 കോടി ക്യൂബിക് ഫീറ്റ് ദ്രവ്യ ഹീലിയം

ഖത്തര്‍ അടച്ചുപൂട്ടിയ രണ്ട് പ്ലാന്റുകളില്‍ നിന്ന് പ്രതിവര്‍ഷം 200 കോടി സ്റ്റാന്റേര്‍ഡ് ക്യൂബിക് ഫീറ്റ് ദ്രവ്യ ഹീലിയം ഉല്‍പ്പാദിപ്പിക്കുമായിരുന്നു. ലോകത്ത് ആവശ്യമുള്ള വാതകത്തിന്റെ 25 ശതമാനം വരുമിതെന്ന് റാസ്ഗ്യാസിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

യുഎഇ പറയുന്നത്

യുഎഇ പറയുന്നത്

അതേസമയം, ഖത്തറിനെതിരേ കൂടുതല്‍ നടപടിയുമായി യുഎഇ രംഗത്തെത്തിയിട്ടുണ്ട്. വ്യോമ നിരോധനം ഖത്തറില്‍ നിന്നുള്ള അല്ലെങ്കില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാന കമ്പനികള്‍ക്ക് മാത്രമാണെന്ന് യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചു.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍

സൗദി അറേബ്യയും ബഹ്‌റൈനും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കാണ് വിമാനത്താവളങ്ങളില്‍ വിലക്കുള്ളതെന്ന് ഈ മൂന്ന് രാജ്യങ്ങളും ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഖത്തറിലെ വിമാനകമ്പനികള്‍ക്ക് ഈ മൂന്ന് രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയില്‍ കയറുന്നതിന് വിലക്കുണ്ട്.

മറ്റു വിമാനങ്ങള്‍ക്ക് കുഴപ്പമില്ല

മറ്റു വിമാനങ്ങള്‍ക്ക് കുഴപ്പമില്ല

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിമാനങ്ങള്‍ക്ക്് ഇതുവഴി പറക്കാം. ഖത്തറില്‍ നിന്നു വരുന്ന അന്യരാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്കുണ്ടാവില്ലെന്ന് ചുരുക്കം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുണം ചെയ്യും.

മലയാളികള്‍ക്ക് ആശ്വാസം

മലയാളികള്‍ക്ക് ആശ്വാസം

നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ ഖത്തറിലേക്ക് എത്തുന്നതിനും തിരിച്ചു നാട്ടിലേക്ക് വരുന്നതിനും അല്‍പ്പം പ്രയാസപ്പെട്ടിരുന്നു. ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി വഴിയാണ് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ പറന്നിരുന്നത്. ഇതാകട്ടെ സമയ നഷ്ടവും അധിക ചെലവും വരുന്ന വ്യോമ പാതയാണ്.

പ്രത്യേക അനുമതി വേണം

പ്രത്യേക അനുമതി വേണം

മേഖലയിലൂടെ പറക്കുന്ന സ്വകാര്യ വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഇതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട അപേക്ഷ വ്യോമയാന മന്ത്രാലയത്തില്‍ ലഭിക്കണം. പെട്ടന്നുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി.

രേഖകള്‍ സമര്‍പ്പിക്കണം

രേഖകള്‍ സമര്‍പ്പിക്കണം

സ്വകാര്യ വിമാനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യാത്രക്കാര്‍ ഏത് രാജ്യക്കാരാണെന്നും അവരുടെ പേര് വിവരങ്ങളും സമര്‍പ്പിക്കണം. വിമാനത്തിലെ ജീവനക്കാരുടെ വിവരങ്ങളും നല്‍കണം. ചരക്കുകളാണെങ്കില്‍ എന്താണെന്ന് ബോധ്യപ്പെടുത്തണം. ഖത്തര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതാണെങ്കില്‍ അനുമതി ലഭിക്കില്ല.

English summary
Qatar, the world's second largest helium producer, has closed its two helium production plants because of the economic boycott imposed on it by its neighbours, industry sources told Reuters on Tuesday.
Please Wait while comments are loading...