കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar Crisis : ഒടുവില്‍ ആ സത്യം വെളിപ്പെട്ടു, എല്ലാത്തിനും പിറകില്‍ ഇസ്രായേല്‍; ജിസിസി സുഹൃത്തുക്കൾ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ടെല്‍ അവീവ്: ഖത്തര്‍ പ്രതിസന്ധിക്ക് പിറകില്‍ ഇസ്രായേലിന്റെ കുതന്ത്രങ്ങള്‍ ആയിരുന്നു എന്ന ആരോപണം നേരത്തേ ഉയര്‍ന്നതാണ്. ഇപ്പോഴിതാ അത് ശരിയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഉള്ള പ്രതികരണങ്ങളും വന്നുതുടങ്ങി.

Qatar crisis : ഖത്തറിനെ വിടില്ലെന്ന് സൗദിയും ബഹ്‌റൈനും; പ്രശ്‌നം രൂക്ഷമാകും, എന്തും സംഭവിക്കാം!!Qatar crisis : ഖത്തറിനെ വിടില്ലെന്ന് സൗദിയും ബഹ്‌റൈനും; പ്രശ്‌നം രൂക്ഷമാകും, എന്തും സംഭവിക്കാം!!

ഖത്തര്‍ പ്രതിസന്ധിയില്‍ ഇതുവരെ ഒരു പ്രതികരണവും നടത്താതിരുന്ന ഇസ്രായേല്‍ ഇപ്പോഴിതാ മൗനം വെടിഞ്ഞിരിക്കുന്നു. അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ തങ്ങളെ പങ്കാളികളെ പോലെ ആണ് കാണുന്നത് എന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം.

ഖത്തര്‍ പ്രതിസന്ധി

ഖത്തര്‍ പ്രതിസന്ധി

ഹമാസിനും മുസ്ലീം ബ്രദര്‍ഹുഡിനും സാമ്പത്തിക സഹായം നല്‍കുന്നു എന്നതായിരുന്നു ഖത്തറിനെതിരെയുള്ള പ്രധാന ആരോപണം. ഇതിന്റെ പേരിലാണ് ഖത്തറിന് സൗദി സഖ്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്.

ഹമാസ് ആര്‍ക്കാണ് പ്രശ്‌നം

ഹമാസ് ആര്‍ക്കാണ് പ്രശ്‌നം

ഹമാസ് സൗദി അറേബ്യയ്‌ക്കോ യുഎഇയ്‌ക്കോ ബഹ്‌റൈനോ ഒരിക്കലും ഒരു പ്രതിസന്ധിയല്ല. എന്നാല്‍ ഇസ്രായേലിനെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി ഹമാസ് മാത്രമാണ്.

ഖത്തര്‍ ഹമാസിനൊപ്പം?

ഖത്തര്‍ ഹമാസിനൊപ്പം?

ഹമാസിനെ തീവ്രവാദ സംഘം എന്ന് വിശേഷിപ്പിച്ചതിനെതിരെ ഖത്തര്‍ രംഗത്ത് വന്നിരുന്നു. പ്രതിരോധ മുന്നേറ്റം ആണ് ഹമാസ് എന്നാണ് ഖത്തറിന്റെ വാദം. എന്നാല്‍ തങ്ങള്‍ നല്‍കുന്ന സഹായം പലസ്തീന്‍ ജനതക്കുള്ളതാണ് ഹമാസിനുള്ളതല്ലെന്ന വാദവും ഖത്തര്‍ ഉയര്‍ത്തിയിരുന്നു.

അറബ് രാഷ്ട്രങ്ങള്‍ 'പങ്കാളികള്‍'

അറബ് രാഷ്ട്രങ്ങള്‍ 'പങ്കാളികള്‍'

അറബ് രാഷ്ട്രങ്ങള്‍ക്ക് തങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വന്നിരിക്കുന്നു എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ശത്രുക്കള്‍ എന്നത് മാറി ഇസ്രായേലിനെ ഇപ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ പങ്കാളിയായിട്ടാണ് കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.

ഇപ്പോള്‍ എല്ലാം വ്യക്തം?

ഇപ്പോള്‍ എല്ലാം വ്യക്തം?

ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ നടത്തിയ നീക്കം തന്നെ ആയിരുന്നോ ഖത്തര്‍ പ്രതിസന്ധി എന്ന ചോദ്യം കൂടുതല്‍ ശക്തമായി ഉയരുകയാണ് ഇപ്പോള്‍. സൗദി സഖ്യരാജ്യങ്ങള്‍ക്കും ഈജിപ്തിനും ഭീഷണിയായ മുസ്ലീം ബ്രദര്‍ഹുഡിന്റെ അവസാനം കാണാനും ഈ പ്രതിസന്ധിയ്ക്ക് കഴിയുമോ എന്ന ചോദ്യം ബാക്കി.

യുഎഇയുടെ ഇടപെടല്‍

യുഎഇയുടെ ഇടപെടല്‍

യുഎഇയുടെ അമേരിക്കന്‍ അംബാസഡറും ഇസ്രായേല്‍ സംഘവും ആയി നടത്തിയ ഇമെയില്‍ ഇടപാടുകള്‍ നേരത്തേ പുറത്തായിരുന്നു. ഖത്തറിനേയും കുവൈത്തിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആയിരുന്നു അതില്‍ ചര്‍ച്ചയായിരുന്നത്.

എല്ലാം ഒരുമിച്ച് വന്നു

എല്ലാം ഒരുമിച്ച് വന്നു

കുറച്ച് നാളുകളായി ഖത്തറും മറ്റ് ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്രം ഊഷ്മളം ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഖത്തര്‍ അമീറിന്റേത് എന്ന പേരില്‍ ഔദ്യോഗ്ക വാര്‍ത്ത ഏജന്‍സിയില്‍ പ്രസ്താവനയും വരുന്നത്. എല്ലാം ഒരുമിച്ച് വന്നതോട് അത് വലിയ ഗള്‍ഫ് പ്രതിസന്ധിയിലേക്ക് തന്നെ നയിക്കുകയായിരുന്നു.

 ഹമാസ്

ഹമാസ്

പലസ്തീന്‍ ജനതയ്ക്ക് വേണ്ടി പോരാടുന്ന ഹമാസ് സുന്നി സംഘമാണ്. മുസ്ലീം ബ്രദര്‍ഹുഡിനെ അടിസ്ഥാനമാക്കിയാണ് ഹമാസ് രൂപീകരിച്ചതും. അതുതന്നെയാണ് ഈജിപ്തിനെ പോലുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നത്.

 അമേരിക്കന്‍ തന്ത്രവും

അമേരിക്കന്‍ തന്ത്രവും

ഇസ്രായേലിന്റെ പദ്ധതി അമേരിക്കയുടെ ഇടപെടലുകളോടെ പശ്ചിമേഷ്യയില്‍ നടപ്പിലാവുകയായിരുന്നു എന്നും വേണമെങ്കില്‍ വിലയിരുത്താവുന്നതാണ്. ഇറാനും ഹമാസും മുസ്ലീം ബ്രദര്‍ഹുഡും എല്ലാം അമേരിക്കയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നവരാണ്.

പരസ്യമായി രംഗത്ത് വന്നതോടെ

പരസ്യമായി രംഗത്ത് വന്നതോടെ

ഖത്തര്‍ പ്രതിസന്ധിയില്‍ ആദ്യം തന്നെ പക്ഷം പിടിച്ച് രംഗത്ത് എത്തിയത് അമേരിക്ക ആയിരുന്നു. ഇപ്പോള്‍ ഇസ്രായേലും രംഗത്തെത്തി. ഇനി എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം.

English summary
Israel has backed Saudi Arabia and several other Arab countries that have imposed land, sea and air blockades against Qatar in the region's biggest diplomatic crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X