കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിക്കാന്‍ വേണ്ടി വരണ്ട, മദ്യത്തിന് തന്നെ നിയന്ത്രണം കൊണ്ടുവരാന്‍ ഖത്തര്‍, ലോകകപ്പ് കളറാവില്ല

Google Oneindia Malayalam News

ദോഹ: ലോകകപ്പാണ് വരുന്നത്, അത് കളറാക്കണം എന്നൊക്കെ കരുതുന്നുണ്ടോ? എങ്കില്‍ ഇപ്പോഴേ ഉത്തരം തരാം, ഇതൊന്നും ഖത്തറില്‍ നടക്കില്ല. ഒരു കാരണവശാലും അത്തരം കാര്യങ്ങളൊന്നും വേണ്ടെന്നാണ് ഖത്തര്‍ രാജ്യത്തേക്ക് വരുന്നവരോട് പറയുന്നത്. സ്റ്റേഡിയത്തിനുള്ളില്‍ മദ്യം ലഭിക്കില്ലെന്ന് ഖത്തര്‍ അധികൃതര്‍ പറയുന്നു. മത്സരങ്ങള്‍ കാണാന്‍ വന്നാല്‍, അത് കണ്ട് പോകണമെന്ന് ചുരുക്കം. രാത്രി വൈകി ഫാന്‍ സോണുകളില്‍ മദ്യം ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു. പക്ഷേ അതും തിരഞ്ഞെടുത്ത ഫാന്‍ സോണുകളില്‍ മാത്രമേ ഉണ്ടാവൂ. അത് കിട്ടണമെങ്കില്‍ തന്നെ കുറച്ച് കഷ്ടപ്പെടേണ്ടി വരും.

ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...ഗുരുതരാവസ്ഥയിലാണോ? രോഗാവസ്ഥ വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍, ഇത് എല്ലാ സ്ത്രീകള്‍ക്കും വരാം...

1

നേരത്തെ തന്നെ സെക്‌സ് അടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു ഖത്തര്‍. ഇതിന് പിന്നാലെ മദ്യത്തിനും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ലോകകപ്പ് എന്നാല്‍ ആരാധകര്‍ വലിയ ആവേശമേറിയ ആഘോഷമാണ്. ഇതിനിടയില്‍ ഏറ്റവും ചര്‍ച്ചയായത് ഖത്തറില്‍ മദ്യം ഉപയോഗിക്കാനാവുമോ എന്നായിരുന്നു. നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതായിരുന്നു. പൊതുമധ്യത്തില്‍ മദ്യാപിക്കുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്. ബിയര്‍, ഷാംപെയിന്‍, വൈന്‍, എന്നിവ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ വിഐപി ലൗഞ്ചില്‍ മാത്രമാണ് ലഭിക്കുക. ഫിഫാ വെബ് സൈറ്റില്‍ ഇക്കാര്യം പറയുന്നുണ്ട്.

മത്സരത്തിന് മുമ്പും ശേഷവും മാത്രമായിരിക്കും ബിയറുകള്‍ നല്‍കുക. അതും മത്സര വേദികള്‍ക്ക് പുറത്തുള്ള ഇടങ്ങളിലായിരിക്കും. എന്നാല്‍സ്റ്റേഡിയത്തിന് അകത്തുള്ള ബാറുകളില്‍ നിന്ന് ഒരു തുള്ളി മദ്യം പോലും കിട്ടില്ല. ഇത് മാത്രമല്ല മദ്യം കിട്ടണമെങ്കില്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. വളരെ പരിമിതമായ ആരാധക കേന്ദ്രങ്ങളുണ്ട്, അവിടെ മാത്രമേ മദ്യം ലഭിക്കൂ. അതും മദ്യം തേടി അലയേണ്ടി വരും. രാത്രി പത്ത് മുതല്‍ രാവിലെ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മദ്യം ലഭിക്കുക. അതേസമയം ഇതൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അധികൃതര്‍ നല്‍കുന്ന സൂചന ഇത്തരത്തിലാണ്. ആഘോഷിക്കാമെന്ന മൂഡില്‍ ഖത്തറിലേക്ക് വരേണ്ടെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

രാത്രി വൈകിയും ലോകകപ്പ് മത്സരങ്ങള്‍ ഖത്തറില്‍ ആരംഭിക്കുന്നുണ്ട്. പത്ത് മണിക്കാണ് ഇത്തരത്തില്‍ മത്സരം ആരംഭിക്കുക. ഖത്തറിലെ ചൂടിനെ ഭയന്നാണ് ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റിയത്. നവംബര്‍ 21ന് ആരംഭിച്ച് ഡിസംബര്‍ 18ന് അവസാനിക്കുന്നതാണ് ഖത്തര്‍ ലോകകപ്പ്. സെന്‍ട്രല്‍ ദോഹയില്‍ 40000 പേര്‍ക്കുള്ള ഒരു ഫിഫ ഫാന്‍ സോണുണ്ട്. ഇവിടെ മദ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും കരുതുന്നുണ്ട്. ദോഹ ഗോള്‍ഫ് ക്ലബ്, ഇന്റര്‍കോണ്ടിനെന്റല്‍ ബീച്ച്, സ്പാ എന്നിവയാണ് സിറ്റി സെന്ററിന് പുറത്തുള്ള എന്റര്‍ടെയിന്‍മെന്റ് സെന്ററുകള്‍. അതേസമയം ഖത്തറിന്റെ നിയന്ത്രണങ്ങളില്‍ ഇതുവരെ ഫിഫ പ്രതികരിച്ചിട്ടില്ല. സന്ദര്‍ശകര്‍ക്ക് എന്തായാലും ഖത്തറിലേക്ക് മദ്യം കൊണ്ടുവരാന്‍ അനുമതിയില്ല.

റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍

English summary
qatar may restrict alcohol sales at world cup says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X