ചാഡിയന്‍ എംബസി പൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍: ആഫ്രിക്കന്‍ രാജ്യങ്ങളും തിരിഞ്ഞു കൊത്തുന്നു
എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 72 മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ട്
ദുബായ്: ഖത്തറിലെ ചാഡ് എംബസി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍. എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 72 മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ചാഡിയന്‍ എംബസി അടച്ചുപൂട്ടണമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നുമുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഖത്തറിനെതിരെ ആഫ്രിക്കന്‍ രാജ്യം ക്യാമ്പെയിന് നടത്തിയെന്ന് ആരോപിച്ചായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം.
ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഈ ആരോപണങ്ങള്‍ നിരസിച്ച് രംഗത്തെത്തിയത്.

ഖത്തറിനെതിരെ പ്രസ്താവന
ബുധനാഴ്ച ചാഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പത്ത് ദിവസത്തിനുള്ളില്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ലിബിയയിലും കലാപങ്ങളുണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനും ഖത്തര്‍ ശ്രമിക്കുന്നുവെന്നാണ് ചാഡ് ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണം.

ഖത്തറിനെതിരെ ക്യാമ്പെയിന്
ആഫ്രിക്കന്‍ രാജ്യമായ ചാഡ് ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പൊളിറ്റിക്കല്‍ ബ്ലാക്ക് മെയിലിംഗ് ക്യാമ്പെയിന് ആരംഭിച്ചിരുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മീഡിയ ഡിപ്പാര്‍ട്ട്നമെന്റ് ഡയറക്ടര്‍ വ്യക്തമാക്കി. ചാഡിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

തെളിവുകള്‍ എവിടെ
ഖത്തറിനെ ക്രൂശിച്ച് രംഗത്തെത്തിയ ചാഡിന് ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് സമര്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലിബിയിലും സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും സംഘര്‍ഷമുണ്ടാക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നാണ് ചാഡ് ഉന്നയിക്കുന്ന ആരോപണം.

ലിബിയയില്‍ ആരുടെ താല്‍പ്പര്യം
ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കാന്‍ ലിബിയന്‍ വിമതര്‍ക്ക് പിന്തുണ നല്‍കിയത് യുഎഇയും ഖത്തറുമായിരുന്നു. എന്നാല്‍ പിന്നീട് താല്‍പ്പര്യങ്ങളിലുണ്ടായ വ്യതിയാനം കാരണം ലിബിയയുമായി ഖത്തറിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഐസിസിന് ലഭിച്ചത്
ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതോടെ രാജ്യത്തെ ആയുധപ്പുരകളില്‍ നിന്നുള്ള ആയുധങ്ങള്‍ ഐസിസിന്റെ കയ്യിലെത്തുകയായിരുന്നു. ഇത് ദക്ഷിണാഫ്രിക്കയേയും ലിബിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സൈന്യത്തെയും ജനങ്ങളെയും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളിലേയ്ക്ക് നയിക്കുകയായിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications