കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് കഷ്ടകാലം; സമ്പത്തില്‍ ഇടിവ്!! ലോക സമ്പന്നരുടെ പട്ടികയില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവു

Google Oneindia Malayalam News

ദോഹ/ന്യൂയോര്‍ക്ക്: ഗള്‍ഫിലെ കൊച്ചുരാജ്യമാണണെങ്കിലും പല കാര്യങ്ങളിലും ലോകത്തിന്റെ നെറുകയിലാണ് ഖത്തര്‍. ലോകത്തെ ഏറ്റവും സമ്പന്നരാജ്യമെന്ന കീര്‍ത്തി ഖത്തറിന് സ്വന്തമായിരുന്നു. ജനസംഖ്യ കുറവും വരുമാനം കൂടുതലുമാണ് ഖത്തറിന് ആളോഹരി വരുമാനം കൂടുതലുള്ള രാജ്യമെന്ന പദവി ലഭിക്കാന്‍ കാരണം. എന്നാല്‍ അടുത്തിടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. ഖത്തറിന് ക്ഷീണം സംഭവിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഖത്തറിനെ പിന്നിലാക്കി മക്കാവു മുന്നേറുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

 ഏറ്റവും സമ്പന്നമായ പ്രദേശം

ഏറ്റവും സമ്പന്നമായ പ്രദേശം

ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശം എന്ന ഖ്യാതി ഖത്തറിനായിരുന്നു. ഖത്തറിന്റെ കൈവശമുള്ള വാതക ശേഖരമാണ് അവരെ സമ്പത്തില്‍ മുന്നിലെത്തിച്ചത്. ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യം ഖത്തറാണ്. എന്നാല്‍ അടുത്തിടെ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

മക്കാവു മു്‌ന്നേറുന്നു

മക്കാവു മു്‌ന്നേറുന്നു

ഖത്തറിന്റെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു. പകരം ചൈനയുടെ നിയന്ത്രണത്തിലുള്ള മക്കാവു ദ്വീപാണ് മുന്നേറുന്നത്. ഖത്തറിന് ഒപ്പമെത്തിയിരിക്കുന്നു മക്കാവു. അധികംവൈകാതെ ഖത്തറിനെ മറി കടക്കുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട്.

പ്രതിസന്ധിയില്‍ ഉഴലുന്നു

പ്രതിസന്ധിയില്‍ ഉഴലുന്നു

ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധമാണ് ആ രാജ്യത്തിന് തിരിച്ചടിയായത്. പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്. കര-വ്യോമ-നാവിക ഉപരോധം നേരിടുന്ന ഖത്തര്‍ തന്ത്രപരമയാ നീക്കത്തിലൂടെയാണ് ഇപ്പോള്‍ മുന്നേറ്റത്തിന് ശ്രമിക്കുന്നത്.

സഹായ ഹസ്തങ്ങള്‍

സഹായ ഹസ്തങ്ങള്‍

ഇറാന്‍, തുര്‍ക്കി, യൂറോപ്, ഏഷ്യ എന്നീ മേഖലയിലെ രാജ്യങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് ഖത്തറിന്റെ ഇപ്പോഴത്തെ മുന്നോട്ടുള്ള പ്രയാണം. അതിനിടെയാണ് ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഖത്തറിന്റെ വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നുവെന്ന്.

ചൂതാട്ട കേന്ദ്രം

ചൂതാട്ട കേന്ദ്രം

ആഗോള ചൂതാട്ട കേന്ദ്രമായിട്ടാണ് ചൈനയുടെ കീഴിലുള്ള മക്കാവു അറിയപ്പെടുക. നൃത്തസംഗീത ശാലകളും ചൂത്താട്ട കേന്ദ്രങ്ങളും അരങ്ങുവാഴുന്ന മക്കാവുവിന്റെ വളര്‍ച്ച ദിനംപ്രതിയെന്നോണം ഉയരുന്നു. ഇപ്പോള്‍ ഖത്തറിനൊപ്പം നില്‍ക്കുകയാണ് അവര്‍. അധികം വൈകാതെ മറികടന്ന് പോകും.

സംഭവിക്കാന്‍ പോകുന്നത്

സംഭവിക്കാന്‍ പോകുന്നത്

2020ല്‍ മക്കാവു ആയിരിക്കും ലോകത്തെ സമ്പന്ന പ്രദേശം. ഇവിടുത്തെ ആളോഹരി വരുമാനം 143116 ഡോളറാകുമത്രെ. എന്നാല്‍ ഖത്തറിന്റേത് 139151 ഡോളറിലായിരിക്കും എത്തുക. ഖത്തറിനെ രണ്ടാംസ്ഥാനത്തേക്ക് തള്ളി മക്കാവു വന്‍ കുതിപ്പ് നടത്തുമെന്നും ഐഎംഎഫിന്റെ പ്രവചന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

എവിടെയാണ് മക്കാവു

എവിടെയാണ് മക്കാവു

തെക്കന്‍ ചൈനയിലെ പോര്‍ച്ചുഗീസ് നിയന്ത്രണത്തിലുള്ള അധിനിവിഷ്ട പ്രദേശമായിരുന്നു മക്കാവു. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചൈനയുടെ നിയന്ത്രണത്തിലായതോടെ മക്കാവുന്റെ മുഖഛായ മാറി. ചൂതാട്ട കേന്ദ്രമായി മാറിയ ഈ പ്രദേശം ലോകത്തെ ഏറെ ആകര്‍ഷകമായ വിനോദ മേഖല കൂടിയാണ്.

വന്‍ കുതിപ്പില്‍ മക്കാവു

വന്‍ കുതിപ്പില്‍ മക്കാവു

ചൈനയില്‍ ചൂതാട്ടവും നൃത്തസംഗീത ശാലകളും നിയമപരമായി അംഗീകരിക്കപ്പെട്ട ഏക പ്രദേശമാണ് മക്കാവു. 2001ല്‍ മക്കാവുവിന്റെ ആളോഹരി വരുമാനം 34500 ഡോളര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് മൂന്നിരട്ടിയിലധികം വര്‍ധിച്ചു. വന്‍ കുതിപ്പാണ് മക്കാവു നടത്തിയത്.

ഐഎംഎഫിന്റെ പുതിയ പട്ടിക

ഐഎംഎഫിന്റെ പുതിയ പട്ടിക

2020 ആകുമ്പോള്‍ ലോകത്തെ സമ്പന്ന പ്രദേശങ്ങളുടെ കണക്ക് ഇങ്ങനെയാകും എന്ന് കാണിച്ച് ഐഎംഎഫ് പുതിയ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ആദ്യ സ്ഥാനം മക്കാവുവിനാണ്. തൊട്ടുപിന്നില്‍ ഖത്തര്‍. മൂന്നാം സ്ഥാനത്ത് ലക്‌സംബര്‍ഗ് ആണ്. സിംഗപ്പൂര്‍, ബ്രൂണെ, അയര്‍ലാന്റ്, നോര്‍വെ, യുഎഇ, കുവൈത്ത്, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

ഖത്തറിന് തിരിച്ചുവരവ് അസാധ്യം

ഖത്തറിന് തിരിച്ചുവരവ് അസാധ്യം

2020ന് ശേഷവും ഖത്തറിന് തിരിച്ചുവരവ് അസാധ്യമാണെന്ന് ഐഎംഎഫ് പറയുന്നു. മക്കാവു 2020ന് ശേഷവും കുതിക്കും. എന്നാല്‍ ഖത്തറിന് ശക്തമായ കുതിപ്പിന് കഴിയില്ലത്രെ. 2023 ആകുമ്പോള്‍ മക്കാവുവിന്റെ ആളോഹരി വരുമാനം 172681 ഡോളറായി ഉയരും. എന്നാല്‍ ഖത്തറിന് 158117 ഡോളറിലെത്താനേ സാധിക്കൂ.

 പട്ടികയില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍

പട്ടികയില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍

ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഇനി കുതിപ്പ് നടത്താന്‍ സാധ്യതയുള്ള രാജ്യം സിംഗപ്പൂരാണ്. പിന്നെ ഹോങ്കോങും. ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് മക്കവുവും ഹോങ്കോങും. ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങളുണ്ട്. ഖത്തറിന് പുറമെ യുഎഇയും കുവൈത്തും.

അമേരിക്കയുടെ സ്ഥാനം

അമേരിക്കയുടെ സ്ഥാനം

യൂറോപ്പില്‍ നിന്ന് ആദ്യ പത്തില്‍ ഇടം പിടിച്ച രാജ്യങ്ങള്‍ മൂന്നെണ്ണമാണ്. ലക്‌സംബര്‍ഗ്, അയര്‍ലാന്റ്, നോര്‍വെ എന്നീ രാജ്യങ്ങളാണിത്. ലോകസാമ്പത്തിക ശക്തികളെ നിയന്ത്രിക്കുന്ന അമേരിക്കക്ക് പട്ടികയില്‍ 12ാം സ്ഥാനമാണുള്ളത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക സൈനിക-പ്രതിരോധ ശക്തികൂടി ഉണ്ടെന്നതാണ് അവരെ കൂടുതല്‍ ബലപ്പെടുത്തുന്നത്.

കൊച്ചിയിലെ ഡോക്ടര്‍ അമ്മയുടെ മരണം കൊലപാതകം; പിന്നില്‍ മകനെന്ന് പോലീസ്!! മര്‍ദ്ദിച്ച് കൊന്നുകൊച്ചിയിലെ ഡോക്ടര്‍ അമ്മയുടെ മരണം കൊലപാതകം; പിന്നില്‍ മകനെന്ന് പോലീസ്!! മര്‍ദ്ദിച്ച് കൊന്നു

ഇതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍; ദുരിത മേഖലയില്‍ സഹായവുമായി മമ്മൂട്ടി!! ക്യാമ്പിലെത്തി, സഹായവുംഇതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍; ദുരിത മേഖലയില്‍ സഹായവുമായി മമ്മൂട്ടി!! ക്യാമ്പിലെത്തി, സഹായവും

English summary
Qatar Set to Be Outstripped as World's Richest Place by Macau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X