സൗദിയെ കളിയാക്കി ഖത്തര്‍; ആയിരം തവണ നല്ലത്!! ശൂറാ കൗണ്‍സിലില്‍ അമീര്‍ പറഞ്ഞത് ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധം വഷളായിട്ട് അഞ്ച് മാസം പിന്നിട്ടു. സൗദി സഖ്യത്തിന്റെ ഉപരോധം ഖത്തറിനെ അല്‍പ്പമൊന്ന് വിറപ്പിച്ചെങ്കിലും പിന്നീട് ഖത്തര്‍ മെല്ലെ കരകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് സൗദിയാണ് പ്രതിസന്ധി നേരിടുന്നത്. അതാകട്ടെ പശ്ചമേഷ്യയെ മൊത്തം ബാധിക്കുമെന്ന ആശങ്കയുള്ള പ്രതിസന്ധി.

ഈ ഘട്ടത്തില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ്. സൗദി അറേബ്യയുമായി ബന്ധമില്ലാത്ത നാളുകളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സൗദിക്ക് മാത്രമല്ല, യുഎഇക്കും ബഹ്‌റൈനും ശക്തമായ വാക്കുകളിലൂടെ തിരിച്ചടി നല്‍കുകയാണ് ഖത്തര്‍ അമീര്‍. കൂടാതെ ശൂറാ കൗണ്‍സിലിലേക്കുള്ള അംഗങ്ങള വോട്ടെടുപ്പ് വഴി തിരഞ്ഞെടുക്കുമെന്ന സൂചനയും അമീര്‍ നല്‍കി.

സൗദി കോടീശ്വരന്‍ പാപ്പരായി; ബിന്‍ തലാല്‍ ആസ്തികള്‍ വിറ്റഴിക്കുന്നു, ഞെട്ടലോടെ വ്യവസായ ലോകം

അവസാനിക്കാന്‍ സാധ്യതയില്ല

അവസാനിക്കാന്‍ സാധ്യതയില്ല

ഖത്തര്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ശൂറാ കൗണ്‍സിലില്‍ പ്രസംഗിക്കുമ്പോഴാണ് ഖത്തര്‍ അമീര്‍ സൗദിയെയും കൂട്ടരെയും വിമര്‍ശിച്ചത്. സൗദിയുമായുള്ള തര്‍ക്കം അടുത്തൊന്നും അവസാനിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. തങ്ങള്‍ക്കെതിരേ ചുമത്തിയ ഉപരോധത്തില്‍ തെല്ലും ഭയമില്ലെന്നും അമീര്‍ തമീം വ്യക്തമാക്കി.

ഖത്തര്‍ ഭയപ്പെടുന്നില്ല

ഖത്തര്‍ ഭയപ്പെടുന്നില്ല

ബഹിഷ്‌കരണത്തെ ഖത്തര്‍ ഭയപ്പെടുന്നില്ല. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഇല്ലാതിരിക്കുന്നത് തന്നെയാണ് നല്ലത്. നിങ്ങളില്ലാത്ത് ആയിരം മടങ്ങ് ഞങ്ങള്‍ക്ക് നല്ലതാണ്. സൗദിയുടെയും യുഎഇയുടെയും ബഹ്‌റൈനെയും ഈജിപ്തിന്റെയും നീക്കം ഭയക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ ജാഗ്രതയോടെയിരിക്കുമെന്നും അമീര്‍ വ്യക്തമാക്കി.

ഉപരോധ വഴി ഇങ്ങനെ

ഉപരോധ വഴി ഇങ്ങനെ

കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പുറമെ വിദേശ പ്രതിനിധികളും അമീറിന്റെ പ്രസംഗം കേള്‍ക്കാന്‍ സഭയിലുണ്ടായിരുന്നു. ജൂണ്‍ അഞ്ചിനാണ് സൗദി സഖ്യം ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ആദ്യം ബഹ്‌റൈന്‍, പിന്നീട് സൗദിയും യുഎഇയും. ഒടുവില്‍ ഇവര്‍ക്ക് പിന്തുണയായി ഈജിപ്തും ഖത്തറിനെതിരേ ഉപരോധം ചുമത്തി.

തുര്‍ക്കിയുടെ വരവ്

തുര്‍ക്കിയുടെ വരവ്

ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തറിന് പുറം ലോകവുമായുള്ള വഴി അടയുമെന്നാണ് സൗദി സഖ്യം കണക്കുകൂട്ടിയത്. എന്നാല്‍ ഖത്തര്‍ പുതുവഴികള്‍ തേടി. അതാണ് ഇറാനെയും തുര്‍ക്കിയെയും ഖത്തറിലേക്ക് ആകര്‍ഷിച്ചത്. ഇന്ന് ഖത്തറിന്റെ പ്രധാന പങ്കാളിയാണ് തുര്‍ക്കി. തുര്‍ക്കി പ്രസിഡന്റ് ഉ്ര്‍ദുഗാന്‍ ഖത്തറിലുണ്ട്.

മറികടന്ന പ്രതിസന്ധി

മറികടന്ന പ്രതിസന്ധി

ഉപരോധം മറികടക്കാന്‍ നിരവധി ഭക്ഷ്യ, ജല സുരക്ഷാ പദ്ധതികള്‍ ഖത്തര്‍ നടപ്പാക്കി. സൗദി സഖ്യത്തിന്റെ സഹായമില്ലാതെ തന്നെ മുന്നേറാന്‍ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു ഖത്തര്‍- അമീര്‍ വ്യക്തമാക്കി. ഇറാനും തുര്‍ക്കിക്കും പുറമെ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനും ഖത്തറുമായി ബന്ധം ശക്തമാക്കിയിട്ടുണ്ട്.

 അടിമുടി വികസനങ്ങള്‍

അടിമുടി വികസനങ്ങള്‍

ജലമാര്‍ഗവും വ്യോമ മാര്‍ഗവുമാണ് ഖത്തര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. നേരത്തെ യുഎഇയിലെ തുറമുഖം വഴിയാണ് ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒമാന്‍ വഴിയാണ്. മാത്രമല്ല, ദോഹയിലെ ഹമദ് തുറമുഖം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കൊട്ടിയടച്ച അതിര്‍ത്തി

കൊട്ടിയടച്ച അതിര്‍ത്തി

ഖത്തറിനുള്ള ഏക കരമാര്‍ഗം സൗദി അതിര്‍ത്തിയിലൂടെയാണ്. ഒരു സുപ്രഭാതത്തില്‍ സൗദി കരാതിര്‍ത്തി അടച്ചത് ഖത്തറിന് വന്‍ പ്രതിസന്ധിയാണുണ്ടാക്കിയത്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതിയതെങ്കിലും അഞ്ച് മാസങ്ങള്‍ക്ക് ശേഷവും മാറ്റമുണ്ടായിട്ടില്ല. ഉപരോധം ഉടന്‍ അവസാനിക്കില്ലെന്നാണ് കരുതുന്നതെന്നും ഖത്തര്‍ അമീര്‍ സൂചിപ്പിച്ചു.

പരിഹരിക്കാന്‍ താല്‍പ്പര്യമില്ല

പരിഹരിക്കാന്‍ താല്‍പ്പര്യമില്ല

സൗദി സഖ്യവുമായി എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് ഖത്തര്‍ അമീര്‍ നേരത്തെ വ്യക്തമാക്കിയതാണ്. അത് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഉപരോധം ചുമത്തിയ അയല്‍ രാജ്യങ്ങള്‍ക്ക് പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടണം എന്ന തോന്നലില്ലെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

ഖത്തര്‍ നിലപാട്

ഖത്തര്‍ നിലപാട്

കുവൈത്തും അമേരിക്കയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. പക്ഷേ, ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ആദ്യം 13 ഉപാധികള്‍ മുന്നോട്ട് വച്ച സൗദി സഖ്യം പിന്നീട് ഉപാധികളുടെ എണ്ണം ആറായി കുറച്ചു. എന്നാല്‍ തങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഒരു ഉപാധിയും അംഗീകരിക്കില്ലെന്ന് ഖത്തര്‍ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ്.

 തിരഞ്ഞെടുപ്പ് നടത്തും

തിരഞ്ഞെടുപ്പ് നടത്തും

ശൂറാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രകൃയയിലേക്ക് ഖത്തര്‍ മാറുന്നുവെന്ന സൂചനകളാണ് അമീര്‍ നല്‍കിയത്. ശൂറാ കൗണ്‍സിലില്‍ 45 അംഗങ്ങളാണുള്ളത്. നിലവില്‍ ഇവരെ അമീര്‍ നിയമിക്കുകയാണ്. ഇനി തിരഞ്ഞെടുപ്പ് വഴിയാകുമെന്ന് ഖത്തര്‍ അമീര്‍ തമീം വ്യക്തമാക്കി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Qatar 'thousand times better off' without Gulf allies: Emir

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്