സൂചന നല്കി ബൈഡന്; ഖത്തര്‍ ചര്‍ച്ച ലോകം ഉറ്റുനോക്കുന്നു; ഇസ്രായേല്‍ നേതാക്കള്‍ ദോഹയിലേക്ക്
ദോഹ: അഞ്ച് മാസത്തോട് അടുക്കുന്ന ഗാസയിലെ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയേക്കും. സുപ്രധാന ചര്‍ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വൈകാതെ ആരംഭിക്കും. അടുത്ത തിങ്കളാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചത്. പാരിസില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ചയാണ് ദോഹയില്‍ നടക്കാന്‍ പോകുന്നത്.
ഇസ്രായേല്‍ ചാര സംഘടനകളായ മൊസാദിന്റെയും ഷിന്‍ബെത്തിന്റെയും നേതാക്കള്‍ ദോഹയിലെത്തുമെന്നാണ് ഇസ്രായേലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരിസില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസ് പ്രതിനിധികള്‍ ഭാഗമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദോഹയില്‍ നടക്കുന്ന ചര്‍ച്ച പ്രാധാന്യമേറുന്നത്. ദോഹ ചര്‍ച്ചയില്‍ ഹമാസ് പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം.

ഈജിപ്ത്, ഖത്തര്‍, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ദോഹയിലെ ചര്‍ച്ചയില്‍ ഭാഗമാകും. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. ഐക്യരാഷ്ട്രസഭ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെയാണ് ഗാസയിലെ ജനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നാണ് യുഎന്‍ അറിയിച്ചിട്ടുള്ളത്.
ഓരോ ദിവസവും ഒരു ബന്ദിയെ ഹമാസ് വിട്ടയക്കുക, പകരം ഇസ്രായേലിലെ ജയിലിലുള്ള പലസ്തീന്‍കാരെ വിട്ടയക്കുക എന്ന ധാരണയാണ് വരുന്നതത്രെ. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് ബൈഡന് പ്രതികരിച്ചു. തെക്കന്‍ ഗാസയിലെ റഫാ നഗരത്തില്‍ ആക്രമണം നടത്തരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ബന്ദി മോചനം ആവശ്യപ്പെട്ട് ഇസ്രായേല്‍ സര്‍ക്കാരിനെതിരെ സ്വന്തം പൗരന്മാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ഖത്തര്‍ അമീര്‍ ശൈഖ് തമീമും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും തിങ്കളാഴ്ച ദോഹയില്‍ ചര്‍ച്ച നടത്തിയിരുന്നു. അടിയന്തര വെടിനിര്‍ത്തല്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഹനിയ്യ സ്വാഗതം ചെയ്തു. എന്നാല്‍ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.
ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്മാറണം, ഉപരോധം അവസാനിപ്പിക്കണം, അവശ്യവസ്തുക്കള്‍ ഗാസയിലെത്തിക്കണം, ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന പലസ്തീകാരെ മോചിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ട് വച്ചിട്ടുള്ളത്. അടുത്ത മാസം 11 മുതല്‍ റമദാന് വ്രതം ആരംഭിക്കുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.
ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കും വരെ യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധി, ബന്ദികളുടെ മോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധം എന്നിവ ഇസ്രായേല്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് തിങ്കളാഴ്ചയ്ക്കകം വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications