കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ അധികാരക്കളി; ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് ഖത്തര്‍, സൗദിക്കും യുഎഇക്കുമെതിരെ ആഞ്ഞടിച്ച്...

ചെറിയ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് വന്‍കിട രാജ്യങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാരുകളെ അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ആരോപിച്ചു.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിക്കെതിരെ ആഞ്ഞടിച്ച് ഖത്തർ | Oneindia Malayalam

വാഷിങ്ടണ്‍: സൗദി അറേബ്യയ്ക്കും യുഎഇക്കുമെതിരേ ശക്തമായി പ്രതികരിച്ച് ഖത്തര്‍. ആദ്യമായാണ് ഖത്തര്‍ ഭരണകൂടം സൗദി അറേബ്യക്കെതിരേ പരസ്യവേദിയില്‍ ഇത്രയും രൂക്ഷമായി പ്രതികരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഇരുണ്ട യുഗമാണെന്നും അതിന് കാരണം മേഖലയിലെ വന്‍ ശക്തികളായ ചില രാജ്യങ്ങളാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു.

സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറിനെതിരേ ഉപരോധം ചുമത്തിയിട്ട് അഞ്ച് മാസം പിന്നിട്ടു. എങ്കിലും വളരെ പരുഷമായ രീതിയില്‍ ഖത്തര്‍ പ്രതികരിച്ചിരുന്നില്ല. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സെന്റര്‍ ഫോര്‍ നാഷണല്‍ ഇന്ററസ്റ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി. സൗദിക്കെതിരേ അദ്ദേഹം ഉപയോഗിച്ച പദങ്ങള്‍ ഗൗരവമേറിയതാണ്...

ലോകം വിറപ്പിച്ച സംഘം തീര്‍ന്നു; ഐസിസ് ഭീകരത അവസാനിച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ഇറാന്‍ലോകം വിറപ്പിച്ച സംഘം തീര്‍ന്നു; ഐസിസ് ഭീകരത അവസാനിച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ഇറാന്‍

അപകടകരമായ അധികാരക്കളി

അപകടകരമായ അധികാരക്കളി

അയല്‍രാജ്യങ്ങള്‍ അപകടകരമായ അധികാരക്കളിയാണ് നടത്തുന്നത്. അതിന് വേണ്ടിയുള്ള കലഹവും നാടകവുമാണ് പശ്ചിമേഷ്യയില്‍ നടക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളും അറസ്റ്റും ഖത്തറുമായി ബന്ധം വിച്ഛേദിച്ചതുമെല്ലാം സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

വിരട്ടുന്ന സാഹചര്യം

വിരട്ടുന്ന സാഹചര്യം

ഇത്തരം ശക്തികള്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഏത് വ്യക്തിയെയും രാജ്യങ്ങളെയും വിരട്ടുന്ന സാഹചര്യമാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുക, മാനുഷിക ദുരന്തങ്ങള്‍ ഉണ്ടാക്കുക, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അടപ്പിക്കുക, സാമ്പത്തിക ക്രമം തകിടംമറിക്കുക തുടങ്ങി പ്രവര്‍ത്തനങ്ങളെല്ലാം ഈ ശക്തികള്‍ ചെയ്യുമെന്നും ശൈഖ് മുഹമ്മദ് കുറ്റപ്പെടുത്തി.

അട്ടിമറിശ്രമവും

അട്ടിമറിശ്രമവും

അദ്ദേഹം തുടര്‍ന്ന് പറഞ്ഞതും മേഖലയിലെ പ്രതിസന്ധി എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ചെറിയ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് വന്‍കിട രാജ്യങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാരുകളെ അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ആരോപിച്ചു.

പൗരന്‍മാരെ ഭീകരരാക്കുന്നു

പൗരന്‍മാരെ ഭീകരരാക്കുന്നു

പൗരന്‍മാരെ ഭീകരരാക്കി മുദ്ര കുത്തുകയാണ് അയല്‍രാജ്യങ്ങള്‍ ചെയ്യുന്നത്. മറ്റു രാജ്യങ്ങളിലെ നേതാക്കളെ ആയുധമെടുപ്പിക്കുന്ന പ്രക്രിയയും ഇവരുടെ പക്കലുണ്ട്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാണ് കാര്യങ്ങള്‍ നേടിയെടുക്കുന്നതെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. സിറിയയിലെയും ഇറാഖിലെയും ലബ്‌നാനിലെയും സംഭവങ്ങള്‍ സൂചിപ്പിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ജനമറിയാതെ ഒഴിഞ്ഞു

പ്രധാനമന്ത്രി ജനമറിയാതെ ഒഴിഞ്ഞു

ലബ്‌നാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയതിന് പിന്നില്‍ സൗദി അറേബ്യയാണെന്ന ആരോപണം നിലവിലുണ്ട്. ഇക്കാര്യവും അദ്ദേഹം പ്രസംഗത്തിനിടെ സൂചിപ്പിച്ചു. ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി സൗദി സന്ദര്‍ശനത്തിന് റിയാദില്‍ എത്തിയ ശേഷമാണ് രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ സൗദിയുടെ സമ്മര്‍ദ്ദമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 ഹിസ്ബുല്ലക്കെന്ത് പ്രതിസന്ധി

ഹിസ്ബുല്ലക്കെന്ത് പ്രതിസന്ധി

ഖത്തറിനെതിരേ ഉപരോധം ചുമത്തിയത് ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ്. ഇറാനുമായി ഖത്തര്‍ അടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും സൗദി അറേബ്യയും യുഎഇയും ഉന്നയിച്ചിരുന്നു. ലബ്‌നാനില്‍ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഅദ് ഹരീരി രാജിവച്ചതെന്ന ആരോപണവുമുണ്ട്.

സാധ്യത കുറഞ്ഞു

സാധ്യത കുറഞ്ഞു

പുതിയ സാഹചര്യത്തില്‍ സൗദി സഖ്യവും ഖത്തറും തമ്മില്‍ ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത കുറവാണ്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം വ്യക്തമാക്കിയിരുന്നെങ്കിലും സൗദി മുഖം തിരിക്കുകയായിരുന്നു. സൗദിക്ക് ഖത്തറുമായുള്ള പ്രശ്‌നത്തേക്കാള്‍ വലിയ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാനുണ്ടെന്നായിരുന്നു സൗദി വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

തങ്ങള്‍ മേശക്കരികില്‍

തങ്ങള്‍ മേശക്കരികില്‍

അമേരിക്കയും കുവൈത്തും ഖത്തര്‍-സൗദി പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതുവരെ നേരിട്ടുള്ള സമവായ ചര്‍ച്ചയ്ക്ക് കളം ഒരുങ്ങിയിട്ടില്ല. എപ്പോഴാണ് സൗദി ചര്‍ച്ചയ്ക്ക് വിളിക്കുന്നത് അപ്പോള്‍ തങ്ങള്‍ മേശക്കരികിലുണ്ടാകുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ബന്ധം അരക്കെട്ടുറപ്പിച്ചു

ബന്ധം അരക്കെട്ടുറപ്പിച്ചു

അമേരിക്കന്‍ ഭരണകൂടത്തിലെ പ്രധാനികളുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായുള്ള കൂടിക്കാഴ്ചയില്‍ സൗദിയുമായുള്ള പ്രശ്‌നങ്ങളും പശ്ചിമേഷ്യയിലെ സംഭവങ്ങളുമെല്ലാം വിഷയമായെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറും അമേരിക്കയും ശക്തമായ ബന്ധം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ്.

അമേരിക്കയുടെ നിലപാടില്‍ സംശയം

അമേരിക്കയുടെ നിലപാടില്‍ സംശയം

അതേസമയം, ഗള്‍ഫിലെ തര്‍ക്കങ്ങളില്‍ അമേരിക്കയുടെ നിലപാടില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ഉപരോധം ചുമത്തിയ വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയ്ക്ക് അനുകൂലമായാണ് പ്രസ്താവന ഇറക്കിയത്. എന്നാല്‍ വിദേശകാര്യ വകുപ്പ് ഖത്തറിനെ പിന്തുണച്ചും രംഗത്തെത്തി. പക്ഷേ, ഖത്തറുമായും സൗദിയുമായും കോടികളുടെ വ്യാപാര-ആയുധ ഇടപാടുകളാണ് അമേരിക്കക്കുള്ളത്.

English summary
Qatar's chief diplomat warned of "dark ages" in the Middle East on Monday, calling out neighboring states for perpetuating "drama and discord" as part of a "dangerous game of power."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X