കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉണ്ടായത്. ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. ഒട്ടേറപ്പേര്‍ക്ക് പരിക്കേറ്റതായും ആയിരക്കണക്കിന് വീടുകള്‍ക്ക് കേട് പറ്റിയതായും വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടാന്‍ നഗരത്തില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് ചലനത്തിന്‍റെ പ്രഭവ കേന്ദ്രം.പരമ്പരാഗതമായി നിര്‍മ്മിയ്ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കാണ് ഇവിടെ കേടുപാടുകള്‍ സംഭവിച്ചത്. പ്രദേശത്ത് മൂവായിരത്തിലേറെ വീടുകള്‍ തകര്‍ന്നതായി സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്‍പതിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

China

എന്നാല്‍ ഗ്രാമപ്രദേശമായതിനാല്‍ അധികം ആളുകള്‍ ഇല്ലായിരുന്നുവെന്നും അതിനാല്‍ തന്നെ കൂടുതല്‍പേരെ ഭൂചലനം ബാധിയ്ക്കാനിടയില്ലെന്നും ഗവേഷകനായ സണ്‍ ഷിഹോങ് പറയുന്നു . ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു .

2008ല്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില് 70,000 പേരാണ് മരിച്ചത് . ഇന്ത്യയുമായും പാകിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഷിജിന്‍യാങ് സ്ഥിതി ചെയ്യുന്നത് . ചൈനയിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ ഒന്നാണ് ഷിജിന്‍യാങ് .

English summary
Quake in rural China kills six, damages thousands of homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X