കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൌത്ത് വാഷുകൾ കൊറോണ വൈറസിനെ ഇല്ലാതാക്കുമോ? ഗവേഷകർ പറയുന്നതിങ്ങനെ

Google Oneindia Malayalam News

ലണ്ടൻ: മൌത്ത് വാഷിന് കൊവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന വാദവുമായി ഗവേഷകർ. ലാബുകളിൽ 30 സെക്കന്റ് സമയം കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. യുകെയിലെ കാർഡിഫ് സർവ്വകലാശാലയാണ് മൌത്ത് വാഷുകൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള പങ്കിനെക്കുറിച്ച് പഠനം നടത്തുന്നത്. എന്നാൽ പഠനത്തിന്റെ ഫലങ്ങളെക്കുറിച്ച് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഉമിനീരിലെ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ചില മൌത്ത് വാഷുകൾക്ക് കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

യുഎഇയുടെ കടുത്ത നടപടി; 12 രാജ്യങ്ങള്‍ക്ക് വിസ നല്‍കില്ല, പാകിസ്താനും തുര്‍ക്കിയുംയുഎഇയുടെ കടുത്ത നടപടി; 12 രാജ്യങ്ങള്‍ക്ക് വിസ നല്‍കില്ല, പാകിസ്താനും തുര്‍ക്കിയും

മൌത്ത് വാഷുകളുടെ ഉപയോഗം ഉമിനീരിലെ കൊറോണ വൈറസുകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുമ്പോൾ കൊവിഡ് ചികിത്സയ്ക്കായി മൌത്ത് വാഷുകൾ ഉപയോഗിക്കാമെന്നതിന് തെളിവുകളില്ല എന്നതാണ് ഇതിനുള്ള കാരണം. മൌത്ത് വാഷ് ഉപയോഗിക്കുന്നവരിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നതായാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. 0.07 ശതമാനം സെറ്റിപിറിഡിയം ക്ലോറൈഡ് അടങ്ങിയ മൌത്ത് വാഷുകൾക്ക് കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള ശേഷിയുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

corona15-159011

മോണരോഗത്തിനെതിരെ പോരാടുന്നതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള പല മൌത്ത് വാഷുകൾക്കും കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള ശേഷിയില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. റിച്ചാർഡ് സ്റ്റാന്റണെ ഉദ്ധരിച്ചാണ് ബിബിസി ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം മൌത്ത് വാഷുകൾക്ക് കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള ശേഷിയുണ്ടോ എന്ന് ക്ലിനിക്കൽ ട്രയലിലൂടെയാണ് തീരുമാനിക്കേണ്ടത്. പരിശോധനാ ഫലം അടുത്ത വർഷത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക പരിശോധനാ ഫലങ്ങൾ പ്രോത്സാഹനാജനകമാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഏത് തരത്തിലാണ് മൌത്ത് വാഷ് രോഗവ്യാപനം തടയുക എന്നത് സംബന്ധിച്ച് തെളിവുകളൊന്നുമില്ല.

ലബോറട്ടറിയിലെ വൈറസുകളെ മൌത്ത് വാഷുകൾ ഫലപ്രദമായി ഇല്ലാതാക്കുന്നുണ്ട്. ഇത് രോഗികളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് വന്നാൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

English summary
Researchers says Mouth wash can kill Coronaviruses within 30 seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X