കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ നിരോധിച്ച 'ഇന്ത്യാസ് ഡോട്ടറിന്' റസൂല്‍ പൂക്കുട്ടിയ്ക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്കാരം

Google Oneindia Malayalam News

ലോസ് ആഞ്ജലീസ്: ദില്ലി കൂട്ടബലാത്സംഗ കേസ് ഇപ്പോഴും ഇന്ത്യയുടെ ഉണങ്ങാത്ത മുറിവാണ്. അതിനെ കുറിച്ച് ബിബിസി തയ്യാറാക്കിയ 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററി പക്ഷേ ഇന്ത്യയില്‍ നിരോധിയ്ക്കപ്പെട്ടു. ഇന്ത്യ നിരോധിച്ചതുകൊണ്ട് ആ ഡോക്യുമെന്ററിയ്ക്ക് ഒന്നും സംഭവിച്ചില്ല. ലോകമാസകലം മനുഷ്യര്‍ അത് കണ്ടു.

ഇപ്പോഴിതാ ആ ഡോക്യുമെന്ററിയിലൂടെ, വിശ്വപ്രസിദ്ധമായ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം ഇന്ത്യയില്‍ എത്തിയിരിക്കുന്നു. മലയാളികളുടെ അഭിമാനമായ റസൂര്‍ പൂക്കുട്ടിയ്ക്കാണ് ഇത്തവണത്തെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം.

സിനിമകളിലേയും ഡോക്യുമെന്ററികളിലേയും ശബ്ദമിശ്രണത്തിന് നല്‍കുന്ന അന്തര്‍ദേശീയ പുരസ്‌കാരമാണ് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം.

ഇന്ത്യാസ് ഡോട്ടര്‍

ഇന്ത്യാസ് ഡോട്ടര്‍

ദില്ലി കൂട്ടബലാത്സംഗത്തെക്കുറിച്ച് ബിബിസി നിര്‍മിച്ച ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയുടെ ശബ്ദ നിയന്ത്രണം നിര്‍വ്വഹിച്ചത് റസൂല്‍ പൂക്കുട്ടി ആയിരുന്നു. ഇതിനാണ് അദ്ദേഹത്തിന് ഇത്തവണത്തെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം ലഭിച്ചത്.

ഗോള്‍ഡന്‍ റീല്‍

ഗോള്‍ഡന്‍ റീല്‍

സിനിമകളിലേയും ഡോക്യുമെന്ററികളിലേയും ശബ്ദമിശ്രണത്തിന് നല്‍കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണ് ഗോള്‍ഡന്‍ റീല്‍.

 രണ്ട് നോമിനേഷന്‍

രണ്ട് നോമിനേഷന്‍

രണ്ട് ഡോക്യുമെന്ററികളിലായി രണ്ട് നോമിഷേഷനുകളായിരുന്നു റസൂല്‍ പൂക്കുട്ടിയ്ക്ക് ഇത്തവണ ലഭിച്ചത്. ഇന്ത്യാസ് ഡോട്ടര്‍ കൂടാതെ അണ്‍ ഫ്രീഡം എന്ന ഡോക്യുമെന്ററിയ്ക്കും നോമിനേഷന്‍ ലഭിച്ചു.

ആദ്യത്തെ ഏഷ്യക്കാരന്‍

ആദ്യത്തെ ഏഷ്യക്കാരന്‍

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ എന്ന റെക്കോര്‍ഡും ഇനി റസൂല്‍ പൂക്കുട്ടിയ്ക്ക് സ്വന്തം.

ഓസ്‌കാര്‍ കൊണ്ടുവന്ന കലാകാരന്‍

ഓസ്‌കാര്‍ കൊണ്ടുവന്ന കലാകാരന്‍

മലയാളത്തിന്റെ മണ്ണിലേയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം കൊണ്ടുവന്ന അതുല്യ പ്രതിഭയാണ് റസൂല്‍ പൂക്കുട്ടി. സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിനായിരുന്നു പൂക്കുട്ടിയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.

തനി മലയാളി

തനി മലയാളി

തനി മലയാളിയാണ് റസൂല്‍ പൂക്കുട്ടി. കൊല്ലം അഞ്ചല്‍ വിളക്കുപാറ സ്വദേശിയാണ്.

കഴിഞ്ഞ തവണയും

കഴിഞ്ഞ തവണയും

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് കഴിഞ്ഞ വര്‍ഷവും റസൂല്‍ പൂക്കുട്ടിയ്ക്ക് നോമിനേഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണയാണ് പുരസ്‌കാരം ലഭിച്ചത്.

ഇന്ത്യാസ് ഡോട്ടര്‍ നിരോധിച്ചത്

ഇന്ത്യാസ് ഡോട്ടര്‍ നിരോധിച്ചത്

ഇന്ത്യാസ് ഡോട്ടര്‍ ഇന്ത്യയില്‍ നിരോധിച്ചത് വലിയ വിവാദമായിരുന്നു. പ്രതികളില്‍ ഒരാളുടെ അഭിമുഖം ഉള്‍പ്പെടുത്തിയതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

വിശ്വസിയ്ക്കാനാകാതെ

വിശ്വസിയ്ക്കാനാകാതെ

ശരിയ്ക്കും തനിയ്ക്കിത് കിട്ടിയോ എന്നാണ് റസൂല്‍ പൂക്കുട്ടി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇത് നിര്‍ഭയയുടെ ആത്മാവിനുള്ളതാണെന്നും പൂക്കുട്ടി പറയുന്നു.

English summary
Oscar-winning sound designer Resul Pookutty has bagged the best sound award for documentary India's Daughter at the Motion Picture Sound Editors' 63rd annual Golden Reel Awards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X