മാതൃകയായി ബംഗ്ലാദേശ്; റോഹിങ്ക്യൻ ജനങ്ങൾക്ക് ക്യാമ്പുകൾ നിർമ്മിക്കു, പണിയുന്നത് 14000 ഓളം

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ധാക്ക: ആഭ്യന്തര കലാപത്തെ തുടർന്ന് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികൾക്ക് താൽക്കാലിക ക്യാമ്പുകൾ പണിയുമെന്ന് ബംഗ്ലാദേശ് സർക്കാർ. കോക്സ് ബസാറിന്റെ സമീപത്ത് എട്ട് സ്ക്വർ കിലോമീറ്റർ പരിധിയിലായി സന്നദ്ധ സംഘടനകളുടേയും സൈന്യത്തിന്റേയും സഹായത്തോടെ 14000 ക്യാമ്പുകൾ നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നത്.

ഓരോ ക്യാമ്പിലും ആറു കുടുംബങ്ങളെ താമസിപ്പിക്കാവുന്ന രീതിയിലാണ് ക്യാമ്പിന്റെ നിർമ്മാണം. കൂടാതെ 8500 താൽക്കാലിക ശൗചാലയങ്ങളും 14 വെയർഹൗസുകളും ക്യാമ്പിനു സമീപത്തായി നിർമ്മിക്കും

 10 ദിവസത്തിനകം ക്യാമ്പ് നിർമ്മാണം

10 ദിവസത്തിനകം ക്യാമ്പ് നിർമ്മാണം

മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത അഭയാർഥികൾക്കായി ക്യാമ്പ് നിർമ്മിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ, 10 ദിവസത്തിനകം ക്യാമ്പ് നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്യേശിക്കുന്നത്.

അഭയാർഥികൾക്ക് ചികിത്സ

അഭയാർഥികൾക്ക് ചികിത്സ

അഭയാർഥികളായ കുട്ടികൾക്കു പോളിയോ, റൂബല്ല, വാക്സിനേഷൻ കുത്തിവെയ്പ്പുകളും എടുക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

നാലു ലക്ഷത്തിലേറെ അഭയാർഥികൾ

നാലു ലക്ഷത്തിലേറെ അഭയാർഥികൾ

ആഗസ്റ്റ് 25 ന് തുടങ്ങിയ സംഘർഷത്തെ തുടർന്ന് നാലു ലക്ഷത്തോളം അഭയാർഥികളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്

ജനങ്ങളെ ഉൾകൊള്ളാൻ കഴിയില്ല

ജനങ്ങളെ ഉൾകൊള്ളാൻ കഴിയില്ല

മ്യാൻമാറിൽ നിന്നുള്ള മുഴുവൻ കുടിയേറ്റക്കാരേയും ഉൾകൊളളാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിരുന്നു. തന്മൂലം ക്യാമ്പിൽ കഴിയുന്ന ജനങ്ങൾക്ക് അവശ്യമായ വസ്തുക്കൾ പോലും എത്തിച്ചു നൽകാൻ കഴിയാത്ത സ്ഥിതിയാണ്.

മരണം

മരണം

അഭയാർഥി ക്യാമ്പിലെ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചിരുന്നു. സ്വാകാര്യ ഏജൻസി വിതരണം ചെയ്ത വസ്ത്രം വാങ്ങാനുള്ള തിരക്കിൽ പെട്ടാണ് സ്ത്രീയും കുട്ടിയും മരിച്ചത്

റോഹിങ്ക്യൻ ജനങ്ങൾക്ക് അഭയം കൊടുക്കും

റോഹിങ്ക്യൻ ജനങ്ങൾക്ക് അഭയം കൊടുക്കും

ബംഗ്ലാദേശിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ അഭയാർഥി ക്യാമ്പ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സന്ദർശിച്ചിരുന്നു. അഭയാർഥികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും നൽകുമെന്നും അവർ അറിയിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bangladesh, facing an unprecedented influx of ethnic Rohingya, plans to build a vast camp to house about 400,000 refugees who have poured into the country over the past three weeks.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്