കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം, 44 പേര്‍ കൊല്ലപ്പെട്ടു

  • By Akhila
Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവശ്യയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 70 ലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ബിലെ അറിഹയയില്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. എന്നാല്‍ സംഭവത്തെ കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയു കൂടാന്‍ സാധ്യതയുള്ളതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ റാമി അബ്ദുള്‍റഹ്മാന്‍ അറിയിച്ചു. മരിച്ചവരില്‍ കൂടുതല്‍ സാധരണകാരാണന്നാണ് സന്നദ്ധ സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നുമാണ് റഷ്യയുടെ വിശദീകരണം.

bomb-blast

പ്രദേശിക ചാനലായ അരീഹ യെല്‍ യൗമിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പറയുന്നുണ്ട്. മാര്‍ക്കറ്റിന് സമീപമുള്ള പല സ്ഥലങ്ങളും ആക്രമണത്തില്‍ നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് റഷ്യ ആക്രമണം ശക്തമാക്കിയിട്ടുള്ളത്. സെപ്തംബര്‍ 30 മുതല്‍ സിറിയന്‍ പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം റഷ്യ നടത്തുന്ന ആക്രമണത്തില്‍ 250 ലേറെ സാധരാണക്കാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

English summary
Russia blamed for deadly air strike in Syria's Idlib.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X