കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ടൂറിസത്തിന് വീണ്ടും തിരിച്ചടി കൊടുത്ത് റഷ്യ, വിനോദ സഞ്ചാരികള്‍ കുറയുമോ?

  • By Siniya
Google Oneindia Malayalam News

ദില്ലി: ഗോവ ടൂറിസം കേന്ദ്രത്തിന് രണ്ടാം തിരിച്ചടി കൂടി. റഷ്യന്‍ റൂബിള്‍ നിരക്ക് കുറച്ചതിന് പിന്നാലെ വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി റഷ്യ ടൂറിസ്റ്റ് പട്ടികയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി.

ഈജിപ്തിനെയും തുര്‍ക്കിയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇക്കാര്യം റഷ്യന്‍ ഇന്‍ഫമേഷന്‍ സെന്റര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലേക്കും ഗോവയിലേക്കും എത്തുന്നത് സുരക്ഷിതമില്ലെന്ന് കാണിച്ചാണ് ഇത്തരം നടപടി.

goatourism

ഒക്ടോബര്‍ 31 ന് 200 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് പ്രസിഡണ്ട് വഌദിമര്‍ പുഡിന്‍ ഈജിപ്തിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്താലാക്കിയിരുന്നു

കഴിഞ്ഞ ചൊവ്വാഴ്ച റഷ്യന്‍ വിമാനം തുര്‍ക്കി സൈന്യം വെടിവെച്ച് വീഴ്ത്തിയിരുന്നു. എന്നാല്‍ ഇത് അതിര്‍ത്തി ലംഘിച്ചതനാലാണെന്ന് തുര്‍ക്കി വാദിച്ചു. ഈ കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

English summary
Russia removes India from list of safe travel destinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X