ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയെന്ന് റഷ്യ!!!

Subscribe to Oneindia Malayalam

മോസ്‌കോ: ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയെന്ന അവകാശ വാദവുമായി റഷ്യ. ഇതൊടൊപ്പം സംഘത്തിലെ മറ്റു വിമതരെയും കൊല്ലപ്പെടുത്തിയിട്ടുണ്ടെന്നും റഷ്യന്‍ സൈന്യം പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിക്കാന്‍ അന്വേഷണം നടത്തി വരികയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മേയ് 28ന് സിറിയന്‍ നഗരമായ റാഖയിലുണ്ടായ ഏറ്റുമുട്ടലില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ സൈന്യം അവകാശപ്പെടുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ബാഗാദാദിയോടൊപ്പം മുതിര്‍ന്ന ഐസിസ് നേതാക്കളും 300 ഐസിസ് ഗാര്‍ഡുകളും 30 കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ സൈന്യം അവകാശപ്പെടുന്നത്. കുറച്ചു നാളുകളായി ബാഗ്ദാദിയുടേത് എന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പുകള്‍ മാത്രമേ പുറത്തു വന്നിരുന്നുള്ളൂ.

baghdadi

ബാഗ്ദാദി മരിച്ചെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ കാത്തിരിക്കുകയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. റാഖയില്‍ ഐസിസ് നേതാക്കന്‍മാരുടെ സമ്മേളനം നടക്കുന്നുണ്ടെന്ന ഇന്‍ലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് റഷ്യന്‍ സൈന്യം സ്ഥലത്ത് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നാണ് തങ്ങള്‍ക്കു ലഭിച്ച വിവരമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

English summary
We killed ISIS chief Bhagdadi, Russia claims
Please Wait while comments are loading...