കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി മാര്‍പാപ്പ; അസാധാരണ നീക്കവുമായി വത്തിക്കാന്‍

Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ ആശങ്ക രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തിയാണ് മോസ്‌കോ അംബാസഡറോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആശങ്ക പങ്കുവെച്ചത്. മാര്‍പാപ്പയുടെ നയതന്ത്ര പ്രോട്ടോക്കോളിലെ കീഴ് വഴക്കം ലംഘിച്ചാണ് റഷ്യന്‍ എംബസിയിലെത്തിയത്. അരമണിക്കൂര്‍ നേരം അവിടെ ചെലവഴിച്ച മാര്‍പാപ്പ യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷിനോട് ആവശ്യപ്പെട്ടു.

യുക്രൈനിന്റെ സമാധാനത്തിന് വേണ്ടി ബുധനാഴ്ച ഉപവാസവും പ്രാര്‍ഥനയും നടത്താന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. രാഷ്ട്രത്തലവന്മാരെയും സ്ഥാനപതിമാരെയും വത്തിക്കാനില്‍ സ്വീകരിക്കുന്നതാണ് കീഴ്വഴക്കമെന്നിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന് പുറത്ത് റഷ്യന്‍ എംബസി സന്ദര്‍ശിച്ചത് അസാധാരണ നടപടിയാണ്. യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് അദ്ദേഹം പോയതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

ചെര്‍ണോബിലിന് സമീപം റേഡിയേഷന്‍ അളവ് കൂടിയതായി യുക്രൈന്‍; നിഷേധിച്ച് റഷ്യചെര്‍ണോബിലിന് സമീപം റേഡിയേഷന്‍ അളവ് കൂടിയതായി യുക്രൈന്‍; നിഷേധിച്ച് റഷ്യ

1

എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ചോ സംഭാഷണത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. 85 കാരനായ റഷ്യ- യുക്രൈന്‍ തര്‍ക്കത്തില്‍ മാര്‍പാപ്പ വത്തിക്കാന്‍ മധ്യസ്ഥത വാഗ്ദാനം ചെയ്തുവെന്ന അര്‍ജന്റീനിയന്‍ മാധ്യമ റിപ്പോര്‍ട്ടിനെക്കുറിച്ച് ബ്രൂണി പ്രതികരിച്ചില്ല. അതേസമയം അംബാസഡര്‍ അലക്‌സാണ്ടര്‍ അവ്‌ദേവ് ഇത് നിഷേധിച്ചതായി റഷ്യന്‍ ടാസ് ഏജന്‍സിയുടെ റോം ലേഖകന്‍ അറിയിച്ചു. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നതായും യുക്രൈനിലെ മനുഷ്യയരുടെ സാഹചര്യത്തെക്കുറിച്ച് മാര്‍പ്പാപ്പ വലിയ ഉത്കണ്ഠ പ്രകടിപ്പിച്ചതായും അവ്‌ദേവ് ആര്‍ ഐ എ നോവോസ്റ്റി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2

വിദേശ ദൂതന്മാരെ സാധാരണയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വിളിപ്പിക്കുകയോ അപ്പസ്‌തോലിക് കൊട്ടാരത്തില്‍ മാര്‍പ്പാപ്പയെ കാണുകയോ ചെയ്യാറുണ്ട്. അംബാസഡറെ കണ്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കീവ് വിട്ടുപോകില്ലെന്ന് പ്രതിജ്ഞയെടുക്കുകയും തന്റെ കത്തീഡ്രലിന്റെ ബേസ്മെന്റ് ബോംബ് ഷെല്‍ട്ടറായി തുറക്കുകയും ചെയ്ത യുക്രൈനിലെ കത്തോലിക്കരുടെ നേതാവ് ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ പോപ്പ് ഫോണില്‍ വിളിച്ചു. തന്നാലാവുന്ന സഹായം പോപ്പ് വാഗ്ദാനം ചെയ്തതായി ഷെവ്ചുകിന്റെ റോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് റഷ്യ യുക്രൈനിനെതിരെ ആക്രമണം ആരംഭിച്ചത്. ആദ്യ ദിവസത്തെ ആക്രമണത്തില്‍ 137 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് യുക്രെനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചിരുന്നു.

3

അതേസമയം റഷ്യക്ക് കടുത്ത മുന്നറിയിപ്പുമായി നാറ്റോ രംഗത്തെത്തി. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈനിക വിന്യാസം നടത്തിയെന്ന് നാറ്റോ അറിയിച്ചു. തങ്ങളുടെ ദ്രുത പ്രതികരണ സേനയുടെ ഘടകങ്ങള്‍ കിഴക്കന്‍ യൂറോപ്പില്‍ എല്ലായിടത്തും വിന്യാസം നടത്തിയിട്ടുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അറിയിച്ചു. യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുള്ള യു എന്‍ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യയും ചൈനയും യു എ ഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതുസഭയിലേക്ക് എത്തും.

Recommended Video

cmsvideo
പിശാചിന് മുന്നിലുള്ള കീഴടങ്ങലാണ് യുദ്ധം; മാര്‍പാപ്പ
4

യു എന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്കയും അറിയിച്ചു. ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചര്‍ച്ചയിലൂടെ റഷ്യന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടത്. റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. എതിര്‍പ്പക്ഷത്ത് അമേരിക്കയായതിനാല്‍ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയില്‍ കയറ്റുമതിയില്‍ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യു എ ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

English summary
Russia Ukraine War: Departing from protocol, Pope visits Russian embassy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X