'പൊട്ടിത്തെറിയുടെ വലിയ ശബ്ദങ്ങൾ കേട്ടാണ് ഉണർന്നത്'; 'നഗരത്തിൽ ഭക്ഷണത്തിന് വേണ്ടിയുള്ള നീണ്ടനിര'
കീവ്: യുക്രെയിനിൽ ഉണ്ടാകുന്ന ദുരനുഭവങ്ങൾ വിശദീകരിച്ച് മെഡിക്കൽ വിദ്യാർഥി. കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിയാണ് യുക്രെൻ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
കാർക്കീവിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർഥിനിയാണ് ദുരനുഭവങ്ങൾ വിശദീകരിക്കുന്നത്. പ്രമുഖ മാധ്യമമായ മലയാള മനോരമ ന്യൂസിനോട് ആയിരുന്നു മെഡിക്കൽ വിദ്യാർത്ഥിയുടെ പ്രതികരണം. രാവിലെ അഞ്ചു മണിക്ക് വലിയ സ്ഫോടന ശബ്ദം കേട്ടാണ് താൻ ഉണർന്നത് എന്ന് കാർക്കീവിൽ മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥിനി വ്യക്തമാക്കി.

മെഡിക്കൽ വിദ്യാർത്ഥിനിയുടെ വാക്കുകളിലേക്ക് :-
പൊട്ടിത്തെറിയുടെ വലിയ ശബ്ദങ്ങൾ കേട്ടാണ് ഉണർന്നത്. ഇവിടെ ഉള്ള എല്ലാ വിദ്യാർഥികളും വളരെ ഭയത്തോടെ കഴിയുന്നു. താമസിക്കുന്ന ഫ്ലാറ്റുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. എന്നാൽ , കുറച്ചു സുഹൃത്തുക്കൾ പുറത്തിറങ്ങിയിരുന്നു. നഗരത്തിൽ ആണെങ്കിലോ ഭക്ഷണത്തിന് വേണ്ടിയുള്ള നീണ്ട നിരയാണ് കാണാൻ കഴിയുക.
ക്ലാസുകൾ ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നിർദ്ദേശം ലഭിക്കുകയുണ്ടായി. രാവിലെ ഡീൻ വിളിച്ചു ഇനി ക്ലാസിന് പോകേണ്ടത് ഇല്ലെന്ന് വ്യക്തമാക്കി. വീട്ടിൽ നിന്നും ബന്ധുക്കൾ പലരും ഫോണിൽ വിളിച്ച് കരയുന്നു. യാത്രകളെ സംബന്ധിച്ച് ഒന്നും എംബസിയിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ല. ഇവിടെ എയർ ഇന്ത്യയുടെ വിമാന സർവീസുകൾ നിർത്തലാക്കി എന്നാണ് കേൾക്കുന്നത്. താമസിക്കുന്ന സ്ഥലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മറ്റു നഗരത്തിലേക്ക് പോകാം. സുരക്ഷിത നഗരത്തിലേക്ക് എത്തിച്ചേരാനാണ് ഉദ്ദേശം എന്ന് വിദ്യാർത്ഥി പറയുന്നു.
അതേസമയം, സുരക്ഷിത നഗരത്തെ സംബന്ധിച്ച വിവരങ്ങൾ അറിയുവാൻ ഇന്ത്യക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പുകളിൽ നിന്ന് കൃത്യമായ വിവരങ്ങൾ അറിയിക്കാൻ സഹായിക്കുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു. കാർക്കീവിലെ പെരിമോഹയിൽ കുറച്ചു സമയം മുൻപ് വെടിവയ്പ് ഉണ്ടായിരുന്നു. അവിടെ ഉണ്ടായ ആ ശബ്ദം ഇവിടെ കേൾക്കാമായിരുന്നു.
എന്നാൽ, പോളണ്ടിന് സമീപത്തെ മറ്റു പ്രദേശ വാസികൾ സുരക്ഷിതം ആണെന്ന് വിവരവും ഞാൻ കേട്ടു. കാർക്കീവിൽ പ്രശ്നം എന്തെങ്കിലും ഉണ്ടായാൽ ഈ മേഖലയിലേക്ക് പോകാനാണ് ലക്ഷ്യം. എന്നാൽ സ്വദേശമായ ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ വിദ്യാർഥിനി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നഗരത്തിൽ ചില പ്രശ്നങ്ങൾ നടക്കുന്നതായി വിവരം ലഭിക്കുന്നു. ഒഡേസയിൽ പഠിക്കുന്ന അഞ്ചാം വർഷം മെഡിക്കൽ വിദ്യാർത്ഥിയായ ജസ്റ്റിൻ പി ജോസ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, നിരവധി വിദ്യാർഥികൾ ഒഡേസ, കീവ് എന്നീ നഗരങ്ങളിൽ കാത്തു കിടക്കുകയാണെന്ന് വിവരം ലഭിക്കുന്നു. എംബസി എന്തെങ്കിലും തരത്തിലുള്ള തീരുമാനം എടുക്കും. ഇത്തരത്തിലാണ് പ്രതീക്ഷ. ഒഡേസ നഗരത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. അതിനാൽ, തന്നെ കൂടുതൽ പേർ ഇവിടെ തുടരുകയാണെന്നും ജസ്റ്റിസ് പി ജോസഫ് വ്യക്തമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications