കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ; നന്ദി അറിയിച്ച് സെലെന്‍സ്‌കി

Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയെ വിളിച്ച് മാര്‍പാപ്പ സംസാരിച്ചത്. യുക്രൈന്‍ നേരിടുന്ന കഷ്ടതയില്‍ മാര്‍പാപ്പ അഗാധമായ വേദന അറിയിച്ചെന്നു വത്തിക്കാന്‍ വിശദീകരിച്ചു. പിന്നാലെ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെന്‍സ്‌കി ട്വീറ്റ് ചെയ്യുകയും ചെയ്തു. യുക്രൈനിലെ സമാധാനത്തിനും വെടിനിര്‍ത്തലിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് മാര്‍പാപ്പയോട് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം യുക്രൈനിലെ റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ മാര്‍പാപ്പ കീഴ്വഴക്കം ലംഘിച്ച് റോമിലെ റഷ്യന്‍ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും, പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരളം കലാപഭൂമി തന്നെ; കേരളത്തിനെതിരെ വീണ്ടും യോഗി ആദിത്യനാഥ്കേരളം കലാപഭൂമി തന്നെ; കേരളത്തിനെതിരെ വീണ്ടും യോഗി ആദിത്യനാഥ്

1

യുക്രൈനിന്റെ സമാധാനത്തിന് വേണ്ടി ബുധനാഴ്ച ഉപവാസവും പ്രാര്‍ഥനയും നടത്താന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. രാഷ്ട്രത്തലവന്മാരെയും സ്ഥാനപതിമാരെയും വത്തിക്കാനില്‍ സ്വീകരിക്കുന്നതാണ് കീഴ്വഴക്കം. അതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന് പുറത്ത് റഷ്യന്‍ എംബസി സന്ദര്‍ശിച്ചത് അസാധാരണ നടപടിയായാണ് വിലയിരുത്തുന്നത്. യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് അദ്ദേഹം പോയതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

2

വിദേശ ദൂതന്മാരെ സാധാരണയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വിളിപ്പിക്കുകയോ അപ്പസ്തോലിക് കൊട്ടാരത്തില്‍ മാര്‍പ്പാപ്പയെ കാണുകയോ ചെയ്യാറുണ്ട്. കീവ് വിട്ടുപോകില്ലെന്ന് പ്രതിജ്ഞയെടുക്കുകയും തന്റെ കത്തീഡ്രലിന്റെ ബേസ്‌മെന്റ് ബോംബ് ഷെല്‍ട്ടറായി തുറക്കുകയും ചെയ്ത യുക്രൈനിലെ കത്തോലിക്കരുടെ നേതാവ് ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെയും പോപ്പ് ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. വ്യാഴാഴ്ചയാണ് റഷ്യ യുക്രൈനിനെതിരെ ആക്രമണം ആരംഭിച്ചത്. നിരവധി പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. 64 സാധാരണക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.

3

240 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. അതേസമയം കീവിലും കാര്‍കീവിലും ഇന്ന് പുലര്‍ച്ചയോടെ പോരാട്ടം ശക്തമായി. പാശ്ചാത്യ സഖ്യകക്ഷികള്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വിഫ്റ്റ് ഇന്റര്‍ബാങ്ക് പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്ന് നിരവധി റഷ്യന്‍ ബാങ്കുകളെ വെട്ടിക്കുറച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെനിന് സൈനിക സഹായം എത്തിക്കുന്നതിന് സൗകര്യമൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Recommended Video

cmsvideo
സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് മാർപാപ്പ: ആത്മീയ പിന്തുണയ്ക്ക് നന്ദിയെന്ന് സെലൻസ്കി
4

യുക്രൈന് എല്ലാ വിധ സൈനിക സഹായവും നല്‍കാന്‍ ജര്‍മനി തീരുമാനിച്ചു. നേരിട്ട് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്. അതിനിടെ റഷ്യയെ നേരിടാന്‍ യുക്രൈന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. സെലെന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച കാര്യം സെലെന്‍സ്‌കി തന്നെയാണ് അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ യുക്രൈന് രാഷ്ട്രീയ പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചുവെന്ന് സെലെന്‍സ്‌കി പറഞ്ഞു.

5

യുക്രൈന്‍ പ്രസിഡണ്ടുമായുളള ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്ത് വിട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ ജീവനും സ്വത്തുവകകള്‍ക്കും ഉണ്ടായ നാശനഷ്ടത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ദുഖം രേഖപ്പെടുത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചയിലൂടെ സമാധാനം പുനസ്ഥാപിക്കണം എന്ന നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. നേരത്തെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ചേരിചേരാ നയമാണ് സ്വീകരിച്ചിരുന്നത്.

English summary
Russia Ukraine War: Pope francis and Volodymyr Zelenskyy speak by phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X