Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കോപ്പുകള്‍ കൂടുതലായി ഇറങ്ങി റഷ്യ, കിഴക്കന്‍ യുക്രൈന്‍ പിടിക്കാന്‍ പുതിയ കമാന്‍ഡര്‍

കീവ്: യുക്രൈനില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി റഷ്യ. കൂടുതല്‍ ആയുധങ്ങള്‍ കിഴക്കന്‍ മേഖലയില്‍ ഉപയോഗിക്കാനായി ഇറക്കിയിരിക്കുകയാണ് റഷ്യന്‍ സൈന്യം. ഇതിനൊക്കെ പുറമേ പുതിയ സൈനിക കമാന്‍ഡറെ നിയമിച്ചിരിക്കുകയാണ് റഷ്യ. യുക്രൈനിലെ കിഴക്കന്‍ മേഖലയില്‍ ആക്രമണം ശക്തമാക്കാനാണ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദേശം. റഷ്യ സ്വതന്ത്ര പ്രദേശമായി അംഗീകരിച്ച ഡൊണെട്‌സ്‌ക് അടക്കം പിടിച്ചെടുത്ത് റഷ്യയോട് ചേര്‍ക്കാനാണ് നീക്കം. എന്നാല്‍ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് അടക്കമുള്ളവരോട് കൂടുതല്‍ ആയുധങ്ങള്‍ സെലിന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

1

റഷ്യയെ സാമ്പത്തികമായി കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ സെലിന്‍സ്‌കി ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. അടുത്ത വാരം യുദ്ധത്തില്‍ നിര്‍ണായകമായിരിക്കുമെന്ന് നേരത്തെ സെലിന്‍സ്‌കി പറഞ്ഞിരുന്നു. കിഴക്കന്‍ മേഖലയില്‍ സര്‍വ സൈനിക ശക്തിയും ഉപയോഗിച്ച് പോരാടാനാണ് റഷ്യ ഒരുങ്ങുന്നത്. യുക്രൈന് ഇതുവരെ നേരിട്ടതിനേക്കാള്‍ വലിയ തകര്‍ച്ച നേരിടേണ്ടി വരുമെന്നാണ് സൂചന. യുക്രൈനിലെ സുപ്രധാന നഗരങ്ങളില്‍ നിന്നെല്ലാം റഷ്യന്‍ സൈന്യത്തെ യുക്രൈന്‍ സൈന്യം തുരത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റ്ഷ്യ എല്ലാ സൈന്യത്തോടും കിഴക്കന്‍ മേഖലയിലേക്ക് മാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

റഷ്യയുടെ ആയുധങ്ങളെ കവച്ചുവെക്കുന്ന ആയുധങ്ങള്‍ യുഎസ്സില്‍ നിന്നടക്കം ലഭിച്ചാല്‍ മാത്രമേ ഞങ്ങളുടെ ജനത ഈ പ്രതിസന്ധിയെ അതിജീവിക്കൂ എന്ന് സെലിന്‍സ്‌കി പറഞ്ഞു. എന്നാല്‍ ആവശ്യമായതെല്ലാം കിട്ടില്ലെന്നാണ് ഭയമെന്നും സെലിന്‍സ്‌കി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ്് ജോ ബൈഡനോട് കടപ്പെട്ടിരിക്കും. അദ്ദേഹം ഒരുപാട് സൈനിക സഹായങ്ങള്‍ ചെയ്ത് തന്നിരുന്നു. തോളോട് തോള്‍ ചേര്‍ന്ന് പോരാടാന്‍ ഇനിയും കാര്യങ്ങള്‍ യുെൈക്രന്‍ ജനതയ്ക്ക് ആവശ്യമാണെന്നും സെലിന്‍സ്‌കി വ്യക്തമാക്കി. അതേസമയം രാഷ്ട്രീയ വിദഗ്ധര്‍ നല്‍കുന്ന സൂചന പ്രകാരം യുദ്ധത്തിന്റെ അടുത്ത ഘട്ടത്തില്‍ തീവ്രത രൂക്ഷമാകുമെന്നാണ് കരുതുന്നത്.

ഇതിനോടകം തന്നെ പല നഗരങ്ങള്‍ പലതും തകര്‍ന്ന് കഴിഞ്ഞു. ആയിരങ്ങളെ അനാഥമാക്കിയിരിക്കുകയാണ്. റഷ്യയെ സാമ്പത്തികമായും തകര്‍ത്തിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ വീര്യം ഇതിനോടകം ചോര്‍ന്നിട്ടുണ്ട്. കീവ് പിടിക്കാനുള്ള ഇവരുടെ എല്ലാ ശ്രമങ്ങളും നേരത്തെ പരാജയപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യം പഴയ സൈനികരെ വിളിച്ച് വരുത്തി പോരാടാന്‍ ഇവരെ സജ്ജമാക്കുകയാണ്. യുക്രൈനിലെ യുദ്ധക്കുറ്റകളെ മറച്ച് പിടിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തി തീർത്താന് റഷ്യ ശ്രമിക്കുകയാണെന്ന് സെലിന്‍സ്‌കി കുറ്റപ്പെടുത്തി. വലിയ തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അതേസമയം റഷ്യ വിരമിച്ച ജനറല്‍ അലക്‌സാണ്ടകര്‍ ദുര്‍ക്കാവിനെ തന്നെയാണെന്ന് നിയമിച്ചതെന്ന് പുടിന്‍ സ്ഥിരീകരിച്ചു. റഷ്യ ആയുധമില്ലാതെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും ദുര്‍ക്കാവ് പറഞ്ഞു. കിഴക്കന്‍ മേഖലയായ ഡോണ്‍ബാസില്‍ വിമത ശല്യം രൂക്ഷമാണ്. യുക്രൈന്‍ സൈന്യം 2014 മുതല്‍ പോരാടുന്നുണ്ട്. റഷ്യ സിറിയയിലും മറ്റ് യുദ്ധ തിയേറ്റിലും കൊടുംക്രൂരതകളാണ് നടത്തിയതെന്ന് യുഎസ് അധികൃതര്‍ പറയുന്നുണ്ട്. അതേസമയം ദുര്‍ക്കാവിനെ സൈനിക കമാന്‍ഡറായി നിയമിച്ചത് യുക്രെെനെ പിടിച്ച് കെട്ടാനായിട്ടാണ്. ഹീറോ ഓഫ് റഷ്യ മെഡല്‍ 2016ല്‍ അദ്ദേഹം റഷ്യയില്‍ നിന്നുള്ള നേതാവ്.

എട്ട് മൈല്‍നീളത്തിലുള്ള സൈനിക വ്യൂഹം ദക്ഷിണ മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഡോണ്‍ബാസ് ലക്ഷ്യമിട്ടാണ് യുവാക്കള്‍ വരുന്നത്. ഞായറാഴ്ച്ച റഷ്യന്‍ സൈന്യം ഖാര്‍ക്കീവില് ഷെല്ലാക്രമണം നടത്തി തകര്‍ത്തിരുന്നു. യുക്രൈന്റെ പ്രതിരോധത്തെ തകര്‍ക്കാനുള്ള നീക്കമായിരുന്നു ഇത്. നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഔദ്യോഗികമായി അംഗീകരിച്ച രണ്ട് മേഖലയ്‌ക്കേണ്ടി അതിശക്തമായ പോരാട്ടാണ് റഷ്യ നടത്തുന്നത്. കൂടുതല്‍ മനുഷ്യാവകാശ പ്രതിസന്ധിയും പുടിന്‍റെ നീക്കത്തില് യുക്രെെന് സംഭവിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+