രണ്ട് റഷ്യന്‍ പൗരന്മാരുടെ മരണത്തിന് പിന്നാലെ ഒഡിഷയില്‍ വീണ്ടും റഷ്യന്‍ യുവാവിന്റെ തിരോധാനം; ദുരൂഹത?
ഭുവനേശ്വര്‍: ഒഡിഷയില്‍ നിന്ന് വീണ്ടും റഷ്യന്‍ പൗരനെ കാണാതായി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകരായ രണ്ട് പേരെ കാണാതവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് മൂന്നാമനേയും കാണാതായിരിക്കുന്നത്.
റഷ്യയുടെ ഉക്രൈന് അധിനിവേശത്തിനിടെ യുദ്ധ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നവരെ ആണ് കാണാതായിരിക്കുന്നത്. ഭുവനേശ്വറില്‍ യുദ്ധവിരുദ്ധ, പുടിന് വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് നിന്ന ആളെ ആണ് ഏറ്റവും ഒടുവില്‍ കാണാതായിരിക്കുന്നത്.

ഏകദേശം ഒരു മാസം മുമ്പ്, ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍, 'ഞാന്‍ റഷ്യന്‍ അഭയാര്‍ത്ഥിയാണ്, ഞാന്‍ യുദ്ധത്തിന് എതിരാണ്, ഞാന്‍ പുടിന് എതിരാണ്, ഞാന്‍ ഭവനരഹിതനാണ്, ദയവായി എന്നെ സഹായിക്കൂ' എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് ഒരാള്‍ നിന്നിരുന്നു.
നിയമനിര്‍മ്മാതാവും വ്യവസായിയുമായ പവല്‍ ആന്റോവ്, സഹയാത്രികന് വ്ളാഡിമിര്‍ ബിഡെനോവ് എന്നിവരുടെ മരണത്തിന് ശേഷമാണ് യുദ്ധ വിരുദ്ധ പ്ലക്കാര്‍ഡ് പിടിച്ച് നില്ക്കുന്ന ആളുടെ ഫോട്ടോ വൈറലായത്. ഡിസംബര്‍ 24 ന് ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് പവല്‍ ആന്റോവ് മരിച്ചത്, ഡിസംബര്‍ 22 ന് ബിഡെനോവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലെ ജിആര്‍പി ഉദ്യോഗസ്ഥര്‍ ഒരു മാസം മുമ്പ് പ്ലക്കാര്‍ഡ് പിടിച്ചയാളുമായി സംസാരിച്ചിരുന്നു. പരിശോധിച്ചപ്പോള്‍ അയാളുടെ പാസ്പോര്‍ട്ടും വിസയും ശരിയാണ് എന്ന് കണ്ടെത്തിയിരുന്നു എന്നും ജിആര്‍പി ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ജയദേവ് ബിശ്വജിത്ത് പറഞ്ഞു.
ഇംഗ്ലീഷ് പരിചയമില്ലാത്തതിനാല്‍ ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇയാളെ കാണാതായതിന് പിന്നാലെ ജിആര്‍പി തങ്ങളെ ബന്ധപ്പെട്ടിരുന്നു എന്നും അടിയന്തര സഹായം നല്‍കിയിട്ടുണ്ട് എന്നും പുരി എസ്പി കന്‍വര്‍ വിശാല്‍ സിംഗ് പറഞ്ഞു. അതേസമയം രണ്ട് റഷ്യക്കാരുടെ മരണത്തില്‍ സി ഐ ഡി അന്വേഷണം നടക്കുന്നുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications