Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ മൂന്നാം ലോക മഹായുദ്ധം... ഐസിസിന്റെ എണ്ണക്കടത്ത് തുര്‍ക്കിവഴിയെന്ന് റഷ്യ

പാരീസ്: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടപ്പോള്‍ തന്നെ ഒരു ലോകമഹായുദ്ധത്തിന്റെ സാധ്യത പ്രവചിയ്ക്കപ്പെട്ടതായിരുന്നു. ആ പ്രശ്‌നം ഒത്തുതീര്‍ന്നില്ലെങ്കില്‍ മറ്റൊരു യുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

പാരീസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിയ്ക്കവെ കടുത്ത വാക്കുകളാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ ഉപയോഗിച്ചത്. എന്താണ് റഷ്യ ഉദ്ദേശിയ്ക്കുന്നത്?

ഐസിസിന്റെ എണ്ണക്കടത്തിന് കുടപിടിയ്ക്കാനാണ് തുര്‍ക്കി തങ്ങളുടെ വിമാനം വെടിവച്ചിട്ടതെന്നാണ് റഷ്യ പറയുന്നത്. വലിയ തെറ്റാണ് ഇതുവഴി തുര്‍ക്കി ചെയ്തതെന്നും പുട്ടിന്‍ പറഞ്ഞു.

ഐസിസിന്റെ എണ്ണ

ഐസിസിന്റെ എണ്ണ

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടെ നിന്നാണ് ഐസിസിന് പണം ലഭിയ്ക്കുന്നത്? ഇറാഖിലും സിറിയയിലും അവരുടെ കൈവശമുള്ള എണ്ണപ്പാടങ്ങള്‍ തന്നെ സമ്പത്തിന്റെ ഉറവിടം.

എണ്ണ എവിടെ വില്‍ക്കും?

എണ്ണ എവിടെ വില്‍ക്കും?

ഐസിസുമായി കച്ചവടത്തിന് ലോകരാഷ്ട്രങ്ങള്‍ ആരും തന്നെ നേരിട്ടിറങ്ങില്ല. എന്നാല്‍ എല്ലാവര്‍ക്കും എണ്ണ ആവശ്യവും ഉണ്ട്. തുര്‍ക്കി വഴിയാണ് ഐസിസിന്റെ എണ്ണക്കടത്തെന്നാണ് പുട്ടിന്റെ ആരോപണം.

വലിയ തെറ്റ്

വലിയ തെറ്റ്

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി അതിര്‍ത്തിയില്‍ വെടിവച്ചിട്ടത് ഐസിസിന് വേണ്ടിയാണെന്നാണ് പുട്ടിന്റെ ആരോപണം. ഇതുവഴി വലിയ തെറ്റാണ് തുര്‍ക്കി ചെയ്തതെന്നും പുട്ടിന്‍ പറയുന്നു.

തെളിവുണ്ട്

തെളിവുണ്ട്

ഐസിസിന്റെ എണ്ണ തുര്‍ക്കിയിലൂടെയാണ് പുറത്തെത്തിയ്ക്കുന്നത് എന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നാണ് റഷ്യയുടെ അവകാശവാദം.

റഷ്യയും ഐസിസും

റഷ്യയും ഐസിസും

സിറിയയില്‍ ഐസിസിനെതിരെ റഷ്യ അതിശക്തമായ പോരാട്ടമാണ് നടത്തുന്നത്. പലയിടങ്ങളിലും ഐസിസ് ഇപ്പോള്‍ നാമാവശേഷമാണ്. ഇതാണ് റഷ്യന്‍ വിമാനത്തെ വെടിവച്ചിടാന്‍ തുര്‍ക്കിയെ പ്രേപരിപ്പിച്ചതെന്നും ആരോപണം ഉണ്ട്.

തെറ്റ് ആരുടെ?

തെറ്റ് ആരുടെ?

റഷ്യന്‍ യുദ്ധവിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് തുര്‍ക്കി പറയുന്നത്. തങ്ങള്‍ സിറിയന്‍ അതിര്‍ത്തി കടന്നിരുന്നില്ലെന്നാണ് റഷ്യയുടെ വാദം.

തുര്‍ക്കിയ്ക്ക് നിരോധനം

തുര്‍ക്കിയ്ക്ക് നിരോധനം

തുര്‍ക്കിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ റഷ്യ ഇപ്പോള്‍ റദ്ദാക്കിയിരിയ്ക്കുകയാണ്. വേണമെങ്കില്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.

ഞങ്ങളങ്ങനെയല്ല

ഞങ്ങളങ്ങനെയല്ല

തങ്ങള്‍ ഐസിസില്‍ നിന്ന് എണ്ണ വാങ്ങാറില്ലെന്നാണ് തുര്‍ക്കിയുടെ നിലപാട്. എണ്ണക്കടത്തിന് സഹായവും നല്‍കാറില്ല.

കണ്ടിട്ടും മിണ്ടിയില്ല?

കണ്ടിട്ടും മിണ്ടിയില്ല?

കാലാവസ്ഥ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനും തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനും പങ്കെടുക്കുന്നുണ്ട്. പക്ഷേ രണ്ട് പേരും കൂടിക്കാഴ്ചയൊന്നും നടത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+