ഫ് ളൈ ദുബായ് വിമാനത്തിലെ അവസാന സംഭാഷണം പുറത്തുവന്നു
മോസ്‌കോ: റോസ്‌തോവ് ഓണ്‍ ഡോവ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണ ഫ് ളൈ ദുബായ് വിമാനത്തിലെ പൈലറ്റുമാരുടെ അവസാന നിമിഷത്തെ സംഭാഷണം പുറത്തുവന്നു. റഷ്യയിലെ റോസിയ1 ചാനനാണ് വിമാനത്തില്‍നിന്നും അന്വേഷണ സംഘം കണ്ടെടുത്ത വോയിസ് റെക്കോര്‍ഡറിലെ സംഭാഷണം പുറത്തുവിട്ടത്.
സംഭാഷണത്തില്‍ ആരും ഭയക്കരുതെന്ന് വിളിച്ചു പറയുന്നുണ്ട്. വിമാനം ഉയര്‍ത്തൂ, അത് ചെയ്യരുത് തുടങ്ങിയ സംഭാഷണങ്ങളും വ്യക്തമാണ്. വിമാനം തകരുന്നതിന്റെ തൊട്ടുമുന്‍പുണ്ടായ കൂട്ട നിലവിളിയും റെക്കോര്‍ഡറിലുണ്ട്. ഓട്ടോപൈലറ്റ് മോഡ് ഓഫാക്കിയതിന് ശേഷം പൈലറ്റുമാര്‍ക്കുണ്ടായ പാളിച്ചയാണ് വിമാനം തകരുന്നത് ഇടയാക്കിയതാണ് സൂചന.

ലാന്‍ഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയാണ് വിമാനം റണ്‍വേയില്‍ കത്തിയമര്‍ന്നത്. വിമാനം റണ്‍വേയില്‍ തൊടുന്നതിന് മുന്‍പുതന്നെ തീപിടിച്ചതായി ചില വീഡിയോകളില്‍ വ്യക്തമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പൈലറ്റുമാര്‍ക്കുണ്ടായ ആശയക്കുഴപ്പമോ വീഴ്ചയോ ആണ് അപകടത്തിന് ഇടയാക്കിയതെന്ന ആരോപണത്തിനും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബ്ലാക്ക്‌ബോക്‌സ് ഉള്‍പ്പെടെയുള്ളവ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ അന്തിമ വിശകലനത്തില്‍ എത്താന്‍ സാധിക്കൂ എന്നാണ് റഷ്യന്‍ അന്വേഷണസംഘം വ്യക്തമാക്കിയിരിക്കുന്നത്. 2 മലയാളികളടക്കം 62 യാത്രക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications