• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിൽ വൈറലായി #sanctionpakistan ഹാഷ് ടാഗ്: ഐഎസ്ഐ ക്യാമ്പ് തകർക്കാൻ ബൈഡന് ആഹ്വാനം

Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം സ്ഥാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്തെ നടുക്കിക്കൊണ്ട് മൂന്ന് സ്ഫോടനങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ രാജ്യത്തുണ്ടായിട്ടുള്ളത്. ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഉപരോധമേർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകളാണ് ട്രെൻഡിങ്ങായിട്ടുള്ളത്. #sanctionpakistan ഹാഷ്ടാഗുകളാണ് ഇത്തരത്തിൽ പ്രചരിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമന്നും ലോകത്തെ എല്ലാ ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിലും പാകിസ്താന് പങ്കുണ്ടെന്നുമുള്ള ട്വീറ്റുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. അഫ്ഗാനിസ്താനിൽ നിന്നുള്ള മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തരും താലിബാൻ മുന്നേറ്റത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. പാകിസ്താനെതിരെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രതിഷേധം ശക്തമാണ്.

രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് 100ാം ദിനം; വിവാദങ്ങളും വെല്ലുവിളികളും, കൊവിഡ് പ്രതിരോധം പാളിയോരണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് 100ാം ദിനം; വിവാദങ്ങളും വെല്ലുവിളികളും, കൊവിഡ് പ്രതിരോധം പാളിയോ

1

പാകിസ്ഥാൻ താലിബാന്റെ രണ്ടാമത്തെ വീടാണെന്ന് താലിബാൻ വക്താവ് സബീഹുള്ള വിശേഷിപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു സ്ഫോടനം നടക്കുന്നത്. അഫ്ഗാനിസ്ഥാൻ രണ്ടാമത്തെ വീടാണ്. പാകിസ്താനാണ് ആദ്യത്തെ വീടെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് മറ്റൊരു ട്വിറ്റർ അക്കൌണ്ടിൽ നിന്ന് കുറിച്ചത്. പാകിസ്താനിലെ 4000 ഓളം വരുന്ന മദ്രസകൾ ഭീകരരെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഫാക്ടറികളാണന്നും താബിബാൻ, ഐസിസ്, ലഷ്കർ ത്വയ്ബ, ടിടിപി, എസ്എസ്പി എന്നിങ്ങനെ ലക്ഷക്കണക്കിന് ഭീകര ബ്രാൻഡുകളെ നിർമിക്കുകയാണെന്നും ട്വീറ്റുകളിൽ കുറിക്കുന്നു.

2

പാകിസ്താനിലെ ക്യാമ്പുകൾ ആക്രമിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്ന ട്വിറ്റർ ഉപയോക്താക്കൾ പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയെ ഇല്ലാതാക്കാനും ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ ഭരണകാര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരാനും ട്വീറ്റിൽ ആവശ്യപ്പെടുന്നുണ്ട്. പാകിസ്താന് ഭീകരർക്കും ഭീകര സംഘടനകൾക്കുമെതിരെ നടപടി സ്വീകരിക്കാൻ വീഴ്ചവരുത്തിയതിനെ തുടർന്ന് ഡൊണാൾഡ് ട്രംപ് യുഎസ് സർക്കാർ പാകിസ്താന് നൽകി വന്നിരുന്ന വിദേശ സഹായം നിർത്തലാക്കിയിരുന്നു.

3

കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ മൂന്ന് ചാവേർ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകം 100 കടന്നിട്ടുണ്ട്. 150ലധികം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 13 യുഎസ് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാൻ വിടാൻ വിമാനത്താവളത്തിലേക്ക് എത്തിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ഐസിസ് ആണെന്ന് താലിബാൻ കുറ്റപ്പെടുത്തിയതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ പ്രൊവിൻസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഐസിസിന്റെ അഫ്ഗാനിസ്ഥാനിലെ അനുബന്ധ സംഘടനയാണിത്.

4


അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ താബിബാനെ പിന്തുണച്ച് പാകിസ്താൻ പരസ്യമായി രംഗത്തെത്തിയത് പാകിസ്താൻ താലിബാന് നൽകുന്ന പിന്തുണയുടെ തെളിവാണ്. പാക് മണ്ണിൽ നിന്ന് താലിബാന് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് നേരത്തെയും ചർച്ചയായിരുന്നു. ഇതിനിടെ ആഗസ്തിൽ അഫ്ഗാനിലെ സർക്കാർ അധീനതയിലുള്ള പ്രദേശങ്ങളിൽ താലിബാൻ അക്രമം അഴിച്ചുവിട്ടതോടെ പാകിസ്താനെതിരെ ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിരുന്നു. #sanctionpakistan ഹാഷ്ടാഗായിരുന്നു ട്രെൻഡിംഗിലുണ്ടായിരുന്നത്.

5


ആഗസ്റ്റ് 11 വരെ 730,000 -ത്തിലധികം തവണയാണ് #sanctionpakistan ഹാഷ്‌ടാഗ് ട്വീറ്റുകളിൽ ഉപയോഗിച്ചിട്ടുള്ളതെന്നാണ് സോഷ്യൽ മീഡിയ ഇൻസൈറ്റ് കമ്പനിയായ ടോൽവാക്കർ പുറത്തുവിട്ട കണക്കിൽ നിന്ന് വ്യക്തമാകുന്നത്. ആ ട്വീറ്റുകളിൽ 37 ശതമാനമെങ്കിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ നിലയിലാണുള്ളത്. അഫ്ഗാനിൽ താലിബാൻ ആക്രമണം നടത്തുന്നതിന് പാകിസ്താൻ സജീവമായി പിന്തുണ നൽകുന്നുവെന്ന ആരോപണമാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. നാറ്റോ സൈന്യം സൈനിക പിന്മാറ്റം ആരംഭിച്ചതോടെ താലിബാൻ മുന്നേറ്റം ആരംഭിച്ച സാഹചര്യത്തിലാരുന്നു ഇത്.

Recommended Video

cmsvideo
  We will hunt you down and make you pay: Biden to Kabul airport attackers

  അവസാന നിമിഷം മാറ്റങ്ങള്‍: പാലോട് രവിയും ഫില്‍സണും പട്ടികയില്‍, രാഹുലിന്‍റ പിന്തുണയില്‍ അപ്പച്ചനുംഅവസാന നിമിഷം മാറ്റങ്ങള്‍: പാലോട് രവിയും ഫില്‍സണും പട്ടികയില്‍, രാഹുലിന്‍റ പിന്തുണയില്‍ അപ്പച്ചനും

  English summary
  Sanction Pakistan hashtag goes trending in Twitter after triple blast near Kabul airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X