സൗദി കിരീടവകാശി തുറന്നടിച്ചു; അതാണ് പൊട്ടിത്തെറിക്ക് കാരണം!! 10000 കോടിയുടെ അഴിമതി

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ ഇപ്പോള്‍ നടന്ന കൂട്ട അറസ്റ്റ് സംബന്ധിച്ച് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചില സൂചനകള്‍ നേരത്തെ നല്‍കിയെന്ന് വിവരം. നാല് മാസം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ മുഹമ്മദ് രാജകുമാരന്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ തന്നെ രാജകുടുംബത്തില്‍ ചില മുറുമുറുപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും സംഭവിക്കില്ലെന്നാണ് മിക്കയാളുകളും കരുതിയത്. എന്നാല്‍ മറ്റുചിലര്‍ക്കാകട്ടെ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയതുകൊണ്ട് തന്നെ അല്‍പ്പം ഭയവുമുണ്ടായിരുന്നു.

മോഹന്‍ലാലിന് ചുട്ട മറുപടിയുമായി സംവിധായകന്‍; അവിടെ ആര്‍ക്കും ലാലിനെ അറിയില്ല, താല്‍പ്പര്യവുമില്ല

അവര്‍ ഭയപ്പെട്ട പോലെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. രാജകുടുംബത്തിലെ പ്രധാനികളെയാണ് അഴിമതിയുടെ പേരില്‍ ഇപ്പോള്‍ അകത്തിട്ടിരിക്കുന്നത്. ഇപ്പോള്‍ അറസ്റ്റിലായവരുടെ എണ്ണം 500 ആയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇനി ആരൊക്കെ അറസ്റ്റിലാകുമെന്ന കാര്യത്തില്‍ ഒരെത്തുംപിടിയുമില്ലാത്ത സാഹചര്യമാണ് സൗദിയില്‍...

സൗദിയിലെ രഹസ്യനീക്കം പുറത്ത്; രാജാവും മകനും മണത്തറിഞ്ഞു, കൂട്ട അറസ്റ്റിന് കാരണം അഴിമതിയല്ല

 എത്ര ഉന്നതരായാലും

എത്ര ഉന്നതരായാലും

നാല് മാസം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം അന്ന് പ്രധാനമായും സൂചിപ്പിച്ചത്. എത്ര ഉന്നതരായാലും അഴിമതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും മുഹമ്മദ് രാജകുമാരന്‍ പരസ്യമായി പറഞ്ഞു.

രാജകുടുംബത്തെ സംബന്ധിച്ച്

രാജകുടുംബത്തെ സംബന്ധിച്ച്

സൗദി രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ആദ്യത്തെ പ്രഖ്യാപനമായിരുന്നു. കാരണം, സൗദി ഭരണകൂടത്തില്‍ ഭൂരിഭാഗവും രാജകുടുബവുമായി അടുത്ത ബന്ധമുള്ളവരാണ്. അഴിമതി നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പറയുമ്പോള്‍ ആദ്യം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നു തന്നെയാകണം.

ഭയക്കണം, കാരണമുണ്ട്

ഭയക്കണം, കാരണമുണ്ട്

അതുകൊണ്ട് തന്നെ ജനങ്ങളെ കൈയ്യിലെടുക്കാന്‍ വേണ്ടി പറഞ്ഞതാണെന്നാണ് രാജകുടുംബത്തിലെ ചിലര്‍ കരുതിയത്. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുമുണ്ടായിരുന്നു. കാരണം, നേരത്തെ അധികാരത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ തന്നെ ശത്രുക്കളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളും നടപടികളുമായിരുന്നു മുഹമ്മദ് രാജകുമാരന്റേത്.

ഞാന്‍ ഉറപ്പുനല്‍കുന്നു

ഞാന്‍ ഉറപ്പുനല്‍കുന്നു

എത്ര ഉന്നതരായാലും അഴിമതി നടത്തിയവര്‍ രക്ഷപ്പെടില്ല എന്നാണ് മുഹമ്മദ് അന്ന് പ്രസംഗിച്ചത്. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു. അഴിമതിക്കാരെ വെറുതെവിടില്ല. മന്ത്രിയാകട്ടെ, രാജകുമാരനാകട്ടെ, ആരാകട്ടെ- ഇതായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകള്‍.

അഴിമതി വിരുദ്ധ സമിതി വരുന്നു

അഴിമതി വിരുദ്ധ സമിതി വരുന്നു

ഈ വാക്കുകള്‍ നടപ്പാക്കുകയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ സമിതി രൂപീകരിച്ച് സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയത്. അതിന്റെ അധ്യക്ഷനായി നിയമിച്ചതാകട്ടെ, മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയും.

രഹസ്യമായി ഉത്തരവിട്ടു

രഹസ്യമായി ഉത്തരവിട്ടു

ഈ നിയമനവും അദ്ദേഹത്തിന്റെ മുന്‍ പ്രസ്താവനയും രാജകുടുംബത്തിലെ ചിലര്‍ക്ക് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നു. പിന്നീടാണ് നവംബര്‍ അഞ്ചിന് പുതിയ അറസ്റ്റിന് രഹസ്യമായി ഉത്തരവിട്ടത്. രാജകുടുംബത്തിലെ ആരും തന്നെ മുഹമ്മദിന്റെ ഈ നീക്കം സംബന്ധിച്ച് അറിഞ്ഞിരുന്നില്ലത്രെ. രഹസ്യമാക്കിവെയ്ക്കാന്‍ വേറെയും ചില കാരണങ്ങളുണ്ടായിരുന്നു.

 10000 കോടി ഡോളര്‍

10000 കോടി ഡോളര്‍

അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് ചുരുങ്ങിയത് 10000 കോടി ഡോളറിന്റെ അഴിമതി നടന്നിട്ടുണ്ടെന്നാണ്. ചെയ്തിരിക്കുന്നത് രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവരും. ഈ സാഹചര്യത്തില്‍ സമിതിയുടെ നീക്കം എങ്ങനെയെങ്കിലും പുറത്തായാല്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തുമെന്ന ഭയം മുഹമ്മദ് രാജകുമാരനുണ്ടായിരുന്നു.

ആശങ്കയുള്ളവര്‍ സംഘടിക്കുന്നു

ആശങ്കയുള്ളവര്‍ സംഘടിക്കുന്നു

തുടര്‍ന്നാണ് എല്ലാ നീക്കങ്ങളും രഹസ്യമാക്കിയത്. അതിനിടെ മുഹമ്മദിന്റെയും സല്‍മാന്‍ രാജാവിന്റെയും നീക്കങ്ങളില്‍ ആശങ്കയുള്ളവര്‍ സംഘടിക്കുമെന്ന വിവരവും ലഭിച്ചു. തൊട്ടുപിന്നാലെയാണ് 200 ലധികം പേരെ ആദ്യത്തില്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഇതില്‍ സൗദി ദേശീയ ഗാര്‍ഡിന്റെ മേധാവി മയ്തിബും ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാലുമൊക്കെ ഉള്‍പ്പെടും.

മറുവാദം ഇങ്ങനെ

മറുവാദം ഇങ്ങനെ

നിയമത്തിന് മുകളില്‍ ഒരാളുമില്ല എന്ന് സൗദി അറേബ്യ തെളിയിച്ചിരിക്കുകയാണ് അറസ്റ്റിലൂടെ. പക്ഷേ, ഈ അറസ്റ്റുകള്‍ അധികാരം പിടിച്ചടക്കാനുള്ള നീക്കമായി വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല. മുഹമ്മദ് ബിന്‍ സല്‍മാനും സല്‍മാന്‍ രാജാവും ചേര്‍ന്ന് അധികാരം തങ്ങളിലേക്ക് ഒതുക്കുകയും വിമത ശബ്ദങ്ങളെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്നാണ് ഇത്തരക്കാരുടെ വാദം.

420 ദശലക്ഷം യൂറോ

420 ദശലക്ഷം യൂറോ

അതേസമയം, ഈ വാദം പൂര്‍ണമായി തള്ളാന്‍ സാധിക്കില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കാരണം സല്‍മാന്‍ രാജാവിന്റെ മക്കളെ അറസ്റ്റ് ചെയ്തിട്ടില്ല. അഴിമതി വിരുദ്ധ സമിതി അധ്യക്ഷനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ 2015ല്‍ 420 ദശലക്ഷം യൂറോ ചെലവിട്ട് ഒരു യാനം വാങ്ങിയത് വന്‍ വിവാദമായിരുന്നു. അത് സമിതി പരിഗണിച്ചിട്ടില്ല.

 പുതിയ നിക്ഷേപങ്ങള്‍

പുതിയ നിക്ഷേപങ്ങള്‍

സല്‍മാന്‍ രാജാവിന്റെ മക്കളും അവരുമായി ബന്ധമുള്ളവരും വ്യാവസായിക രംഗത്ത് വന്‍തോതില്‍ അടുത്തിടെ നിക്ഷേപം ഇറക്കിയിട്ടുണ്ട്. മാധ്യമ, സേവന രംഗങ്ങളിലാണ് കൂടുതല്‍. പക്ഷേ, ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളതാകട്ടെ ഇതേ മേഖലയില്‍ നേരത്തെ നിക്ഷേപം നടത്തിയ രാജകുടുംബ പരമ്പരയിലെ മറ്റു രാജകുമാരന്‍മാരാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia confronts legacy of corruption

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്