Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഇന്ത്യന്‍ ഇടപാടില്‍ കുതിച്ച് യുഎഇയും വെനസ്വേലയും, റഷ്യ പെട്ടു

സൗദി അറേബ്യയില്‍ നിന്നായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. ഇറാഖിന്റെ വരവോടെ സൗദി അറേബ്യ രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. യുക്രൈന്‍ യുദ്ധം ആരംഭിക്കുകയും വരുമാനം കണ്ടെത്താല്‍ എണ്ണ വില കുറച്ച് വിക്കാനും തുടങ്ങിയതോടെ റഷ്യയായി ഒന്നാം സ്ഥാനത്തേക്ക്.

സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം, പുതിയ പവന്‍ വില
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം, പുതിയ പവന്‍ വില

റഷ്യയ്ക്കും ഇറാഖിനും ശേഷം മൂന്നാം സ്ഥാനത്ത് സൗദി അറേബ്യ തുടരവെയാണ് അടുത്ത തിരിച്ചടി. വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നത് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. 2020ന് ശേഷം ഏറ്റവും കൂടുതല്‍ വെനസ്വേനലന്‍ ക്രൂഡ് ഇന്ത്യ വാങ്ങിയത് ഓഗസ്റ്റിലാണ്. ഇതോടെ സൗദി അറേബ്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോയി. വെനസ്വേലയാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. ഇറാഖിന്റെ സ്ഥാനവും താഴേക്ക് പോയി.

saudi arabia uae crude oil to india in august-

ഹോര്‍മുസ് കടലിടുക്ക് പാത അടഞ്ഞതോടെ പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ബദല്‍മാര്‍ഗം നോക്കിയതും വെനസ്വേലയിലെ എണ്ണ കൂടുതല്‍ വാങ്ങാന്‍ തുടങ്ങിയതും. ജൂലൈയില്‍ വാങ്ങിയതിനേക്കാള്‍ 64 ശതമാനം അധികമായി ഓഗസ്റ്റില്‍ വെനസ്വേലയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തു.

ഖത്തര്‍ വെളുത്ത സ്വര്‍ണം തേടുന്നു; അഫ്ഗാനില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവും, പിന്നാലെ കുവൈത്ത്
ഖത്തര്‍ വെളുത്ത സ്വര്‍ണം തേടുന്നു; അഫ്ഗാനില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവും, പിന്നാലെ കുവൈത്ത്

വെനസ്വേലയില്‍ നിന്ന് ഓഗസ്റ്റിലെ ഓരോ ദിവസവും ഇന്ത്യ വാങ്ങിയത് 3.58 ലക്ഷം ബാരല്‍ എണ്ണയാണ്. വെനസ്വേലയുടെ എണ്ണയ്ക്കു മേലുണ്ടായിരുന്ന ഉപരോധം അമേരിക്ക ഇളവ് ചെയ്തതാണ് ഇന്ത്യയ്ക്ക് അവസരമായത്. വെനസ്വേലയുടെ എണ്ണയുടെ നിയന്ത്രണം നീക്കിയ അമേരിക്ക ഇപ്പോള്‍ ഇറാന്റെ എണ്ണയ്‌ക്കെതിരെയാണ് ഉപരോധം ചുമത്തുന്നത്. അമേരിക്ക ലോക എണ്ണ വിപണി എങ്ങനെ നിയന്ത്രിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.

ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ, പക്ഷേ

ഓഗസ്റ്റിലും ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയത് റഷ്യയില്‍ നിന്നാണ്. പ്രതിദിനം 2.06 ദശലക്ഷം ബാരല്‍ വീതം. എന്നാല്‍ ജൂലൈയിലെ കണക്കുമായി നോക്കുമ്പോള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 27 ശതമാനം കുറഞ്ഞിട്ടുണ്ട്. റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യ, ചൈന, ഹംഗറി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം ചുങ്കം ചുമത്തുന്ന ബില്ല് യുഎസ് സെനറ്റ് പാസാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യന്‍ ക്രൂഡ് കുറയ്ക്കുകയാണ് ഇന്ത്യ.

ഇന്ത്യയുമായുള്ള ഇടപാടില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ഇറാഖ് ഓഗസ്റ്റില്‍ വളരെ താഴേക്ക് വീണു. യുഎഇയാണ് രണ്ടാം സ്ഥാനത്ത്. ജൂലൈയില്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 4.70 ലക്ഷം ബാരല്‍ വീതമായിരുന്നു. ഓഗസ്റ്റില്‍ ഇത് 5.42 ലക്ഷം ബാരലായി എന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു. ഫുജൈറ തുറമുഖം വഴി എണ്ണ കയറ്റുമതി ചെയ്യുന്ന യുഎഇക്ക് ഹോര്‍മുസ് തൊടാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് കയറ്റുമതി വര്‍ധിക്കാന്‍ കാരണം. റഷ്യയും സൗദിയും ഇറാഖും തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഇടപാടില്‍ യുഎഇയും വെനസ്വേലയുമാണ് നേട്ടം കൊയ്തവര്‍.

വന്ദേഭാരത് ട്രെയിന്‍ പിന്‍വലിക്കും; പകരം മറ്റൊന്ന് നല്‍കും, ഈ റൂട്ടില്‍ മാറ്റം വരുത്താന്‍ റെയില്‍വെ ബോര്‍ഡ്
വന്ദേഭാരത് ട്രെയിന്‍ പിന്‍വലിക്കും; പകരം മറ്റൊന്ന് നല്‍കും, ഈ റൂട്ടില്‍ മാറ്റം വരുത്താന്‍ റെയില്‍വെ ബോര്‍ഡ്

ഹോര്‍മുസ് അടച്ചതാണ് ഇറാഖിന് തിരിച്ചടിയായത്. ഹോര്‍മുസും ചെങ്കടലും തടയപ്പെട്ടത് സൗദിക്കും തിരിച്ചടിയായി. അമേരിക്കന്‍ ഉപരോധമാണ് റഷ്യയ്ക്ക് പണി കൊടുത്തത്. ഹോര്‍മുസിനെ ആശ്രയിക്കാതെ കപ്പലുകള്‍ അയക്കാന്‍ സാധിക്കുന്നത് യുഎഇക്കും വെനസ്വേലയ്ക്കും നേട്ടമായി. യുദ്ധം അവസാനിക്കാത്തതിനാല്‍ യുഎഇയിലെയും വെനസ്വേലയിലെയും എണ്ണ തന്നെയാകും സെപ്തംബറിലും ഇന്ത്യയുടെ ആശ്രയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+