സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം, പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിപണിയില്‍ ട്വിസ്റ്റ്. രാവിലെ വില കൂടിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. രാവിലെ നേരിയ തോതിലാണ് വില വര്‍ധിച്ചത് എങ്കില്‍ ഉച്ചയ്ക്ക് വലിയ തോതില്‍ വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാന്‍ യോജിച്ച സമയമാണിത്. ഒരു പക്ഷേ, ഇനിയും സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം സ്വര്‍ണവിപണിയില്‍ മങ്ങലേറ്റു. മാത്രമല്ല, അനാവശ്യ ചെലവ് ചുരുക്കാനും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും വിദേശ യാത്രകള്‍ ഒഴിവാക്കാനും മോദി അഭ്യര്‍ഥിച്ചു. ഇറാന്‍-അമേരിക്ക യുദ്ധം മാത്രമാണ് സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന ആശങ്കയ്ക്ക് കാരണം. മറ്റു ഘടകങ്ങളെല്ലാം വില കുറയുമെന്ന സൂചനയാണ് നല്‍കുന്നത്.

കേരളത്തില്‍ ഇന്ന് രാവിലെ ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞു. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന് 113720 രൂപയാണ് പുതിയ വില. ഒരു ഗ്രാമിന് 14215 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റ് പവന് 93440 രൂപ, 14 കാരറ്റിന് 72760 രൂപ, 9 കാരറ്റിന് 46920 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
അതേസമയം, സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയോട് പ്രതികരണവുമായി ജ്വല്ലറി വ്യാപാരികള്‍ രംഗത്തുവന്നു. സ്വർണ്ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഗൗരവത്തോടെ കാണുന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) അറിയിച്ചു. എന്നാൽ ഇന്ത്യയിൽ സ്വർണ്ണം ഒരു ആഭരണം മാത്രമല്ലെന്നും, കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെയും സാമ്പത്തിക സുരക്ഷയുടെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഉയർന്ന സ്വർണ്ണവിലയിലും രാജ്യത്ത് സ്വർണ്ണത്തിനുള്ള ആവശ്യകത ശക്തമായി തുടരുകയാണ്. അതേസമയം, സ്വർണ്ണ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളോടൊപ്പം, ഈ മേഖലയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടുന്ന ജ്വല്ലറി വ്യവസായത്തിന്റെ താൽപര്യങ്ങളും സർക്കാർ പരിഗണിക്കണം.
സ്വർണ്ണ ഇറക്കുമതി കുറയ്ക്കുക, രാജ്യത്തിന്റെ വിദേശനാണ്യ ചെലവ് നിയന്ത്രിക്കുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾക്കൊപ്പം, ആഭരണ മേഖലയിലെ ചെറുകിട വ്യാപാരികളുടെ നിലനിൽപ്പും ഉപഭോക്താക്കളുടെ താൽപര്യവും സംരക്ഷിക്കുന്ന സമതുലിതമായ നയമാണ് ആവശ്യമെന്ന് KGSMA വ്യക്തമാക്കി.
സർക്കാരുമായി ക്രിയാത്മകമായ ചർച്ചകൾക്ക് അസോസിയേഷൻ തയ്യാറാണെന്നും, ഉപഭോഗ നിയന്ത്രണവും വ്യവസായ സംരക്ഷണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന നയമാണ് ആവശ്യമെന്നും KGSMA പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ, ട്രഷറർ സിവി കൃഷ്ണദാസ് എന്നിവര്‍ അറിയിച്ചു.





Click it and Unblock the Notifications