കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നാല് കൊറോണ മരണം കൂടി; 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 997ലേക്ക് വിളിക്കാം

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ന് മാത്രം സൗദി അറേബ്യയില്‍ നാല് പേര്‍ മരിച്ചു. ഇതോടെ സൗദിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. 96 പേര്‍ക്ക് കൂടി രോഗം കണ്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1299 ആയി. നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 68 പേര്‍ക്ക് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

11

അതേസമയം, സൗദിയില്‍ 28 പേര്‍ക്ക് രോഗം ഇന്ന് ഭേദമായി. ഇതോടെ രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം 66 ആയി. എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രായം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും ഇന്ന് മുതല്‍ നിരോധിച്ചിട്ടുണ്ട്. ഈ നടപടിക്ക് സൗദി രാജാവ് സല്‍മാന്‍ അംഗീകാരം നല്‍കി. രാജ്യത്തെ 13 മേഖലകളിലുള്ളവരുടെ യാത്ര നിരോധിച്ചിട്ടുണ്ട്. ഈ നഗരങ്ങളില്‍ നേരത്തെ രാത്രി ഏഴ് മുതലായിരുന്നു കര്‍ഫ്യു. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതലാക്കി മാറ്റി.

അതേസമയം, രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ വേളകളില്‍ ഇളവ് നേടി ആശുപത്രിയില്‍ പോകാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. 15 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞദിവസം ഖത്തറില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലും ഒമാനിലും കൊറോണ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടുന്നുവെന്ന സംശയം ഉടലെടുത്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണം തുടരുകയാണ്. കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ നിന്ന് സന്തോഷവാര്‍ത്തയാണുള്ളത്. ഇവിടെ ശക്തമായ നടപടികള്‍ ഫലം കണ്ടുവരികയാണ്. കൊറോണ ബാധിച്ചവരില്‍ പകുതി പേരുടെ രോഗം ഭേദമായി. കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ ജിസിസി രാജ്യങ്ങള്‍ നടപ്പാക്കിയിരുന്നു. കടുത്ത നിയന്ത്രണമാണ് ഗള്‍ഫില്‍ നടപ്പാക്കിയിട്ടുള്ളതെങ്കിലും രോഗം കുറഞ്ഞിട്ടില്ല. ഇപ്പോഴും എല്ലാ രാജ്യങ്ങലിളും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുവൈത്തില്‍ 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ ഇന്ത്യക്കാരാണ്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ പൂര്‍ണമായി നിലക്കുകയും കഫേകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

English summary
Coronavirus Death in Gulf at 11; More than 3000 infected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X