കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് ഇനി ജോലിക്ക് പോകേണ്ട; എല്ലാം തീര്‍ന്നു, വന്‍ ചെലവ്!! ഇതിനേക്കാള്‍ ലാഭം നാട്

വിദേശികളെ നിയമിക്കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് ഇനി വന്‍ ബാധ്യതയാകും. അതോടെ സ്വകാര്യ കമ്പനികള്‍ തദ്ദേശീയരെ കൂടുതല്‍ ജോലിക്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കും.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ ലോകത്തിലെ എല്ലാ തൊഴിലന്വേഷകര്‍ക്കും ഇഷ്ടഭൂമിയാണെന്നത് പോലെ തന്നെ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും പ്രിയപ്പെട്ടതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ സൗദി സ്വദേശി വല്‍ക്കരണം ഈ ഇഷ്ടത്തിന് മങ്ങലേല്‍പ്പിച്ചു. ഇപ്പോഴിതാ കടുത്ത ചില നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നു സൗദി അറേബ്യന്‍ ഭരണകൂടം.

സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കിയതിന് പിന്നാലെ സ്വകാര്യമേഖലിയിലും സ്വദേശികളെ ജോലിക്കെടുക്കുന്നത് പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി വിദേശികളായ എല്ലാ ജോലിക്കാര്‍ക്കും ഇനി മുതല്‍ ലെവി ഈടാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രിത ലെവി ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും ബാധകമായി.

 ആശ്രിത ലെവിക്ക് പിന്നാലെ

ആശ്രിത ലെവിക്ക് പിന്നാലെ

നിലവില്‍ സൗദി അറേബ്യ ആശ്രിത ലെവി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിദേശികള്‍ക്ക് വന്‍ ബാധ്യതയാണ് വരുത്തിയിട്ടുള്ളത്. അതിന് പുറമെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

എല്ലാ വിദേശികളും ലെവിക്ക് കീഴില്‍

എല്ലാ വിദേശികളും ലെവിക്ക് കീഴില്‍

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളും ഇനി ലെവി അടയ്ക്കണം. നേരത്തെ നിയന്ത്രണത്തോടെ ഏര്‍പ്പെടുത്തിയിരുന്ന ലെവിയാണ് ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും ബാധകമാക്കിയിരിക്കുന്നത്.

അധികം വരുന്ന വിദേശികള്‍ക്ക്

അധികം വരുന്ന വിദേശികള്‍ക്ക്

നിലവില്‍ തദ്ദേശീയരേക്കാള്‍ അധികം വരുന്ന വിദേശികള്‍ക്ക് മാത്രമേ സ്വകാര്യമേഖലയില്‍ ലെവിയുള്ളൂ. ഇതില്‍ മാറ്റം വരുത്തി. ഇനി എല്ലാ വിദേശകള്‍ക്കും ലെവി നിര്‍ബന്ധമാക്കി.

അടുത്ത വര്‍ഷം ഒന്നുമുതല്‍

അടുത്ത വര്‍ഷം ഒന്നുമുതല്‍

അടുത്ത വര്‍ഷം ഒന്നുമുതലാണ് പുതിയ ലെവി അടയ്‌ക്കേണ്ടത്. സ്വകാര്യ കമ്പനികള്‍ വിദേശികളെ ജോലിക്കെടുക്കുന്നതില്‍ നിന്നു ഇനി അല്‍പ്പം വിട്ടുനില്‍ക്കും. മാത്രമല്ല, വിദേശികളെ എടുത്ത് വന്‍ ബാധ്യത വരുത്താന്‍ സ്വകാര്യ കമ്പനികള്‍ ഇനി തയ്യാറാകുകയുമില്ല.

നിയമനം നിരുല്‍സാഹപ്പെടുത്തുക

നിയമനം നിരുല്‍സാഹപ്പെടുത്തുക

സ്വകാര്യമേഖലയില്‍ വിദേശികളുടെ നിയമനം നിരുല്‍സാഹപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ്. പ്രവാസികളുടെ സ്വപ്‌ന ഭൂമി അവരെ കൈവിടുന്ന കാഴ്ചയാണിപ്പോള്‍.

കമ്പനികള്‍ക്ക് വന്‍ ബാധ്യത

കമ്പനികള്‍ക്ക് വന്‍ ബാധ്യത

വിദേശികളെ നിയമിക്കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് ഇനി വന്‍ ബാധ്യതയാകും. അതോടെ സ്വകാര്യ കമ്പനികള്‍ തദ്ദേശീയരെ കൂടുതല്‍ ജോലിക്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കും. ഈ സാഹചര്യം ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

2400 റിയാലാണ് ഇപ്പോള്‍

2400 റിയാലാണ് ഇപ്പോള്‍

നിലവില്‍ വിദേശ തൊഴിലാളികള്‍ക്ക് സ്വകാര്യമേഖലയില്‍ ലെവിയുണ്ട്. എന്നാല്‍ സ്വദേശികളുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് മാത്രം ലെവി അടച്ചാല്‍ മതി. മാസത്തില്‍ 200 റിയാല്‍ വച്ച് വര്‍ഷത്തില്‍ 2400 റിയാലാണ് ഇപ്പോള്‍ അടയ്‌ക്കേണ്ടത്.

രണ്ടു തരത്തില്‍ ലെവി

രണ്ടു തരത്തില്‍ ലെവി

സ്വകാര്യ കമ്പനികള്‍ ഇനി രണ്ടു തരത്തില്‍ ലെവി അടയ്‌ക്കേണ്ടി വരും. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള സ്ഥാപനങ്ങള്‍, സ്വദേശികളേക്കാള്‍ കുറവ് വിദേശികളുള്ള സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് രണ്ട് തരം ലെവി ആയിരിക്കും.

300, 500, 700

300, 500, 700

സൗദിക്കാരുടെ എണ്ണത്തേക്കാള്‍ കുറവ് വിദേശികള്‍ ഉള്ള സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പ്രതിമാസം 300 റിയാല്‍ ലെവി അടയ്ക്കണം. 2019ല്‍ ഇത് 500 ഉം 2020ല്‍ 700 ഉം ആയി ഉയരും.

400, 600, 800

400, 600, 800

എന്നാല്‍ സൗദിക്കാരെക്കാള്‍ കൂടുതല്‍ വിദേശികളുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി അല്‍പ്പം കൂടും. ഇത് അടുത്ത വര്‍ഷം പ്രതിമാസം 400 റിയാലാണ്. തൊട്ടടുത്ത രണ്ടു വര്‍ഷങ്ങള്‍ പ്രതിമാസം 600, 800 റിയാലായി വര്‍ധിക്കും.

ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍

ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവര്‍

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ സൗദിയില്‍ ആശ്രിത ലെവി നിലവില്‍ വന്നിരുന്നു. ഇതില്‍ ചില നിബന്ധനകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്ന വിദേശികള്‍ ആശ്രിത ലെവി അടയ്ക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ആശ്രിതലെവിയും കൂട്ടി

ആശ്രിതലെവിയും കൂട്ടി

നിലവില്‍ ഓരോ ആശ്രിതരുടെയും പേരില്‍ പ്രതിമാസം 100 റിയാലാണ് ലെവി. അടുത്ത വര്‍ഷം ഇത് 200 റിയാലും തൊട്ടടുത്ത രണ്ടു വര്‍ഷങ്ങള്‍ യഥാക്രമം 300, 400 റിയാലായും വര്‍ധിപ്പിക്കും.

റീ എന്‍ട്രി വിസക്കാര്‍

റീ എന്‍ട്രി വിസക്കാര്‍

റീ എന്‍ട്രി വിസയുടെ കാലാവധിക്കുള്ള പുതിയ തൊഴിലുടമയ്ക്ക് കീഴില്‍ ജോലിക്ക് വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. പഴയ തൊഴിലുടമയുടെ അടുത്തേക്കാണ് വരുന്നതെങ്കില്‍ ഈ പ്രവേശന വിലക്കുണ്ടാകില്ല. വിദേശികളുടെ എണ്ണം രാജ്യത്ത് കുറയ്ക്കുകയാണ് സൗദി ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം.

എല്ലാ സൗദിക്കാര്‍ക്കും ജോലി

എല്ലാ സൗദിക്കാര്‍ക്കും ജോലി

രാജ്യത്ത് വിദ്യാസമ്പന്നര്‍ വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ക്ക് എല്ലാവര്‍ക്കും ജോലി നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. വിദേശികളാണ് സൗദിയിലെ മിക്ക തൊഴിലിടങ്ങളിലുമുള്ളത്. അതുകൊണ്ടാണ് വിദേശികളുടെ എണ്ണം കുറച്ച് സ്വദേശികള്‍ക്ക് ജോലി ലഭിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
Saudi Arabia impose levy for all foreign workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X