• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വാക്കുകള്‍ എത്ര ശരിയാണ്... സൗദി രാജകുമാരന്‍ ഖത്തറില്‍; ചരിത്ര സാക്ഷിയായി ദോഹ

Google Oneindia Malayalam News

ദോഹ: സൗദി അറേബ്യ-ഖത്തര്‍ ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് വ്യക്തമാക്കി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറില്‍. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ദോഹയില്‍ എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ദോഹയിലെത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം ലഭിച്ചു.

രാത്രി 9.30ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മല്‍സരത്തിന് ദോഹ സാക്ഷിയാകുന്നതോടെ മറ്റൊരു ഐക്യത്തിന്റെ പാത കൂടി വെട്ടിയിരിക്കുകയാണ് സൗദി. സൗദിയും ഖത്തറും കൂടുതല്‍ മേഖലകളില്‍ ഐക്യപ്പെടുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ...

1

2017 ജൂണിലാണ് ഖത്തറും സൗദിയും രണ്ടു വഴിക്ക് പിരിഞ്ഞത്. ഖത്തറിനെതിരെ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. ബഹ്‌റൈന്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത് കൂടി സൗദിക്കൊപ്പം നിന്നതോടെ ഖത്തര്‍ ആദ്യം അമ്പരന്നു. പിന്നീട് ക്രമേണ പ്രതിസന്ധി തരണം ചെയ്തു.

2

ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുടെ സഹകരണത്തോടെ ഖത്തര്‍ അതിവേഗം പുതിയ നീക്കങ്ങള്‍ നടത്തുകയും ഉപരോധം മറികടക്കുകയുമായിരുന്നു. ഖത്തറിന് മുന്നില്‍ 13 ഉപാധികളാണ് സൗദി സഖ്യം വച്ചത്. ഒന്നുപോലും ഖത്തര്‍ അംഗീകരിച്ചില്ല. കുവൈത്തും ഒമാനും ഉള്‍പ്പെടെ നടത്തിയ സമവായ ചര്‍ച്ചകള്‍ ഫലം കണ്ടതോടെ മൂന്ന് വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉപരോധം പിന്‍വലിച്ചു.

3

ഇപ്പോള്‍ ഖത്തറുമായി കൂടുതല്‍ അടുക്കുകയാണ് സൗദി അറേബ്യ. ഖത്തറിലേക്ക് അംബാസഡറെ വീണ്ടും സൗദി നിയോഗിച്ചു. തൊട്ടുപിന്നാലെ ഈജിപ്തും അംബാസഡറെ അയച്ചു. എന്നാല്‍ യുഎഇയും ബഹ്‌റൈനും പ്രതിനിധികളെ നിയോഗിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളും ഖത്തറിലേക്കുള്ള യാത്ര സൗകര്യം പുനഃസ്ഥാപിച്ചു. എന്നാല്‍ ബഹ്‌റൈന്‍ ഇതുവരെ ബന്ധം ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.

4

ഉപരോധം പിന്‍വലിച്ച ശേഷം ആദ്യമായി സൗദി രാജകുമാരന്‍ ദോഹയിലെത്തിയത് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ്. അദ്ദേഹം നടത്തിയ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായിരുന്നു ഇത്. സൗദി കിരീടവകാശിയായ ശേഷം ആദ്യമായുള്ള ഖത്തര്‍ സന്ദര്‍ശനമായിരുന്നു അത്. ഇന്ന് അദ്ദേഹം വീണ്ടും ഖത്തറിലെത്തിയിരിക്കുകയാണ്.

5

ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ സഹായി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ത്താനിയാണ് സൗദി കിരീടവകാശിയെ ദോഹ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, ആഭ്യന്തരമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. ആദ്യ മല്‍സരത്തിന് ശേഷം സംഘം മടങ്ങും.

നരേന്ദ്ര മോദിയെ മറപിടിച്ചു... സൗദി രാജകുമാരനെ രക്ഷിച്ചു!! നിലപാട് മാറ്റി അമേരിക്ക പറയുന്നത്...നരേന്ദ്ര മോദിയെ മറപിടിച്ചു... സൗദി രാജകുമാരനെ രക്ഷിച്ചു!! നിലപാട് മാറ്റി അമേരിക്ക പറയുന്നത്...

6

എല്ലാ ഭിന്നതയും അവസാനിപ്പിക്കാന്‍ ശേഷിയുള്ളതാണ് കാല്‍പ്പന്ത് കളി എന്ന് പൊതുവേ പറയാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആ വാചകം ശരിയാകുകയും ചെയ്തു. ഖത്തറിലെ ലോകകപ്പ് മാമാങ്കം ഗള്‍ഫ് മേഖലയ്ക്ക് മൊത്തം ഉണര്‍വേകിയിയിട്ടുണ്ട്. ഖത്തറിനെതിരെ യൂറോപ്യന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫിഫ അധ്യക്ഷന്‍ തള്ളിക്കളഞ്ഞു.

ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...ഒടുവില്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ്; ശശി തരൂരിന്റെ പരിപാടി മാറ്റാനുള്ള കാരണം ഇതാണ്...

English summary
Saudi Arabia's Crown Prince Mohammed Bin Salman Arrived Qatar Capital Doha For FIFA World Cup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X