കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഭരണത്തില്‍ വന്‍ അഴിച്ചുപണി, പുതിയ കിരീടാവകാശി

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ ഭരണ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടത്തി സല്മാന്‍ രാജാവിന്റെ ഉത്തരവ്. പുതിയ കിരീടാവകാശി ആയി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമരനാണ് രണ്ടാം കിരീടാവകാശി. സല്‍മാന്‍ രാജിവിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. നിലവില്‍ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.

King Salman

അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുള്‍ അസീസ് ആയിരുന്നു സൗദിയുടെ കിരീടാവകാശി. ഇദ്ദേഹം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മറ്റ് പ്രധാന സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ട്.

വിദേശകാര്യമന്ത്രിയായിരുന്ന അമീര്‍ സൗദ് അല്‍ ഫൈസലിനെ രാജ്യകാര മന്ത്രിയായി നിയമിച്ചു. വിദേശകാര്യത്തിന്റെ പ്രത്യേക മേല്‍നോട്ടവും ഇദ്ദേഹത്തിനാണ്. മുന്‍ അമേരിക്കന്‍ അംബാസഡര്‍ ആയിരുന്ന ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈറിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചിട്ടുണ്ട്.

ധനമന്ത്രിയായി എന്‍ജി ആദില്‍ ഫഖീഹിനെ നിയമിച്ചു. തൊഴില്‍ മന്ത്രിയായി ഡോ മുഫരിജ് അല്‍ ഹഖ്ബാനിയേയും, രാജകീയ കോടതിയുടെ മേധാവിയായ ഹമദ് സുവൈലിമിനേയും നിയമിച്ചു.

English summary
Saudi Arabia's new king has announced a major cabinet reshuffle that puts in place a new generation to succeed him.King Salman has appointed his nephew, the powerful Interior Minister Prince Mohammed bin Nayef, as crown prince.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X