Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദില്‍ നീല വിമാനം; 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍... പ്രതീക്ഷാ ചിറകില്‍ സൗദി അറേബ്യ

റിയാദ്: പുതിയ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കാന്‍ സൗദി അറേബ്യ. റിയാദ് എയര്‍ എന്ന പുതിയ വിമാനങ്ങള്‍ ഇന്ന് ആകാശത്ത് വട്ടമിടും. റിയാദില്‍ വിമാനങ്ങള്‍ താഴ്ത്തി പറത്തിയാണ് കമ്പനി ജനശ്രദ്ധയാര്‍കര്‍ഷിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് റിയാദില്‍ വിമാനം പറക്കുക എന്ന് റിയാദ് എയര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാവരും കാണണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.

വലിയ പ്രതീക്ഷയിലാണ് സൗദി അറേബ്യ പുതിയ വിമാന കമ്പനിക്ക് തുടക്കമിട്ടിരിക്കുന്നത്. റിയാദ് എയര്‍ എന്ന കമ്പനിയുടെ വിമാനങ്ങള്‍ക്ക് നീല-പര്‍പ്പിള്‍ നിറമാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് റിയാദിലെ മൂന്ന് പ്രധാന മേഖലകളിലൂടെ റിയാദ് എയര്‍ വിമാനം കടന്നുപോകും. കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, കിങ്ഡം ടവര്‍, അല്‍ ഫൈസലിയ്യ ടവര്‍ എന്നിവിടങ്ങളിലാണ് താഴ്ന്ന് പറക്കുക.

bin-salman-saudi

ബോയിങ് 787 വിമാനമാണ് റിയാദ് എയര്‍ വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചിലാണ് കമ്പനി രൂപീകരണം സംബന്ധിച്ച് കിരീടവകാശി മുഹമ്മദ് സല്‍മാന്‍ പ്രഖ്യാപനം നടത്തിയത്. ലോകത്തെ പ്രധാന വ്യോമ കേന്ദ്രമായി സൗദിയെ മാറ്റുകയാണ് ലക്ഷ്യം. 2000 കോടി ഡോളര്‍ വാര്‍ഷിക വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഒപ്പം നേരിട്ടും അല്ലാതെയുമുള്ള രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങളും.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് റിയാദ് എയറിന്റെ ഉടമസ്ഥര്‍. നേരത്തെ അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ സിഇഒ പദവി വഹിച്ച ടോണി ഡഗ്ലസ് ആണ് റിയാദ് എയറിന് ചുക്കാന്‍ പിടിക്കുക. 2025 ആകുമ്പോഴേക്കും ലോകത്തെ 100 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനിയായി റിയാദ് എയര്‍ മാറുമെന്നാണ് പ്രതീക്ഷ.

ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വലിയ പ്രചാരണമാണ് റിയാദ് എയര്‍ നല്‍കുന്നത്. യുഎഇ സമയം 2 മണിക്കാണ് റിയാദ് എയര്‍ വിമാനം ആദ്യമായി പറക്കുക. വലിയ ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ പുതിയ വിമാനം ഇറക്കുന്നത്. സൗദിയ എന്ന ഔദ്യോഗിക കമ്പനിക്ക് പുറമെയാണ് റിയാദ് എയര്‍ എന്ന കമ്പനി കൂടി സൗദി തുടങ്ങിയത്. ഇത് യുഎഇ, ഖത്തര്‍ വിമാന കമ്പനികള്‍ക്ക് തിരിച്ചടിയാകുമോ എന്ന ചര്‍ച്ചകളും സജീവമാണ്.

എണ്ണ വരുമാനമാണ് സൗദിയുടെ ശക്തി. എന്നാല്‍ എക്കാലത്തും ഈ വരുമാനത്തെ ആശ്രയിക്കാനാകില്ല എന്ന് സൗദി മനസിലാക്കുന്നു. തുടര്‍ന്നാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ടൂറിസം മേഖലയിലെ ചുവടുവയ്പ്പുകളും ഇതിന്റെ ഭാഗമാണ്. വ്യോമയാന മേഖലയും വരുതിയിലാക്കുകയാണ് ലക്ഷ്യം. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായി ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി സൗദിയെ മാറ്റുമെന്നാണ് പ്രഖ്യാപനം.

ദുബായ് കേന്ദ്രമായുള്ള എമിറേറ്റ്‌സ്, ദോഹ കേന്ദ്രമായുള്ള ഖത്തര്‍ എയര്‍ എയര്‍വേയ്‌സ്, അബുദാബിയിലെ ഇത്തിഹാദ് എന്നീ കമ്പനികള്‍ക്കെല്ലാം വെല്ലുവിളിയാണ് റിയാദ് എയറിന്റെ വരവ്. ലോകത്തെ മുന്‍നിര വിമാനങ്ങളുമായി കിടപിടിക്കുന്ന ഒരുക്കമാണ് റിയാദ് എയര്‍ നടത്തിയിരിക്കുന്നത്. എല്ലാവരും വേഗം ടിക്കറ്റെടുത്തോളൂ എന്നാണ് റിയാദ് എയറിന്റെ പ്രചാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+