ട്രംപിന് സൗദി ശരിക്കും പണി കൊടുത്തതാണോ? സമ്മാനങ്ങള്‍ സകലതും വ്യാജം!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
റിയാദ്/വാഷിങ്ടണ്‍: അമേരിക്കയുമായി അടുത്ത ബന്ധമാണ് ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയ്ക്ക്. ആയുധങ്ങളും മറ്റു സഹായങ്ങളും അമേരിക്ക, സൗദിക്ക് നല്‍കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ഈ ബന്ധം കൂടുതല്‍ ദൃഢമായത് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയപ്പോഴാണ്. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു പ്രസിഡന്റായി അധികാരമേറ്റ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ പര്യടനം.
Recommended Video

സൗദിയിലേക്കായിരുന്നു ട്രംപിന്റെ ആദ്യ യാത്ര. സൗദിയിലെത്തിയ ട്രംപിനെ ഭണകൂടം എല്ലാ ആഡംബരത്തോടെയും സ്വീകരിച്ചു. ഒട്ടേറെ സമ്മാനങ്ങളും അദ്ദേഹത്തിന് നല്‍കി. എന്നാല്‍ ഇപ്പോള്‍ തെളിയുന്നത് അന്ന് നല്‍കിയ സമ്മാനങ്ങള്‍ വ്യാജമായിരുന്നു എന്നാണ്. ട്രംപിനെ സൗദി പറ്റിച്ചോ? ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഏറെ കൗതുകം ഉയര്‍ത്തുന്നതാണ്....

സൗദിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. ഇറാനെ ഒതുക്കണമെങ്കില്‍ അമേരിക്കക്ക് സൗദിയുടെ സഹായം ആവശ്യമാണ്. ഇറാനെ ഒതുക്കുക എന്ന കാര്യത്തില്‍ സൗദിക്കും അമേരിക്കക്കും ഒരേ നിലപാടായിരുന്നു. ട്രംപിന്റെ പശ്ചമേഷ്യന്‍ ലക്ഷ്യങ്ങളിലേക്കുള്ള പാലമായിരുന്നു സൗദി. അതുകൊണ്ടുതന്നെയാണ് പ്രസിഡന്റായ ശേഷം ട്രംപ് നേരെ സൗദിയിലേക്ക് പുറപ്പെട്ടത്.

യമനില്‍ യുദ്ധം നടത്തുന്ന സൗദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ ആവശ്യം ശക്തമായി ഉയരുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ ദുരൂഹ മരണ വേളയിലും സൗദിക്കെതിരെയായിരുന്നു വിരല്‍ ചൂണ്ടല്‍. പക്ഷേ അപ്പോഴെല്ലാം ട്രംപ് സൗദിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ട്രംപും സൗദിയും മികച്ച സൗഹൃദമായിരുന്നു എങ്കിലും ട്രംപിനെ സൗദി പറ്റിച്ചോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ട്രംപ് സൗദിയിലെത്തിയ വേളയില്‍ നല്‍കിയ സമ്മാനങ്ങളില്‍ പലതും വ്യാജമായിരുന്നു എന്നാണ് വാര്‍ത്ത. മേലങ്കിയും വാളും കഠാരയുമെല്ലാം സമ്മാനമായി നല്‍കിയിരുന്നു. പുലിയുടെ രോമം കൊണ്ട് തയ്യാറാക്കിയ മേലങ്കി സമ്മാനമായി നല്‍കിയത് അന്ന് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ആനക്കൊമ്പിന്റെ പിടിയുള്ള കഠാര ഉള്‍പ്പെടെ ആയിരുന്നു സമ്മാനങ്ങള്‍. എന്നാല്‍ സമ്മാനങ്ങളെല്ലാം വ്യാജമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ലാണ് ട്രംപ് സൗദിയിലെത്തിയത്. എന്നാല്‍ ഇവയുടെ പൂര്‍ണ വിവരങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് മാറി ജോ ബൈഡന്‍ വന്ന ശേഷമാണ് വിശദമായ പരിശോധനകള്‍ നടന്നത്.

നാല് വര്‍ഷം പ്രസിഡന്റായിരുന്ന ട്രംപ് സൗദിയില്‍ നിന്ന് ലഭിച്ച സമ്മാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം എല്ലാ സമ്മാനങ്ങളും വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷനിലേക്ക് കൈമാറി. ശേഷം യുഎസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിച്ചു. അപ്പോഴാണ് പുതിയ വിവരങ്ങള്‍ ലഭ്യമായതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

സൗദിയില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ അമേരിക്കയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. പുലിയുടെ രോമം കൊണ്ടുണ്ടാക്കിയ മേലങ്കി, ആനക്കൊമ്പിന്റെ പിടിയുള്ള കഠാര എന്നിവയെല്ലാം മൃഗസ്‌നേഹികളാണ് വിവാദമായിക്കിയത്. 1973ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍.
മഞ്ഞയില്‍ കൂടുതല്‍ സുന്ദരിയായി മീര നന്ദന്‍; ക്യൂട്ട് എന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

സമ്മാനങ്ങളെല്ലാം വ്യാജമാണ് എന്ന് സൗദി അറേബ്യന്‍ ഭരണകൂടം നേരത്തെ അറിഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ട് സൗദി ഭരണകൂടത്തെയും അമ്പരപ്പിക്കുന്നതാണ്. സൗദിയെ പോലുള്ള സമ്പന്നമായ ഒരു രാജ്യത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തേണ്ട ആവശ്യമില്ല. 82 സമ്മാനങ്ങളാണ് ട്രംപിന് നല്‍കിയതെന്ന് നേരത്തെ സൗദി രാജകുടുംബാംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications