കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ..... ഇന്ത്യയെ ഞെട്ടിക്കാന്‍ നീക്കം

Google Oneindia Malayalam News

റിയാദ്: ഇന്ത്യയെ ഞെട്ടിക്കാനൊരുങ്ങി സൗദി അറേബ്യ. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴില്‍ വളരെ വേഗത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍. പാകിസ്താനുമായി കൂടുതല്‍ അടുക്കുന്നു എന്ന സൂചന തന്നെയാണ് ഇതിലൂടെ സൗദി നല്‍കുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യ സന്ദര്‍ശിക്കുകയും സാമ്പത്തിക ഇടനാഴിയിലെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ നീക്കം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ചൈനയുടെ സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് ഇതിന്റെ ഭാഗമാകാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ തള്ളിയാണ് സൗദി പാകിസ്താനുമായി സഹകരിക്കുന്നത്. അതേസമയം സുപ്രധാന പങ്കാളികളായ സൗദിയെ ഇന്ത്യയെ കൈവിടുമോയെന്നാണ് ഇനി അറിയേണ്ടത്. നിലവില്‍ ഇന്ത്യയുമായി സൗഹൃദാന്തരീക്ഷത്തിലാണ് സൗദി.

എന്താണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി

എന്താണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി

പാകിസ്താന്റെയും ചൈനയുടെയും വികസനം മുന്‍നിര്‍ത്തി രൂപീകരിച്ച സാമ്പത്തിക ഇടനാഴിയാണിത്. ഇന്ത്യയെയും ഇതിന്റെ ഭാഗമാക്കണമെന്ന് ചൈന ആഗ്രഹിച്ചിരുന്നു. റോഡുകള്‍, റെയില്‍, വൈദ്യുത പദ്ധതികളാണ് ഇതുവഴി നടക്കുന്നത്. ഇതുവഴി ഏഷ്യന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ചൈന 46 മില്യണാണ് അടുത്ത 15 വര്‍ഷത്തേക്കായി പദ്ധതികള്‍ക്കായി പാകിസ്താനില്‍ നിക്ഷേപിച്ചിരിക്കുന്നത്. പാകിസ്താന്‍ വഴിയാണ് ഈ പദ്ധതികളെല്ലാം പോകുന്നത്.

ഇന്ത്യയുടെ ആശങ്ക എന്തുകൊണ്ട്

ഇന്ത്യയുടെ ആശങ്ക എന്തുകൊണ്ട്

ഈ സാമ്പത്തിക ഇടനാഴി ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ഇതുവഴിയുള്ള നിരന്തരമായി എണ്ണ വ്യാപാരം ചൈനയ്ക്ക് ഗുണം ചെയ്യും. ഇതിനായി ചൈന ഗ്വാദര്‍ തുറമുഖവും വാങ്ങാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി അറബിക്കടലില്‍ സ്വാധീനമുറപ്പിക്കാന്‍ ചൈനയ്ക്ക് സാധിക്കും. ഇതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഷിന്‍ജിയാങും ഗ്വാദര്‍ തുറമുഖവും തമ്മില്‍ പാക്കധീന കശ്മീരിലൂടെ ബന്ധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. പാക്കധീന കശ്മീരുമായി ബന്ധിപ്പിക്കുന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യം.

ഇന്ത്യ ഒറ്റപ്പെടുന്നു

ഇന്ത്യ ഒറ്റപ്പെടുന്നു

ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ ഒറ്റപ്പെടുന്നുവെന്നാണ് സൂചന. പാകിസ്താനും ചൈനയും സൗദിയും ചേര്‍ന്നതോടെ ഇവരെ എതിര്‍ക്കാന്‍ ഇന്ത്യക്ക് കരുത്തുപോര. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍, അമേരിക്ക എന്നിവരെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കേണ്ടതായി വരും. പാക്കധീന കശ്മീര്‍ ഇന്ത്യയുടേതാണെന്ന വാദമാണ് സര്‍ക്കാരിനുള്ളത്. ഈ പദ്ധതിക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ ഇന്ത്യയെ നേരിട്ട് ബാധിക്കുമെന്നാണ് ആശങ്ക. പദ്ധതിക്ക് സുരക്ഷയൊരുക്കാനുള്ള കരുത്ത് പാകിസ്താനില്ലെന്നാണ് ഇന്ത്യയുടെ വാദം.

സൗദിയുടെ നീക്കം

സൗദിയുടെ നീക്കം

50 മില്യണിന്റെ പദ്ധതിയാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി. ഇവിടെ 16.1 മില്യണിന്റെ പദ്ധതികളാണ് സൗദി തയ്യാറാക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയായതിനാല്‍ കടുത്ത ആശങ്കയാണ് ഇന്ത്യക്കുള്ളത്. ഇമ്രാന്‍ ഖാന്‍ സന്ദര്‍ശനത്തിന് പിന്നാലെ വളരെ പെട്ടെന്നാണ് സൗദി പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇന്ത്യ ഈ വിഷയത്തിലുള്ള ആശങ്ക അറിയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു സൗദി.

 പാക്കധീന കശ്മീരിലേക്ക്.....

പാക്കധീന കശ്മീരിലേക്ക്.....

ഇന്ത്യ തന്ത്രപ്രധാന മേഖലയായി കാണുന്ന പാക്കധീന കശ്മീരിലും ഖൈബര്‍ പക്തൂണ്‍വയിലും സാമ്പത്തിക പദ്ധതികളും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപം നടത്താനുമാണ് സോദി ലക്ഷ്യമിടുന്നത്. ഇതിനുള്ള കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതികള്‍ക്ക് വേഗം കൂടിയത്.

പാകിസ്താനില്‍ വന്‍ പ്രതിഷേധം

പാകിസ്താനില്‍ വന്‍ പ്രതിഷേധം

സാമ്പത്തിക ഇടനാഴിക്കെതിരെ വന്‍ പ്രതിഷേധമാണ് പാകിസ്താനില്‍ നിന്ന് ഉയരുന്നത്. രാജ്യത്തിന്റെ സുരക്ഷ വിദേശ ശക്തികള്‍ക്ക് അടിയറ വെച്ചെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഇതൊക്കെ ശക്തി പ്രകടനത്തിലൂടെ ഇല്ലാതാക്കാനാണ് പാകിസ്താന്റെ ശ്രമം. ബലൂചിസ്താനില്‍ ഈ പദ്ധതിക്കെതിരെ തുറന്ന പ്രതിഷേധമാണ് നടക്കുന്നത്. അതുകൊണ്ട് നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരെ ഭീകരാക്രമണ സാധ്യതകള്‍ ഉണ്ട്. എന്നാല്‍ സൗദിയുടെ ഇടപെടല്‍ കാര്യങ്ങള്‍ കുറച്ച് കൂടി സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

പണം കണ്ടെത്തണം...

പണം കണ്ടെത്തണം...

പാകിസ്താന്‍ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ഫണ്ടില്ലെന്ന് ഇമ്രാന്‍ ഖാന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് അദ്ദേഹം സൗദി അറേബ്യയുടെ സഹായം തേടിയത്. സൗദി സഹായിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ചൈന കാത്തിരുന്നതും ഇത് തന്നെയായിരുന്നു. ഇന്ത്യ തള്ളിക്കളഞ്ഞ പദ്ധതിയിലേക്ക് സൗദി എത്തുന്നത് ഏഷ്യയിലെ ആധിപത്യത്തിന് ചൈനയെ സഹായിക്കും. അതോടൊപ്പം പാകിസ്താന് വികസന ആവശ്യത്തിനും വളര്‍ച്ചയ്ക്കുമുള്ള പണം ലഭിക്കുകയും ചെയ്യും.

ആരോഗ്യ മേഖലയില്‍ നിക്ഷേപം

ആരോഗ്യ മേഖലയില്‍ നിക്ഷേപം

പാക്കധീന കശ്മീരിലെ കിംഗ് അബ്ദുള്ള ബിന്‍ അബ്ദുലസീസ് ക്യാമ്പസ് ഓഫ് യൂണിവേഴ്‌സിറ്റിക്ക് മാത്രമായി 10 മില്യണിന്റെ നിക്ഷേപമാണ് സൗദി നടത്തുന്നത്. ഇത് കാനഡയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ്. കാനഡയില്‍ മുടക്കുന്ന പണം ഇനി പാകിസ്താനിലെ വിവിധ മേഖലകളില്‍ നിക്ഷേപിക്കാനാണ് സൗദിയുടെ നീക്കം. അതേസമയം ഈ മൂന്ന് പദ്ധതികള്‍ തുടക്കം മാത്രമാണെന്നും ഇനിയും ഈ സാമ്പത്തിക മേഖലയില്‍ നിക്ഷേപം നടത്തുമെന്നും സൗദി സൂചിപ്പിച്ചു.

ഇനി എണ്ണ മേഖലയിലേക്ക്

ഇനി എണ്ണ മേഖലയിലേക്ക്

സൗദിയുമായി എണ്ണ വ്യാപാര കരാറില്‍ ഒപ്പിടാനാണ് പാകിസ്താന്റെ നീക്കം. പാകിസ്താന്‍ കറന്‍സിയുടെ മൂല്യത്തില്‍ വ്യാപാരം നടത്താനാണ് സൗദിക്ക് താല്‍പര്യം. എന്നാല്‍ പാകിസ്താനെ സൗദി അളവില്‍ കവിഞ്ഞ് സഹായിക്കുന്നത് ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഭീകര സംഘടനകള്‍ പാകിസ്താന്‍ നിയന്ത്രിക്കാത്തിടത്തോളം കാലം ഇത് ഇന്ത്യക്ക് ദോഷകരമാകും. എന്നാല്‍ അതിനേക്കാള്‍ വലി ങീഷണിയാണ് ചൈനയില്‍ നിന്നുള്ളത്. ഇന്ത്യന്‍ മേഖലയില്‍ അവര്‍ കൈയ്യേറ്റം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൗദിയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പാകിസ്താന്‍ ക്ഷണിച്ചു, ചൈനയ്‌ക്കൊപ്പം, തിരക്കിട്ട ചര്‍ച്ചസൗദിയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പാകിസ്താന്‍ ക്ഷണിച്ചു, ചൈനയ്‌ക്കൊപ്പം, തിരക്കിട്ട ചര്‍ച്ച

ശബരിമല വിധിക്കെതിരെ രാഹുൽ ഈശ്വർ, ജനങ്ങൾ തെരുവിലിറങ്ങും.. അപ്പോൾ ആരും ചോദിക്കാൻ വരരുത്!ശബരിമല വിധിക്കെതിരെ രാഹുൽ ഈശ്വർ, ജനങ്ങൾ തെരുവിലിറങ്ങും.. അപ്പോൾ ആരും ചോദിക്കാൻ വരരുത്!

English summary
saudi arabia to finance three cpec projects in pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X