കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അപൂര്‍വ സംഗമം; ശ്രദ്ധാകേന്ദ്രമായി പാകിസ്താന്‍കാരന്‍!! കടുത്ത തീരുമാനങ്ങള്‍ക്ക് സാധ്യത

യോഗത്തില്‍ ഖത്തര്‍ പ്രതിനിധി എത്തുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. യോഗം സൗദി അറേബ്യയില്‍ ആയതുകൊണ്ടുതന്നെ ഖത്തര്‍ പ്രതിനിധി എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.

  • By Ashif
Google Oneindia Malayalam News

റിയാദ്: ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികള്‍ സൗദി അറേബ്യന്‍ തലസ്ഥാനത്ത് ഒത്തുചേരുന്നു. 41 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഒരു വ്യക്തിയാണ് ശ്രദ്ധാ കേന്ദ്രം. അതാകട്ടെ പാകിസ്താനില്‍ നിന്നുള്ള വ്യക്തിയും. ഭീകരവാദം ഇല്ലാതാക്കാനുള്ള ഗൗരവമായ ചര്‍ച്ച നടത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഇതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും.

41 മുസ്ലിം രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍, നയനതന്ത്ര പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഭീകരത സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയും പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ യോഗം റിയാദില്‍ നടക്കുന്നത് ആദ്യമായിട്ടാണ്. എന്തൊക്കെയാണ് ഒരു ദിവസം നീളുന്ന യോഗം തീരുമാനമെടുക്കുക എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വളരെ രഹസ്യമായിട്ടാണ് യോഗത്തിന്റെ അജണ്ടകള്‍ നിര്‍ണയിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

ഫലമെന്ത് എന്ന ചോദ്യം

ഫലമെന്ത് എന്ന ചോദ്യം

ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യം നിലവില്‍ വന്നത് 2015ലായിരുന്നു. സൗദി അറേബ്യ മുന്‍കൈയെടുത്താണ് ഇത്തരമൊരു സഖ്യം രൂപീകരിച്ചത്. സൗദിയുടെ ശത്രുരാജ്യമായ ഇറാന്‍ ഈ സഖ്യത്തിലില്ല. അതുകൊണ്ടു തന്നെ സഖ്യത്തിന്റെ നീക്കം എത്രത്തോളം ഫലം കാണുമെന്ന് വ്യക്തമല്ല. ഈജിപ്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം വിളിച്ചിരിക്കുന്നത്.

ചുക്കാന്‍ പിടിക്കുന്നത് ബിന്‍ സല്‍മാന്‍

ചുക്കാന്‍ പിടിക്കുന്നത് ബിന്‍ സല്‍മാന്‍

ഭീകരതക്കെതിരായ അറബ് സൈനിക സഖ്യത്തില്‍പ്പെട്ട രാജ്യങ്ങളുടെ പ്രതിരോധ വൃത്തങ്ങള്‍ പങ്കെടുക്കുന്ന ഒരുദിവസം നീളുന്ന യോഗമാണ് റിയാദില്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍സല്‍മാനാണ് യോഗത്തിന് ചുക്കാന്‍ പിടിക്കുന്നത്. പക്ഷേ, യോഗത്തിന്റെ ശ്രദ്ധാ കേന്ദ്രം പാകിസ്താന്‍കാരനാണ്.

സൈനിക തന്ത്രങ്ങള്‍

സൈനിക തന്ത്രങ്ങള്‍

ഭീകരവാദം എങ്ങനെ നേരിടാമെന്നത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. ഇതില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് എങ്ങനെ തടയാം എന്ന കാര്യം വിശദീകരിച്ച് സംസാരിക്കുക പാക് സൈന്യത്തിന്റെ മുന്‍ മേധാവി ജനറല്‍ റാഹീല്‍ ശെരീഫ് ആണ്. ഒപ്പം സൈനിക തന്ത്രങ്ങള്‍ കുറിച്ചും അദ്ദേഹം സംസാരിക്കും.

സംഭവങ്ങള്‍ ഇങ്ങനെയും

സംഭവങ്ങള്‍ ഇങ്ങനെയും

സൗദിയാണ് ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യസേന രൂപീകരിച്ചതെങ്കിലും മേധാവി പാകിസ്താന്‍കാരനായ ജനറല്‍ റാഹീല്‍ ശെരീഫ് ആണ്. നേരത്തെ പാകിസ്താന്‍ ഭരണകൂടത്തോട് ആലോചിക്കാതെ ഇദ്ദേഹത്തെ സൈനിക കമാന്ററായി സൗദി അറേബ്യ പ്രഖ്യാപിച്ചത് പാകിസ്താന്റെ അതൃപ്തിക്ക് കാരണമായിരുന്നു. ഇദ്ദേഹം അധിക കാലം ഈ പദവിയില്‍ ഇരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ആക്രമണം നടത്തുന്ന മേഖല

ആക്രമണം നടത്തുന്ന മേഖല

നാറ്റോ ഉള്‍പ്പെടെയുള്ള മറ്റു സൈനിക സഖ്യവുമായി ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാഹീല്‍ ശെരീഫിനെ മേധാവിയാക്കിയത്. ഇദ്ദേഹത്തിന് ലോകത്തെ മറ്റു സൈനിക കമാന്റര്‍മാരുമായി അടുത്ത ബന്ധമാണുള്ളത്. നിലവില്‍ യെമനില്‍ ഇസ്ലാമിക സഖ്യസേന ആക്രമണം നടത്തുന്നുണ്ട്.

ഖത്തര്‍ പ്രതിനിധിയില്ലേ?

ഖത്തര്‍ പ്രതിനിധിയില്ലേ?

യോഗത്തില്‍ ഖത്തര്‍ പ്രതിനിധി എത്തുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. യോഗം സൗദി അറേബ്യയില്‍ ആയതുകൊണ്ടുതന്നെ ഖത്തര്‍ പ്രതിനിധി എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. മുമ്പ് ഇത്തരം യോഗങ്ങള്‍ ഈജിപ്തില്‍ നടന്നിരുന്നു. അന്ന് സൗദിയുടെയും ഖത്തറിന്റെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

ഇറാനെ ലക്ഷ്യമിട്ട്

ഇറാനെ ലക്ഷ്യമിട്ട്

ഇറാന് ഈ സഖ്യസേനയില്‍ പ്രാതിനിധ്യമില്ല. സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ സംയുക്ത നീക്കങ്ങളില്‍ നിന്നും ഇറാനെ മാറ്റി നിര്‍ത്തുകയാണ് പതിവ്. ഇതിന് അമേരിക്കയുടെ സമ്മര്‍ദ്ദവും ഒരു കാരണമാണ്. ഭീകരതക്കെതിരായ ആക്രമണമെന്ന പേരില്‍ ഈ സഖ്യം നടത്തുന്ന പല ആക്രമണങ്ങളും ഇറാനെ ലക്ഷ്യമിട്ടാണ്.

നേരിട്ടുള്ള ഇടപെടല്‍ ഇവിടെ

നേരിട്ടുള്ള ഇടപെടല്‍ ഇവിടെ

യെമനിലാണ് അറബ് സഖ്യസേന നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഇവിടെ ശക്തമായി ആക്രമണം നടത്തുന്ന സൈന്യത്തിന് കനത്ത തിരിച്ചടിയും ലഭിക്കുന്നുണ്ട്. യെമനിലെ ഹൂഥികള്‍ക്കെതിരേയാണ് ഇവരുടെ ആക്രമണം. ഹൂഥികളെ ഇറാന്‍ സഹായിക്കുന്നുണ്ടെന്ന് സൗദി ആരോപിച്ചിരുന്നു.

ആരോപണവും ഉയരുന്നു

ആരോപണവും ഉയരുന്നു

മറ്റൊരു ഭാഗിക ഇടപെടല്‍ നടത്തുന്ന സിറിയയിലാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരേ പോരാടുന്ന വിമത സംഘങ്ങള്‍ക്ക് അറബ് സഖ്യസേന സഹായം നല്‍കുന്നുണ്ട്. ബാഷര്‍ അല്‍ അസദ് ഷിയാക്കളിലെ അലവി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഈ രണ്ട് നടപടികളും അറബ് സഖ്യസേന ഷിയാക്കള്‍ക്കെതിരേ പോരാടാന്‍ രൂപീകരിച്ചതാണെന്ന ആരോപണം ഉയരുന്നതിന് കാരണമായിട്ടുണ്ട്.

സൂചനകള്‍ ഇങ്ങനെ

സൂചനകള്‍ ഇങ്ങനെ

അറബ് ലോകത്തെ പ്രധാന സൈനിക ശക്തിയാണ് പാകിസ്താനും ഇറാനും തുര്‍ക്കിയും. തുര്‍ക്കി സൈന്യത്തിന് സൗദി രൂപീകരിച്ച അറബ് സഖ്യസേനയില്‍ പ്രാതിനിധ്യമില്ല. മാസങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ സൈന്യത്തെയും ഒഴിവാക്കിയിരുന്നു. ഫലത്തില്‍ ഇറാന്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊന്നും സഖ്യസേനയില്‍ പ്രാതിനിധ്യമില്ലെന്ന് പറയാം. അതുകൊണ്ടു തന്നെ ഇപ്പോള്‍ റിയാദില്‍ നടക്കുന്ന യോഗത്തില്‍ ഇറാനും ഖത്തറിനുമെതിരായ നീക്കങ്ങളുണ്ടാകുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

English summary
Saudi Arabia to host first meeting of Islamic coalition against terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X