കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാന്‍ ഭംഗിയില്ല; ആദ്യം ദിനം തന്നെ ടിവി അവതാരകയെ പുറത്താക്കി

  • By Gokul
Google Oneindia Malayalam News

റിയാദ്: സ്ത്രീകളുടെ ശരീരഭാഗങ്ങല്‍ അന്യപുരുഷന്മാര്‍ കാണരുതെന്നുപോലും നിയമമുള്ള സൗദി അറേബ്യയില്‍ സൗന്ദര്യക്കുറവിന്റെ പേരില്‍ ഒരു അവതാരകയെ ടെലിവിഷന്‍ ചാനല്‍ പുറത്താക്കിയതായി ആരോപണം. ചാനലില്‍ ജോലിക്കെത്തിയ ആദ്യം ദിനം തന്നെയാണ് പെണ്‍കുട്ടിയെ പുറത്താക്കിയത്. തനിക്ക് നീതി നിഷേധിച്ചെന്ന് കാട്ടി അവതാരക ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് സാറ്റലൈറ്റ് ചാനലിലാണ് യുവതി ജോലിക്കായി പ്രവേശിച്ചത്. എന്നാല്‍, ചാനലില്‍ മുഖം കാണിക്കാന്‍ മാത്രം സൗന്ദര്യമില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ ആദ്യദിനം തന്നെ പുറത്താക്കുകയായിരുന്നു. ആദ്യദിനം തന്നെ പുറത്താക്കാന്‍ ഇത്തരം ഒരു കാരണം കണ്ടെത്തിയതില്‍ ഞെട്ടിപ്പോയെന്ന് യുവതി പറയുന്നു.

saudi-copy

സൗന്ദര്യമില്ലെങ്കില്‍ താന്‍ ഇന്റര്‍വ്യൂവിനെത്തിയപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം പറയാമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. മാത്രമല്ല, മൂന്നുമാസത്തിനുശേഷം മാത്രമേ തന്നെ ജോലിയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കരാറില്‍ വ്യക്തിമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇക്കാര്യം കാട്ടിയാണ് അവതാരക കോടതിയെ സമീപിച്ചിരിക്കുന്നത്.

സൗദിയില്‍ സ്ത്രീ അവതാരകര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മുഖം മാത്രം പുറത്തുകാണുന്നവിധത്തില്‍ വസ്ത്രം ധരിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഡ്രസ് കോഡ് തെറ്റിക്കുന്ന ചാനലുകള്‍ പത്തു മില്യണ്‍ സൗദി റിയാല്‍ (17 കോടി രൂപ) പിഴയായി അടയ്‌ക്കേണ്ടിവരുമെന്നും സൗദി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

English summary
Saudi Arabia TV presenter fired on her first day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X