കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി; വിസകള്‍ക്ക് നിയന്ത്രണം!! ഇനി നാട്ടില്‍ കൂടാം

നേരത്തെ വിദേശ എന്‍ജിനയറെ ജോലിക്കെടുക്കുന്നതിന് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം മതിയായിരുന്നു. കൂടാതെ പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാകും.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ജോലി തേടുന്ന ഇന്ത്യാക്കാര്‍ക്ക് കനത്ത തിരിച്ചടി. നിതാഖാത്ത് കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്ലോക്ക് വിസക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇനി എല്ലാ കമ്പനികള്‍ക്കും ബ്ലോക്ക് വിസ ലഭിക്കില്ല. സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഗ്രേഡ് തീരുമാനിക്കും. ഉന്നത ഗ്രേഡുള്ള കമ്പനികള്‍ക്ക് മാത്രമേ ബ്ലോക്ക് വിസ കിട്ടൂ. അതുകൊണ്ടു തന്നെ ഇന്ത്യക്കാരെ ജോലിക്കെടുക്കാന്‍ സൗദിയിലെ കമ്പനികള്‍ കൂടുതല്‍ ആശ്രയിച്ചിരുന്ന ബ്ലോക്ക് വിസ ഇനി എല്ലാവര്‍ക്കും കിട്ടില്ലെന്ന് ഉറപ്പായി.

ഒരുമിച്ച് എത്തിക്കുന്ന വിസ

ഒരുമിച്ച് എത്തിക്കുന്ന വിസ

കമ്പനികള്‍ക്ക് തൊഴിലാളികളെ ഒരുമിച്ച് എത്തിക്കാന്‍ സാധിക്കുന്നത് ബ്ലോക്ക് വിസ വഴിയാണ്. ഇതിനാണ് നിയന്ത്രണം കൊണ്ടുവന്നത്. വിദേശ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സൗദിയുടെ നീക്കം.

നിതാഖാത്ത് വ്യാപിപിക്കുന്നു

നിതാഖാത്ത് വ്യാപിപിക്കുന്നു

നേരത്തെ പ്രഖ്യാപിച്ച നിതാഖാത്ത് നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സൗദി അറേബ്യ.നിതാഖാത്ത് ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്ന് സൗദി ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.

 സ്വദേശികള്‍ക്ക് ജോലി വേണം

സ്വദേശികള്‍ക്ക് ജോലി വേണം

സ്വദേശികളായ അഭ്യസ്തവിദ്യര്‍ക്ക് ജോലി ലഭ്യമാക്കാനാണ് സൗദി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. എണ്ണ വിപണയില്‍ ഇടിവ് നേരിട്ടതോടെയാണ് സൗദി പുതിയ കടുത്ത തീരുമാനങ്ങള്‍ എടുത്തത്.

സപ്തംബര്‍ മുതല്‍ നടപ്പാകും

സപ്തംബര്‍ മുതല്‍ നടപ്പാകും

ഇനി എല്ലാ സ്ഥാപനങ്ങള്‍ക്കും ബ്ലോക്ക് വിസ ലഭിക്കില്ല. സപ്തംബര്‍ മുതലാണ് നിയന്ത്രണം. സ്ഥാപനങ്ങള്‍ക്ക് ഗ്രേഡ് നിശ്ചയിച്ചിട്ടുണ്ട്.

ഗ്രേഡുള്ളവര്‍ക്കും നിയന്ത്രണം

ഗ്രേഡുള്ളവര്‍ക്കും നിയന്ത്രണം

ഉന്നത ഗ്രേഡിലുള്ള കമ്പനികള്‍ക്ക് മാത്രമേ ബ്ലോക്ക് വിസ ലഭിക്കൂ. ജോലിക്കെടുക്കുന്ന വിദേശികളുടെ കാര്യത്തില്‍ ഇവര്‍ക്കും നിയന്ത്രണമുണ്ട്.

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ഉയര്‍ന്ന ഗ്രേഡുള്ള കമ്പനികള്‍ക്ക് മാത്രമേ ഇനി ബ്ലോക്ക് വിസക്ക് അപേക്ഷിക്കാനാകൂ. ബ്ലോക്ക് വിസ വഴിയാണ് ഇന്ത്യക്കാര്‍ കൂടുതലായി സൗദിയിലെത്തിയിരുന്നത്.

സൗദി മോഹം അവസാനിപ്പിക്കാം

സൗദി മോഹം അവസാനിപ്പിക്കാം

സൗദി ഭരണകൂടം നടപ്പാക്കിയ പുതിയ നിയന്ത്രണം ഇന്ത്യക്കാര്‍ക്കാര്‍ക്കാണ് കൂടുതല്‍ തിരിച്ചടിയാകുക. സൗദി കമ്പനികളില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്. ഇനി ഈ ജോലി ആരും സ്വപ്‌നം കാണേണ്ടെന്ന സാഹചര്യമാണ് വന്നിരിക്കുന്നത്.

അഞ്ചുവര്‍ഷം പ്രവൃത്തി പരിചയം

അഞ്ചുവര്‍ഷം പ്രവൃത്തി പരിചയം

എന്‍ജിനിയറിങ് മേഖലില്‍ അഞ്ചുവര്‍ഷം പ്രവൃത്തി പരിചയം വേണമെന്ന പുതിയ നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്. വിദേശ എന്‍ജിനിയര്‍മാര്‍ക്കാണ് ഈ നിയന്ത്രണം.

എന്നാലും കിട്ടില്ല

എന്നാലും കിട്ടില്ല

സൗദി തൊഴില്‍ മന്ത്രാലയം കൂടുതല്‍ നിയന്ത്രണം ഇപ്പോള്‍ നടപ്പാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് വേഗത്തില്‍ സൗദി കമ്പനികളില്‍ എന്‍ജിനിയറിങ് ജോലികള്‍ ലഭിക്കില്ല.

പരീക്ഷയും അഭിമുഖവും

പരീക്ഷയും അഭിമുഖവും

അഞ്ചുവര്‍ഷം പ്രവൃത്തി പരിചയത്തിന് പുറമെ, അവരുടെ കഴിവ് അളക്കുന്ന പരീക്ഷയുമുണ്ട്. സൗദി എന്‍ജിനിയറിങ് കൗണ്‍സിലാണ് ഈ പരീക്ഷ നടത്തുക. പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞേ ഇനി ജോലി ലഭിക്കൂ.

മൂന്ന് വര്‍ഷം മതിയായിരുന്നു

മൂന്ന് വര്‍ഷം മതിയായിരുന്നു

നേരത്തെ വിദേശ എന്‍ജിനയറെ ജോലിക്കെടുക്കുന്നതിന് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം മതിയായിരുന്നു. കൂടാതെ പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാകും. ഇപ്പോള്‍ അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമാക്കിയത് സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

English summary
Saudi Arabia's vision for future has little space for Indian workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X