സൗദി അറേബ്യന്‍ അതിര്‍ത്തിയില്‍ ഘോരയുദ്ധം; മിസൈല്‍ ആക്രമണം, എണ്ണശാലകള്‍ കത്തുന്നു!!

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ശക്തമായ ആക്രമണം. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്താണ് മിസൈലുകള്‍ പതിച്ചത്. സൈനിക വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയ ആക്രമണത്തില്‍ പിന്നില്‍ യമനിലെ ഹൂഥി വിമതരാണ്. രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ശക്തമായ തിരിച്ചടിക്ക് സൗദി സൈന്യം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യാമ്പു പ്രവിശ്യയിലെ സൗദി അറേബ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 1100 കിലോമീറ്റര്‍ അകലെ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.

പ്രതിരോധ സംവിധാനം സഹായിച്ചില്ല

പ്രതിരോധ സംവിധാനം സഹായിച്ചില്ല

യമനോട് ചേര്‍ന്ന സൗദി അതിര്‍ത്തിയില്‍ വിമാനവേധ പ്രതിരോധ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമുണ്ടായില്ല. ഈ സംവിധാനത്തിന് പിടികൊടുക്കാതെയാണ് രണ്ട് മിസൈലുകള്‍ എണ്ണ ശാലകള്‍ തകര്‍ത്തത്. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് സൈന്യം പരിശോധിക്കുന്നത്.

പുകയുന്ന അതിര്‍ത്തികള്‍

പുകയുന്ന അതിര്‍ത്തികള്‍

ഇറാനും സൗദിയും തമ്മില്‍ യുദ്ധ ഭീതി അതിര്‍ത്തിയില്‍ നിലനില്‍ക്കവെയാണ് യമന്‍ അതിര്‍ത്തിയില്‍ ആക്രമണമുണ്ടായത്. ഒരേ സമയം രണ്ട് മേഖലയിലും സൗദി പ്രതിസന്ധിയിലാണ്. മാത്രമല്ല, ഖത്തറുമായുള്ള അതിര്‍ത്തിയും പഴയ പോലെ സുരക്ഷിതമല്ല.

ബുര്‍ഖാന്‍ 2 മിസൈല്‍

ബുര്‍ഖാന്‍ 2 മിസൈല്‍

എണ്ണ സമ്പന്ന മേഖലയിലാണ് പുതിയ ആക്രമണം. ബുര്‍ഖാന്‍ 2 മാതൃകയിലുള്ള മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. എണ്ണ ശുദ്ധീകരണ ശാലകളിലെ തീ വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിക്ക് കനത്ത നഷ്ടം

സൗദിക്ക് കനത്ത നഷ്ടം

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. രാവിലെ ആയിട്ടും തീ അണയ്ക്കാന്‍ അഗ്നിശമന സേനാ വിഭാഗങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കനത്ത നഷ്ടം സൗദിയുടെ ഭാഗത്തുണ്ടായെന്നാണ് വിലയിരുത്തല്‍.

 ഹൂഥികള്‍ പറയുന്നത്

ഹൂഥികള്‍ പറയുന്നത്

അല്‍ മസ്ദര്‍ ന്യൂസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മറ്റു മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടു. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹൂഥികള്‍ ചില മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇനി യമനിലെ സൈനിക നടപടികള്‍ സൗദി ശക്തമാക്കിയേക്കും.

ഇറാന്റെ പൂര്‍ണ പിന്തുണ

ഇറാന്റെ പൂര്‍ണ പിന്തുണ

യമനിലെ ശക്തരായ സായുധ വിഭാഗമാണ് ഹൂഥികള്‍. ശിയാ വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് ഇറാന്റെ പൂര്‍ണ പിന്തുണയുണ്ട്. ഇവരുടെ കൈയില്‍ ദീര്‍ഘദൂര മിസൈലുകളുണ്ടെങ്കില്‍ അത് ഇറാന്‍ നല്‍കിയത് തന്നെയാകുമെന്നാണ് വിലയിരുത്തല്‍.

ആയുധം നല്‍കുന്നില്ലെന്ന് ഇറാന്‍

ആയുധം നല്‍കുന്നില്ലെന്ന് ഇറാന്‍

ഹൂഥികള്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്ന് നേരത്തെ സൗദിയും അമേരിക്കയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൂഥികള്‍ക്ക് തങ്ങള്‍ ആയുധം നല്‍കുന്നില്ലെന്നാണ് ഇറാന്റെ വാദം.

കരയുദ്ധത്തിന് തയ്യാറുണ്ടോ?

കരയുദ്ധത്തിന് തയ്യാറുണ്ടോ?

2015 മുതല്‍ ഹൂഥികള്‍ക്ക് നേരെ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആക്രമണം നടത്തുന്നുണ്ട്. വ്യോമാക്രമണമാണ് സൗദി സേന നടത്തുന്നത്. കരയുദ്ധത്തിന് തയ്യാറാണെന്ന് നേരത്തെ ഹൂഥികള്‍ പറഞ്ഞിരുന്നു.

ആദ്യമായാണ് എണ്ണ ലക്ഷ്യമിടുന്നത്

ആദ്യമായാണ് എണ്ണ ലക്ഷ്യമിടുന്നത്

നേരത്തെ സമാനമായ രീതിയില്‍ അല്ലെങ്കിലും ഹൂഥികള്‍ സൗദിയെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സൈനികരെയും വ്യവയാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇത്. ആദ്യമായാണ് എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത്.

ഇറാന്‍-സൗദി അതിര്‍ത്തിയിലും

ഇറാന്‍-സൗദി അതിര്‍ത്തിയിലും

ഇറാന്‍-സൗദി അതിര്‍ത്തിയില്‍ ശക്തമായ യുദ്ധത്തിന് സാധ്യത തെളിഞ്ഞ ഘട്ടത്തിലാണ് യമന്‍ അതിര്‍ത്തിയും പുകയുന്നത്. സൗദി രണ്ട് മേഖലയിലും തിരിച്ചടി നേരിടുന്ന കാഴ്ചയാണിപ്പോള്‍. കഴിഞ്ഞ ദിവസം സൗദിയുടെ ബോട്ട് ഇറാന്‍ സേന പിടികൂടിയിരുന്നു.

അഞ്ച് ഇന്ത്യക്കാര്‍

അഞ്ച് ഇന്ത്യക്കാര്‍

ജലാതിര്‍ത്തി കടന്ന ഇറാന്‍ ബോട്ടിന് നേരെ സൗദി അറേബ്യന്‍ സൈന്യം വെടിവച്ചതും തുടര്‍ന്നുണ്ടായ വാക് പോരുകളും ശമിക്കുന്നതിന് മുമ്പേയാണ് കഴിഞ്ഞദിവസം വീണ്ടും മേഖലയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയത്. ഇറാന്‍ പിടിച്ചെടുത്ത ബോട്ടില്‍ അഞ്ച് ഇന്ത്യാക്കാരാണുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തു.

ഇറാന്‍ സ്ഥിരീകിരിച്ചു

ഇറാന്‍ സ്ഥിരീകിരിച്ചു

തങ്ങള്‍ക്കെതിരേ നീങ്ങിയാല്‍ ഇറാനില്‍ ആക്രമണം നടത്തുമെന്ന് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് സൗദി ബോട്ട് ഇറാന്‍ പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചുപേരും ഇന്ത്യാക്കാരാണെന്നു ഇറാന്‍ സ്ഥിരീകിരിച്ചു.

ഇറാന്‍ പറയുന്നത്

ഇറാന്‍ പറയുന്നത്

ഇറാനും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധം പൂര്‍ണമായും വഷളായ ഘട്ടത്തിലാണ് പുതിയ സംഭവം. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ബോട്ട് ഇറാന്റെ ജലാതിര്‍ത്തി കടക്കുകയായിരുന്നു. അപ്പോഴാണ് ഇറാന്‍ സൈന്യം പിടികൂടിയത്. ബുഷ്ഹര്‍ പ്രവിശ്യയിലെ ഫിഷറീസ് വകുപ്പ് വക്താവ് അര്‍ദശിര്‍ യറഹ്മദിയാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സൗദിയിലെ ബോട്ടുകള്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുദ്ധം പൊട്ടിപ്പുറപ്പെടാം

യുദ്ധം പൊട്ടിപ്പുറപ്പെടാം

സിറിയ, ഇറാഖ്, യമന്‍, ഖത്തര്‍ വിഷയത്തില്‍ സൗദിയും ഇറാനും കടുത്ത ഭിന്നത നിലനില്‍ക്കവെയാണ് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത്. ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന സാഹചര്യമാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഉള്ളതെന്ന് ഇന്റിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റിലെ ആക്രമണം

പാര്‍ലമെന്റിലെ ആക്രമണം

കഴിഞ്ഞ മാസം ഇറാന്‍ പാര്‍ലമെന്റില്‍ ആക്രമണം ഉണ്ടായിരുന്നു. 18 പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തിന് പിന്നില്‍ സൗദി അറേബ്യ ആണെന്നാണ് ഇറാന്റെ ആരോപണം. ഇതുസംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കവെയാണ് അതിര്‍ത്തിയിലെ അറസ്റ്റ്.

സൗദി തീരസേന വെടിവച്ചു

സൗദി തീരസേന വെടിവച്ചു

അതിര്‍ത്തിയില്‍ ഇറാന്‍ ബോട്ടുകള്‍ക്ക് നേരെ സൗദി തീരസേന കഴിഞ്ഞമാസം വെടിവച്ചതും വിവാദമായിരുന്നു. ഇറാന്‍ ബോട്ട് തകരുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ സൗദി അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.

ഇന്ത്യക്കാരുടെ ഭാവി ആശങ്കയില്‍

ഇന്ത്യക്കാരുടെ ഭാവി ആശങ്കയില്‍

അറസ്റ്റിലായവരെ വിട്ടുതരണമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സൗദി ഗൗനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ഇന്ത്യക്കാരെ ഇറാനും വിട്ടുനല്‍കാന്‍ പ്രയാസമാണ്. ഇതോടെ ഇന്ത്യക്കാരുടെ ഭാവിയും ആശങ്കയിലാണ്.

 ആക്രമിക്കുമെന്ന് ഇരുരാജ്യങ്ങളും

ആക്രമിക്കുമെന്ന് ഇരുരാജ്യങ്ങളും

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും ശക്തമായ വാക് പോര് നടന്നിരുന്നു. ഇറാനെ ആക്രമിക്കുമെന്നാണ് സൗദി ഭീഷണി മുഴക്കിയത്. എന്നാല്‍ ശക്തമായ തിരിച്ചടിക്ക് തങ്ങള്‍ മടിക്കില്ലെന്ന് ഇറാന്‍ മറുപടി നല്‍കി. സൗദി തങ്ങളെ ആക്രമിച്ചാല്‍ ആ രാജ്യത്തെ മക്കയും മദീനയുമല്ലാത്ത എല്ലാ പ്രദേശങ്ങളും ആക്രമിച്ച് തകര്‍ത്തുകളയുമെന്നാണ് ഇറാന്‍ പ്രതികരിച്ചത്.

English summary
Late last night, Houthi-led forces launched a longe-range ballistic missile towards the western coast of Saudi Arabia.
Please Wait while comments are loading...