സൗദി അറേബ്യയില്‍ കളി മാറ്റി ബിന്‍ സല്‍മാന്‍; മൂന്ന് ലക്ഷ്യങ്ങള്‍!! രക്ഷപ്പെടാനുള്ള അവസാന ശ്രമം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയിൽ പുതിയ 3 തന്ത്രങ്ങളുമായി ബിൻ സൽമാൻ | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ഒടുവിലെ ശ്രമമാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്നത്. രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച അദ്ദേഹത്തിന് ലക്ഷ്യങ്ങള്‍ മൂന്നെണ്ണമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ടെങ്കിലും നിലപാടില്‍ മാറ്റം വരുത്താതെ മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങുകയാണ് രാജകുമാരന്‍. നിലവിലെ സാഹചര്യം തുടര്‍ന്നാണ് വന്‍ പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യം നേരിടേണ്ടി വരുമെന്നാണ് ഭരണകൂടം കരുതുന്നത്. അതുകൊണ്ടു തന്നെ പുതിയ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു...

  പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല

  പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല

  എണ്ണ സമ്പന്ന രാജ്യമായി ഏറെ കാലം സൗദി അറേബ്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന ബോധ്യം ഭരണകൂടത്തിനുണ്ട്. ബദല്‍ വരുമാനം തേടുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്‍മാരെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. തുടര്‍ന്നാണ് ജോലി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

  12 തരം ജോലികള്‍

  12 തരം ജോലികള്‍

  വിദേശികളെ 12 ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തിയ പ്രഖ്യാപനം പുതിയ തീരുമാനത്തിന്റെ ഭാഗമാണ്. വൈദ്യഉപകരണങ്ങളുടെ വില്‍പ്പന, ഇലക്ട്രോണിക് വസ്തുക്കളുടെ വില്‍പ്പന, കാര്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ വില്‍പ്പന എല്ലാം ഇനി സ്വദേശികള്‍ക്ക് മാത്രമേ സാധിക്കൂ.

  റസ്റ്റോറന്റില്‍ സ്ത്രീകള്‍

  റസ്റ്റോറന്റില്‍ സ്ത്രീകള്‍

  കൂടാതെ സൗദി സ്ത്രീകള്‍ക്ക് റസ്റ്റോറന്റില്‍ ജോലി നല്‍കാനുള്ള തീരുമാനവും പുതിയ അജണ്ടയുടെ ഭാഗമാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. പുതിയ തലമുറക്ക് ജോലി ലഭ്യമാക്കുകയാണ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന് ഭരണകൂടം മനസിലാക്കുന്നു.

  ആശങ്കകള്‍ ഇങ്ങനെ

  ആശങ്കകള്‍ ഇങ്ങനെ

  നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സൗദി അറേബ്യയ്ക്ക് സുഗമമായി ഏറെകാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് യമനിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ ജറാള്‍ഡ് ഫിയര്‍സ്റ്റീന്‍ പറയുന്നു. മാത്രമല്ല, പുതിയ പരിഷ്‌കാരങ്ങള്‍ വിജയം കണ്ടില്ലെങ്കിലും പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

  സംഘര്‍ഷഭരിതം

  സംഘര്‍ഷഭരിതം

  സൗദിയുടെ അതിര്‍ത്തിമേഖലകള്‍ സംഘര്‍ഷ ഭരിതമാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തരമായ ശാക്തീകരണമാണ് ഭരണകൂടം പ്രധാനമായും ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് എല്ലാവര്‍ക്കും ജോലി ലഭ്യമാക്കുക എന്ന തീരുമാനത്തിലെത്തിയത്.

  70 ശതമാനം യുവത്വം

  70 ശതമാനം യുവത്വം

  യഥാര്‍ഥത്തില്‍ സൗദി അറേബ്യയില്‍ യുവജനങ്ങളാണ് കൂടുതല്‍. ജനസംഖ്യയുടെ 70 ശതമാനവും 30 വയസിന് താഴെയുള്ളവരാണ്. ഇതില്‍ കൂടുതല്‍ പേരും ജോലിയില്ലാതെ അലയുന്നു. ഇവരെ കൂടി സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കാനാണ് കിരീടവകാശിയുടെ തീരുമാനം.

  മൂന്ന് ലക്ഷ്യങ്ങള്‍

  മൂന്ന് ലക്ഷ്യങ്ങള്‍

  മൂന്ന് ലക്ഷ്യങ്ങളാണ് ബിന്‍ സല്‍മാനുള്ളതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുക, സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണവ.

   പരിഹാര വഴികള്‍

  പരിഹാര വഴികള്‍

  സൗദിയില്‍ 23 ശതമാനം യുവാക്കള്‍ തൊഴിലില്ലാത്തവരാണ്. 33 ശതമാനം യുവതികള്‍ക്കും തൊഴിലില്ല. ഇവര്‍ക്ക് ജോലി ചെയ്യാന്‍ അവസരമുണ്ടായാല്‍ രാജ്യം പുരോഗതി കൈവരിക്കുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കണക്കുകൂട്ടല്‍.

  ബിന്‍ സല്‍മാന്റെ ജനകീയത

  ബിന്‍ സല്‍മാന്റെ ജനകീയത

  അഴിമതിക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതില്‍ ബിന്‍ സല്‍മാന്റെ ജനകീയത വര്‍ധിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം സ്ത്രീകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊട്ടുപിന്നാലെയാണ് നിരവധി തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്യുന്നത്.

  അവസാന പ്രതീക്ഷ

  അവസാന പ്രതീക്ഷ

  സൗദി അറേബ്യയുടെ അവസാന പ്രതീക്ഷയാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന അദ്ദേഹത്തിന് തടസങ്ങള്‍ ഏറെയാണ്. രാജകുടുംബത്തില്‍ നിന്നു തന്നെ നിരവധി പ്രതിഷേധങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്.

   സൗദികള്‍ മാറി

  സൗദികള്‍ മാറി

  സൗദിയില്‍ യുവാക്കള്‍ കൂടുതലായി ജോലിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ശുഭ സൂചനയാണെന്ന് മുന്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ എഡിറ്റര്‍ കാരന്‍ എലിയട്ട് ഹൗസ് പറയുന്നു. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് വരെ അവര്‍ തയ്യാറായി. രണ്ടു വര്‍ഷം മുമ്പുള്ള സൗദികളല്ല ഇപ്പോള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു.

  രാജകുമാരന്‍മാരുടെ അവസ്ഥ

  രാജകുമാരന്‍മാരുടെ അവസ്ഥ

  രാജകുടുംബത്തിലെ ഭൂരിഭാഗം പേര്‍ക്കും ഇതുവരെയുണ്ടായിരുന്ന സബ്‌സിഡി നിര്‍ത്തിയിട്ടുണ്ട്. ഇനി അവര്‍ ചെലവഴിക്കുന്നതിന് അവരില്‍ നിന്ന് ഈടാക്കാനാണ് പുതിയ തീരുമാനം. ഇതില്‍ ചില രാജകുമാരന്‍മാര്‍ക്ക് പ്രതിഷേധമുണ്ട്. പക്ഷേ, കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയാണ് കിരീടവകാശി.

  English summary
  Saudi Arabia's reformist crown prince pushes to bring the Kingdom, and its work force, into the future

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്