കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും വന്‍ നിക്ഷേപമിറക്കാന്‍ സൗദി അരാംകോ

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സമ്മതിച്ചതായി ഇന്ത്യന്‍ ഊര്‍ജ്ജ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. 1.8 ലക്ഷം കോടി ചിലവില്‍ റിഫൈനറിയും 33,000 കോടി ചിലവില്‍ പെട്രോകെമിക്കല്‍ കോംപ്ലക്സും നിര്‍മ്മിക്കാനാണ് പദ്ധതി. ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി ഊര്‍ജ്ജ വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലാണ് 1.8 ലക്ഷം കോടിയുടെ കൂറ്റന്‍ റിഫൈനറി വരുന്നത്. സൗദി ഊര്‍ജ്ജ മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീകരവാദ ഫണ്ടിംഗ്: എതിർപ്പുകൾ വിലപ്പോയില്ല പാകിസ്താൻ ഗ്രേ ലിസ്റ്റിൽ, എതിർത്തത് തുര്‍‍ക്കി മാത്രം!!ഭീകരവാദ ഫണ്ടിംഗ്: എതിർപ്പുകൾ വിലപ്പോയില്ല പാകിസ്താൻ ഗ്രേ ലിസ്റ്റിൽ, എതിർത്തത് തുര്‍‍ക്കി മാത്രം!!

അരാംകോയെ കൂടാതെ അബൂദബി എണ്ണക്കമ്പനിയായ അഡ്നോക്കും ലോകത്തെ ഏറ്റവും വലിയ റിഫൈനറി കം പെട്രോകെമിക്കല്‍ പ്ലാന്റ് നിര്‍മ്മാണത്തില്‍ പങ്കാളികളാവാന്‍ താല്‍പര്യമറിയിച്ചതായും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇന്ത്യ സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്സ് ലോകത്തെ ഏറ്റവും വലിയ ഒന്നായിരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 aramco

ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് 33,000 കോടി രൂപ ചിലവില്‍ 1.5 മില്യണ്‍ ടണ്‍ ശേഷിയുള്ള പെട്രോകെമിക്കല്‍ കോംപ്ലക്സ് നിര്‍മ്മിക്കാന്‍ സഊദി അരാംകോ സന്നദ്ധമായിരിക്കുന്നത്. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ അരാംകോ സന്നദ്ധത അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. 36.5 ദശലക്ഷം ടണ്‍ എണ്ണയാണ് വര്‍ഷംതോറും സൗദി അരാംകോ ഇന്ത്യക്ക് നല്‍കി കൊണ്ടിരിക്കുന്നത്.

പുതുതായി ആരംഭിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സും റിഫൈനറിയും 2022 ഓടെ കമ്മീഷന്‍ ചെയ്യാനാണ് പദ്ധതി. രണ്ടാം ഘട്ടത്തില്‍ ആറു മില്യണ്‍ ടണ്‍ ശേഷിയുള്ള എണ്ണ സംഭരണ ടാങ്കും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.

സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു; 6400 കോടി മുടക്കി ആനന്ദം!! ഒപെറയും 5000 ഷോകളുംസൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു; 6400 കോടി മുടക്കി ആനന്ദം!! ഒപെറയും 5000 ഷോകളും

ജെറൂസലേമിലേക്കുള്ള എംബസി മാറ്റം മെയ് മാസത്തോടെയെന്ന് യുഎസ്ജെറൂസലേമിലേക്കുള്ള എംബസി മാറ്റം മെയ് മാസത്തോടെയെന്ന് യുഎസ്

English summary
World's largest oil company Saudi Aramco is interested in acquiring a stake in India's proposed Rs 1.8 trillion refinery in Maharashtra and a Rs 330 bn petrochemical complex in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X