ഒന്നിലധികം പെണ്ണുകെട്ടാന്‍ താല്‍പര്യമുള്ളവരേ ഇതിലേ... നിങ്ങള്‍ക്കിതാ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

റിയാദ്: ഒന്നിലധികം വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരിക്കുയാണ് സൗദി അറേബ്യയില്‍. വിവാഹ മോചനം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ചില വിവാഹ ബ്യുറോകള്‍ ചേര്‍ന്ന് ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

അവിവാഹിതരായ മുതിര്‍ന്ന സ്ത്രീകള്‍ക്കും ഈ ഗ്രൂപ്പില്‍ അംഗമാവാം. പോളിഗമി എന്ന പേരിലാണ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം വിവാഹം കഴിക്കാന്‍ പുരുഷന്‍മാരെ പ്രേരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. അറബ് രാജ്യങ്ങളില്‍ വിവാഹം എന്നത് പുരുഷന്‍മാര്‍ക്ക് ചെലവ് കൂടിയ ചടങ്ങാണ്. സ്ത്രീകള്‍ ആവശ്യപ്പെടുന്ന വസ്തു മഹ്‌റായി നല്‍കിയാലേ അവരെ വിവാഹം കഴിക്കാന്‍ പറ്റൂ.

വിവാഹ മോചനം വര്‍ധിക്കുന്ന മക്ക

രാജ്യത്ത് ഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതാണ് ഇത്തരമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്. സൗദയില്‍ വിവാഹമോചന കേസുകള്‍ കൂടിവരുന്ന നഗരങ്ങളിലൊന്നായി മക്ക മാറിയിരിക്കുന്നു. മറ്റു പല നഗരങ്ങളിലും വിവാഹ മോചനക്കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.

 രജിസ്റ്റര്‍ ചെയ്തത് 900 സ്ത്രീകള്‍

900 സ്ത്രീകള്‍ ഇതുവരെ ഈ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുണ്ട്. വിവാഹ മോചിതരാണ് ഇതില്‍ കൂടുതല്‍. വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീകളും ഉള്‍പ്പെടും. പുരുഷന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയാവുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ് ഇവരുടെ അഭിപ്രായം.

വിദേശികളും ഗ്രൂപ്പില്‍

മൊറോക്കോ, യമന്‍, പലസ്തീന്‍, സിറിയ, ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുണ്ട്. ഇവരുടെ സൗന്ദര്യം, വയസ്, നീളം, ഭാരം, ഗോത്രം എന്നിവയെല്ലാം ഇവര്‍ ഗ്രൂപ്പില്‍ കുറിച്ചിട്ടുണ്ട്.

സേവനം സൗജന്യം

18 കാരി മുതല്‍ 55 വയസുള്ള സ്ത്രീ വരെ ഗ്രൂപ്പില്‍ അംഗങ്ങളാണ്. അനിയോജ്യരായ പുരുഷന്‍മാരെ കണ്ടെത്തി ഇവരുടെ വിവാഹം ഉടന്‍ നടത്തുമെന്ന് വിവാഹ ബ്യുറോകള്‍ അറിയിച്ചു. സൗജന്യമായാണ് ബ്യുറോകള്‍ ഈ സേവനം ചെയ്യുന്നത്.

English summary
In an attempt to curb the problem of divorced and unmarried women in the country, a group of marriage officials in Saudi Arabia have created a new WhatsApp group that facilitates matchmaking of men with multiple wives. According to a report in the Daily Mail, the officials have created the group under the name ‘Polygamy’.
Please Wait while comments are loading...