കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയെ തകര്‍ക്കാന്‍ 40 പേര്‍; രഹസ്യനീക്കം പുറത്ത്!! ജനങ്ങളുടെ സഹായം തേടി പോലീസ്‌

ശനിയാഴ്ച റിയാദിനെ ലക്ഷ്യമിട്ട് യമനില്‍ നിന്നാണ് ദീര്‍ഘദൂര മിസൈല്‍ വന്നത്. യമനിലെ ഹൂഥികള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ആരാണ് നല്‍കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയെ തകർക്കാൻ സൗദി പൌരന്മാരും 40 പേരുടെ പട്ടിക പുറത്ത് | Oneindia Malayalam

റിയാദ്: സൗദി അറേബ്യ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടുന്നുപോകുന്നത്. സര്‍ക്കാര്‍ തലത്തില്‍ വന്‍ അഴിച്ചുപണികള്‍ നടത്തി അഴിമതി മുക്ത ഭരണത്തിനുള്ള വഴി തേടുന്നു ഭരണകൂടം. എന്നാല്‍ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ മറ്റൊരു ശക്തി തന്ത്രപൂര്‍വം കളിക്കുന്നു.

അന്വേഷണ സംഘങ്ങള്‍ക്ക് ഗൂഢശക്തിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ശനിയാഴ്ച റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ ദീര്‍ഘദൂര മിസൈലും സൗദിയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. വിദേശ ശക്തികളാണ് സംഭവത്തിന് പിന്നില്‍. പക്ഷേ, ഇവര്‍ക്ക് സൗദിയില്‍ നിന്ന് മികച്ച പിന്തുണയുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ആക്രമിക്കാനുള്ള പദ്ധതി

ആക്രമിക്കാനുള്ള പദ്ധതി

സൗദിയിലെ വിവിധ നഗരങ്ങളും സുപ്രധാന കേന്ദ്രങ്ങളും ആക്രമിക്കാനുള്ള പദ്ധതിയാണ് ഇതുവഴി സൗദി പോലീസ് കണ്ടെത്തിയത്. ആക്രമണം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും സൗദിയില്‍ നിന്നുള്ളവരുടെ പിന്തുണയോടെയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും സൗദി ഭരണകൂടം പുറത്തുവിട്ടു.

 സംഘത്തില്‍ 40 പേര്‍

സംഘത്തില്‍ 40 പേര്‍

രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് ഇവരുടെ നീക്കം. ഈ സംഘത്തില്‍ 40 പേരുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇവരുടെ പേരും മറ്റു വിവരങ്ങളും സൗദി പുറത്തുവിട്ടു. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

മൂന്ന് ശക്തികള്‍

മൂന്ന് ശക്തികള്‍

സൗദിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത് മൂന്ന് ശക്തികളാണെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി അബ്ദുല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂഥികള്‍ എന്നിവരാണ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വിശദീകരിക്കുന്നു.

പാരിതോഷികം പ്രഖ്യാപിച്ചു

പാരിതോഷികം പ്രഖ്യാപിച്ചു

ഈ മൂന്ന് സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 40 പേരുടെ പട്ടികയാണ് ഭരണകൂടം പുറത്തുവിട്ടത്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. മൊത്തം 44 കോടി ഡോളറാണ് 40 പേരെ പിടിക്കുന്നതിന് സൗദി ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.

സൗദി പൗരത്വമുള്ളവരും

സൗദി പൗരത്വമുള്ളവരും

40ല്‍ ചിലര്‍ ഹൂഥി വിമതരുടെ നേതാക്കളാണ്. ബാക്കിയുള്ളവര്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നവരും. സൗദി പൗരന്‍മാരും ഇതില്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ സൗദി പൗരത്വമുള്ളവരും ശ്രമിക്കുന്നുണ്ടത്രെ.

ദീര്‍ഘദൂര മിസൈല്‍ വന്നത്

ദീര്‍ഘദൂര മിസൈല്‍ വന്നത്

ശനിയാഴ്ച റിയാദിനെ ലക്ഷ്യമിട്ട് യമനില്‍ നിന്നാണ് ദീര്‍ഘദൂര മിസൈല്‍ വന്നത്. യമനിലെ ഹൂഥികള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ആരാണ് നല്‍കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. സൗദി ആരോപിക്കുന്നത് ഇതിന് പിന്നില്‍ ഇറാനാണെന്നാണ്. എന്നാല്‍ ഇറാന്‍ ആരോപണം നിഷേധിക്കുന്നു.

സംഘത്തിന്റെ ഉദയം

സംഘത്തിന്റെ ഉദയം

ഹൂഥികള്‍ സായുധരായി ശക്തരാണെന്ന സൂചനയാണ് ലഭിച്ചതെന്ന് മുന്‍ സൗദി ബ്രിഗേഡിയര്‍ ഹസന്‍ അല്‍ ഷാഹിരി പറയുന്നു. ഇറാന് പുറമെ ലബ്‌നാനിലെ ഹിസ്ബുല്ലയുടെ പിന്തുണയും ഹൂഥികള്‍ക്കുണ്ടെന്നും അദ്ദേഹം പറയുന്നു. 1990കളില്‍ യമനില്‍ ഉയര്‍ന്നുവന്ന സംഘമാണ് ഹൂഥികള്‍. ഷിയാ വിഭാഗക്കാരായ ഇവര്‍ ഇന്ന് സൗദിക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ്.

വൈദ്യ സഹായം മാത്രം

വൈദ്യ സഹായം മാത്രം

പുതിയ പശ്ചാത്തലത്തില്‍ യമനോട് ചേര്‍ന്ന എല്ലാ അതിര്‍ത്തിയും സൗദിയും കൂട്ടരും അടച്ചിട്ടുണ്ട്. കര, കടല്‍, ആകാശ മാര്‍ഗമുള്ള ഒരു വഴിയും ഇനി യമനിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കില്ല. സൗദി സഖ്യ സേനയുടെ കര്‍ശന നിരീക്ഷണം മേഖലയില്‍ ശക്തമാക്കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള മരുന്ന് വിതരണം തടയില്ലെന്നു സൗദി വ്യ്ക്തമാക്കി.

യുഎഇയും ബഹ്‌റൈനും പിന്തുണക്കുന്നു

യുഎഇയും ബഹ്‌റൈനും പിന്തുണക്കുന്നു

സൗദി അറേബ്യയുടെ എല്ലാ സൈനിക നീക്കങ്ങള്‍ക്കും യുഎഇയും ബഹ്‌റൈനും പിന്തുണ പ്രഖ്യാപിച്ചു. മാത്രമല്ല, സൗദി ഭരണകൂടം നടത്തുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ക്കും അഴിമതി വിരുദ്ധ അറസ്റ്റുകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും യുഎഇ വ്യക്തമാക്കി. സൗദി പരിഷ്‌കരണത്തിന്റെ പാതയിലാണെന്നാണ് യുഎഇ പ്രതികരിച്ചത്.

 ദുരൂഹ മരണങ്ങള്‍

ദുരൂഹ മരണങ്ങള്‍

അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കവെയാണ് കഴിഞ്ഞ ദിവസം സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുക്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് ഇദ്ദേഹം. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മന്‍സൂര്‍ രാജകുമാരനൊപ്പം മറ്റു ചില പ്രമുഖരുമുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയാണ് മന്‍സൂര്‍.

English summary
Saudi names 40 terror supporters; offers Dh1.6 billion in rewards for information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X