കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്ത് കുട വിരിയിച്ച് സൗദി; 17 നഗരങ്ങള്‍, 27 ആഘോഷം, ജിസിസി മിന്നിത്തിളങ്ങുന്നു

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ 87 മത് ദേശീയദിനത്തിന്റെ ആഘോഷം പൊടിപൊടിക്കുകയാണ്. രാജ്യത്തെ 17 നഗരങ്ങളില്‍ വിവിധങ്ങളായ 27 ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ ആഘോഷം തിങ്കളാഴ്ച വരെ തുടരും.

ആഘോഷത്തിന്റെ തുടക്കം ജിദ്ദയില്‍ നിന്നായിരുന്നു. അവസാനിക്കുന്നത് നജ്‌റാനിലാണ്. ദമ്മാം, റിയാദ്, ഹൈല്‍, അല്‍ഖോബാര്‍, ജസാന്‍, അബഹ, ഉനൈസ, തബൂക്ക്, സക്കാക്ക, ജുബൈല്‍, യാമ്പു, ഹഫ്രുല്‍ ബതൈന്‍, ഹുഫൂഫ്, മദീന എന്നിവിടങ്ങളില്ലെല്ലാം ആഘോഷം നടക്കും.

998546

സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030ന്റെ പ്രധാന്യം വിളിച്ചോതുന്നതായിരിക്കും എല്ലാ പരിപാടികളും. കായിക മല്‍സരങ്ങള്‍, സാംസ്‌കാരിക ഉല്‍സവങ്ങള്‍, വെടിക്കെട്ട് തുടങ്ങിയ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

എല്ലാ നഗരങ്ങളിലും ഐക്യം വിളിച്ചോതുന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ദേശീയ ഗാനവുമുണ്ടാകും. റിയാദിലെ കിങ്ഡം ടവര്‍ പ്രകാശപൂരിതമാണ്.

അതേസമയം, ജിസിസിയിലെ മറ്റു രാജ്യങ്ങളിലും സൗദിയുടെ ദേശീയ ദിനം കെങ്കേമമായി ആഘോഷിക്കുന്നുണ്ട്. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പരിപാടികള്‍ നടക്കും. ഒമാന്‍ പൊതു അവധി പ്രഖ്യാപിച്ചു. ദേശീയ ദിനമായ ശനിയാഴ്ച സൗദിയില്‍ വാരാന്ത്യ അവധിയാണ്. അതുകൊണ്ട് തന്നെ ഞായറാഴ്ച സര്‍ക്കാര്‍ പ്രത്യേക അവധി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

സൗദി ടെലിഫോണ്‍ കമ്പനികള്‍ അവരുടെ മൊബൈല്‍ സെറ്റില്‍ മൊബൈല്‍ ഡിസ്‌പ്ലേയില്‍ മാറ്റം വരുത്തി. രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട വരികളാണിപ്പോള്‍. സാധാരണ മൊബൈല്‍ സേവന കമ്പനികള്‍ അവരുടെ പേരാണ് ഡിസ്‌പ്ലേ ആയി നല്‍കാറ്.

English summary
Saudi National Day celebrations to feature 27 major events in 17 cities across Kingdom,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X