കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ആക്രമിക്കാന്‍ ഖത്തര്‍ നീക്കം? ആയുധങ്ങള്‍ നിറച്ച ബോട്ടുകള്‍; നഗരങ്ങള്‍ പൊട്ടിത്തെറിക്കും!!

മര്‍ജാനിലേക്ക് കുതിച്ചെത്തിയ ബോട്ടുകള്‍ പെട്ടെന്നാണ് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവടെ തടുക്കാനും പിടികൂടാനുമുള്ള ശ്രമം തുടങ്ങി.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ നഗരങ്ങളെ കുരുതിക്കളമാക്കാനുള്ള നീക്കം സൈന്യത്തിന്റെ അവസരോചിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. നഗരങ്ങളിലും എണ്ണ പാടങ്ങളിലും ആക്രമണം നടത്താനെത്തിയ ബോട്ട് നാവിക സേന പിടികൂടി. ബോട്ടില്‍ നിറയെ ആയുധങ്ങളായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

സൗദി തീരത്തോട് ചേര്‍ന്ന മര്‍ജാന്‍ എണ്ണ പാടങ്ങള്‍ ലക്ഷ്യമിട്ട് അതിവേഗത്തിലെത്തിയ ബോട്ടാണ് സൈന്യം പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണ ശ്രമമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടികൂടിയ ബോട്ടിനൊപ്പം മറ്റു രണ്ടു ബോട്ടുകളുമുണ്ടായിരുന്നു.

രണ്ടു ബോട്ടുകള്‍ രക്ഷപ്പെട്ടു

രണ്ടു ബോട്ടുകള്‍ രക്ഷപ്പെട്ടു

മര്‍ജാനിലേക്ക് കുതിച്ചെത്തിയ ബോട്ടുകള്‍ പെട്ടെന്നാണ് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവടെ തടുക്കാനും പിടികൂടാനുമുള്ള ശ്രമം തുടങ്ങി. ഇതേ തുടര്‍ന്ന് രണ്ടു ബോട്ടുകള്‍ തിരിച്ചുപോകുകയായിരുന്നു. ഒന്ന് പിടികൂടുകയും ചെയ്തു.

ആയുധ ശേഖരം പിടികൂടി

ആയുധ ശേഖരം പിടികൂടി

സൗദി നാവിക സേന ശക്തമായി വെടിവച്ചതിനെ തുടര്‍ന്നാണ് ഒരു ബോട്ട് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടത്. പിടിയിലായ ബോട്ട് നാവിക സേന വിശദമായി പരിശോധിച്ചു. ഇതില്‍ ആയുധ ശേഖരമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മര്‍ജാന്‍ എണ്ണ മേഖല

മര്‍ജാന്‍ എണ്ണ മേഖല

മൂന്ന് ബോട്ടുകളും ചുവപ്പും വെള്ളയും നിറത്തിലുള്ള കൊടി വച്ചുകൊണ്ടാണ് തീരത്തേക്ക് അടുത്തത്. സൗദി ജലാതിര്‍ത്തിയില്‍ കയറിയ ഉടനെ നാവിക സേന ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതി വേഗതിയിലാണ് പിന്നീട് മര്‍ജാന്‍ എണ്ണ മേഖലയിലേക്ക് ബോട്ടുകള്‍ കുതിച്ചത്.

ബോട്ടുകള്‍ സേന വളഞ്ഞു

ബോട്ടുകള്‍ സേന വളഞ്ഞു

ഈ വേളയില്‍ സൈന്യം തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ നാവിക സേനയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ബോട്ടുകള്‍ എണ്ണ മേഖല ലക്ഷ്യമാക്കി വരികയായിരുന്നു. ബോട്ടുകള്‍ സേന വളഞ്ഞതിനെ തുടര്‍ന്നാണ് ഒന്ന് ഉപേക്ഷിച്ച് സംഘം കടന്നത്.

സൗദിയെ നശിപ്പിക്കുക

സൗദിയെ നശിപ്പിക്കുക

സൗദിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ബോട്ടുകളിലുണ്ടായിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബോട്ടുകള്‍ എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല.

പിന്നില്‍ ഖത്തര്‍?

പിന്നില്‍ ഖത്തര്‍?

ഖത്തറില്‍ നിന്നാണ് ബോട്ടുകള്‍ വന്നതെന്നായിരുന്നു സേനയുടെ ആദ്യ സംശയം. കാരണം ബോട്ടുകള്‍ക്ക് മുകളിലുണ്ടായിരുന്ന കൊടി ഖത്തറിന്റെ പതാകയുമായി സാമ്യമുള്ളതാണ്. എന്നാല്‍ ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആശങ്കയുടെ വാര്‍ത്തകള്‍

ആശങ്കയുടെ വാര്‍ത്തകള്‍

ഗള്‍ഫ് മേഖലയില്‍ ഖത്തര്‍ ഒരു ഭാഗത്തും സൗദിയും ബഹ്‌റൈനും യുഎഇയും മറുഭാഗത്തുമായി തുടങ്ങിയ നയതന്ത്ര യുദ്ധം നേരിട്ടുള്ള ആക്രണത്തിലേക്കും കൂട്ടക്കുരുതിയിലേക്കും നീങ്ങുന്നുവെന്ന സൂചനകളാണ് ലഭിക്കകുന്നത്. കാരണം. ബഹ്‌റൈനില്‍ ശക്തമായ സ്‌ഫോടനമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സൗദിയില്‍ ആക്രമണ ശ്രമമുണ്ടായെന്ന വിവരം പുറത്തുവരുന്നത്.

 ബഹ്‌റൈനില്‍ സ്‌ഫോടനം

ബഹ്‌റൈനില്‍ സ്‌ഫോടനം

ബഹ്‌റൈനിലെ ദിറാസ് നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ ആരാണെന്നന് വ്യക്തമല്ല. ഭീകരസംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. എന്നാല്‍ ഏതെങ്കിലും സംഘടനയുടെ പേര് അവര്‍ എടുത്തുപറയുന്നില്ല. ഷിയാ വിഭാഗക്കാരാണ് സ്‌ഫോടനം നടത്തിയതെന്നാണ് പരോക്ഷമായി ഭരണകൂടം സൂചിപ്പിക്കുന്നത്.

ആയത്തുല്ലാ ഈസ ഖാസിം

ആയത്തുല്ലാ ഈസ ഖാസിം

ഷിയാ പണ്ഡിതനായ ആയത്തുല്ലാ ഈസ ഖാസിമിന്റെ ജന്‍മ ഗ്രാമമാണ് ദിറാസ്. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് തിരച്ചില്‍. സംഭവം കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

കൂടുതല്‍ പോലീസിനെ വിന്യസിച്ചു

കൂടുതല്‍ പോലീസിനെ വിന്യസിച്ചു

അക്രമികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്ലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സ്ഥിരം സംഘര്‍ഷ മേഖലയാണ് ദിറാസ്. ഇവിടെ രണ്ടാഴ്ച മുമ്പ് പോലീസ് നടത്തിയ റെയ്ഡിനിടെ അഞ്ച് പേരെ വെടിവച്ചുകൊന്നിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്‌ഫോടനമെന്ന് കരുതുന്നു. അന്നത്തെ സംഭവത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമാണ് സ്‌ഫോടനമെന്ന് പോലീസ് സൂചന നല്‍കി. പോലീസുമായി ഏറ്റുമുട്ടിയ കേസില്‍ 286 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
The Saudi navy seized a boat carrying weapons as it approached the Kingdom's offshore Marjan oilfield in the Gulf on Friday evening, the official Saudi Press Agency reported on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X