കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഞെട്ടിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍; സ്വന്തമാക്കിയത് ഏറ്റവും വിലയുള്ള വീട്!! രഹസ്യനീക്കം

ചാറ്റി ലൂയിസ് 14 എന്ന കൊട്ടാരം നിര്‍മിച്ചിരിക്കുന്നത് 17ാം നൂറ്റാണ്ടിലെ നിര്‍മിതികളുടെ മാതൃകയിലാണ്. 2008ല്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തീകരിച്ചത് 2011ലാണ്.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഡാവിഞ്ചി ചിത്രം ഇദ്ദേഹം കോടികള്‍ ചെലവിട്ട് സ്വന്തമാക്കിയെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും ചെലവേറിയ ഭവനം വില കൊടുത്ത് വാങ്ങിരിക്കുകയാണ് ബിന്‍ സല്‍മാന്‍.

്‌ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചില വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. പത്രത്തിന്റെ ലേഖകര്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. എന്തൊക്കെയാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍...

ചാറ്റീ ലൂയിസ് പതിനാല്

ചാറ്റീ ലൂയിസ് പതിനാല്

ലോകത്തെ ഏറ്റവും വില കൂടിയ ഭവനമെന്ന് ഫോബ്‌സ് മാഗസിന്‍ വിശേഷിപ്പിച്ച ഫ്രാന്‍സിലെ കൊട്ടാരമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചാറ്റീ ലൂയിസ് പതിനാല് എന്ന 50000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കൊട്ടാരമാണ് രാജകുമാരന്‍ വാങ്ങിയത്. എന്നാല്‍ ഇതുസംബന്ധിച്ച് സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.

275 ദശലക്ഷം യൂറോ

275 ദശലക്ഷം യൂറോ

ഫ്രാന്‍സിലെ വേഴ്‌സായ്‌ലസിനടുത്തുള്ള ഈ കൊട്ടാരം ആരും കൊതിക്കുന്നതാണ്. 2015ലാണ് സൗദി കിരീടാവകാശി ഇതു വാങ്ങിയതത്രെ. 275 ദശലക്ഷം യൂറോയാണ് ഇതിനുവേണ്ടി മുടക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 വെളിപ്പെടുത്തിയിരുന്നില്ല

വെളിപ്പെടുത്തിയിരുന്നില്ല

ആരാണ് കൊട്ടാരം വാങ്ങുന്നതെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയാണ് ഇപ്പോള്‍ വാര്‍ത്ത പുറത്തുവിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടപാടിന്റെ ചില രേഖകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അഴിമതി വിരുദ്ധ സമിതി

അഴിമതി വിരുദ്ധ സമിതി

സൗദി അറേബ്യയില്‍ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനും അഴിമതി വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നതിനും മുന്‍പന്തിയിലുള്ള വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് രാജകുമാരന്‍മാരെയും വ്യവസായികളെയും കൂട്ട അറസ്റ്റ് ചെയ്ത് ലോകത്തെ ഞെട്ടിച്ചത്.

കടലാസ് കമ്പനികള്‍

കടലാസ് കമ്പനികള്‍

അഴിമതി വിരുദ്ധ നീക്കം മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുമ്പോള്‍ തന്നെയാണ് അദ്ദേഹം കോടികള്‍ ചെലവിട്ട് ആഡംബര കൊട്ടാരം വാങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഫ്രാന്‍സിലെയും ലക്‌സംബര്‍ഗിലെയും ചില കടലാസ് കമ്പനികളുടെ പേരിലാണ് 2015ല്‍ കൊട്ടാരം വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരഡൈസ് പേപ്പേഴ്‌സ്

പാരഡൈസ് പേപ്പേഴ്‌സ്

ഈ കടലാസ് കമ്പനികളെല്ലാം ഏയ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ കീഴിലുള്ളതാണ്. സൗദി കമ്പനിയായ ഏയ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍മുഡ നിയമ കമ്പനിയില്‍ നിന്ന് ചോര്‍ന്ന പാരഡൈസ് പേപ്പേഴ്‌സ് എന്ന രേഖകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

യാനം വാങ്ങിയത്

യാനം വാങ്ങിയത്

സൗദി രാജകുമാരന്റെ ധൂര്‍ത്തിന് ഉദാഹരണമാണിതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നേരത്തെ ഫ്രാന്‍സില്‍ നിന്ന് യാനം വാങ്ങിയത് വന്‍ വിവാദമായിരുന്നു. നിമിഷ നേരത്തെക്കുള്ള ആവശ്യത്തിന് വേണ്ടി 500 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് യാനം വാങ്ങിയിരുന്നത്.

ലോകരക്ഷകന്‍

ലോകരക്ഷകന്‍

തൊട്ടുപിന്നാലെയാണ് ഡാവിഞ്ചി ചിത്രം ലോകരക്ഷകന്‍ വാങ്ങിയത്. അമേരിക്കയില്‍ നടന്ന ലേലത്തില്‍ ആരാണിത് സ്വന്തമാക്കിയതെന്ന് വ്യക്തമായില്ലായിരുന്നു. പിന്നീടാണ് മുഹമ്മദ് ബിന്‍ സല്‍മാനാണ് ചിത്രം സ്വന്തമാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയത്. യുഎഇയിലെ മ്യൂസിയത്തിന് സമ്മാനമായി ചിത്രം കൈമാറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

620 ഏക്കര്‍ ഭൂമി വാങ്ങി

620 ഏക്കര്‍ ഭൂമി വാങ്ങി

അതിനിനെ മറ്റൊരു ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫ്രാന്‍സില്‍ 620 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് തലസ്ഥാനമായ പാരിസിനോട് ചേര്‍ന്നുള്ള മനോഹരമായ സ്ഥലമാണ് രാജകുമാരന്‍ സ്വന്തമാക്കിയതത്രെ.

ആഡംബരത്തിന്റെ പ്രതീകം

ആഡംബരത്തിന്റെ പ്രതീകം

ചാറ്റി ലൂയിസ് 14 എന്ന കൊട്ടാരം നിര്‍മിച്ചിരിക്കുന്നത് 17ാം നൂറ്റാണ്ടിലെ നിര്‍മിതികളുടെ മാതൃകയിലാണ്. 2008ല്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തീകരിച്ചത് 2011ലാണ്. ആഡംബരത്തിന്റെ പ്രതീകമാണ് കൊട്ടാരത്തിന്റെ അകം. അതുസംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരണമുണ്ട്.

പുറത്തും അകത്തും ഇങ്ങനെ

പുറത്തും അകത്തും ഇങ്ങനെ

കൊട്ടാരത്തിന് പുറത്തും അകത്തും നീന്തല്‍ കുളമുണ്ട്. കൂടാതെ സ്വകാര്യ സിനിമാ കേന്ദ്രം, സ്‌ക്വാഷ് കോര്‍ട്ട്, നിശാക്ലബ്ബ്, പത്ത് കിടപ്പുമുറി, വലിയ സ്വീകരണ കേന്ദ്രം, മദ്യത്തിന്റെ വലിയ അറ, അക്വാറിയം തുടങ്ങി കണ്ണുകള്‍ക്ക് ആനന്ദവും ആശ്ചര്യവും നല്‍കുന്ന കാഴ്ചകളാല്‍ സമൃദ്ധമാണ് കൊട്ടാരം.

English summary
Pro-austerity Saudi prince buys world's most expensive home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X