കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ അറസ്റ്റില്‍... സൗദി രാജകുടുംബത്തിന് ഇത് കഷ്ടകാലം?

Google Oneindia Malayalam News

ബെയ്‌റൂത്ത്: സൗദി രാജകുടുംബത്തിന് ഇത് കഷ്ടകാലമാണെന്ന് തോന്നുന്നു. ലൈംഗിക പീഡനത്തിന് ഒരു രാജകുമാരന്‍ അമേരിയ്ക്കയില്‍ അറസ്റ്റിലായതിന് പിറകെ മറ്റൊരു രാജകുമാരനും കുരുക്ക് വീണിരിയ്ക്കുകയാണ്.

രണ്ട് ടണ്‍ മയക്കുമരുന്നമായാണ് സൗദി രാജകുമാരന്‍ അബ്ദെല്‍ മൊഹ്‌സെന്‍ ബിന്‍ വാലിദ് ബിന്‍ അബ്ദുള്‍ അസീസ് ലബനോണില്‍ പിടിയിലായത്. ലെബനോണിലെ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.

രാജകുമാരന്റെ സ്വകാര്യ വിമാനത്തില്‍ സൗദിയിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് അധികൃതര്‍ മയക്കുമരുന്ന് കണ്ടെത്തിയത്. രാജകുമാരനെ കൂടാതെ മറ്റ് നാല് സൗദി പൗരന്‍മാരേയും ലബനോണ്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന്

മയക്കുമരുന്ന്

ഒന്നോ രണ്ടോ കിലോഗ്രാം പോലും അല്ല, രണ്ട് ടണ്‍ മയക്കുമരുന്നാണ് സൗദി രാജകുമാരന്‍ സ്വകാര്യ വിമാനത്തില്‍ സൗദിയിലേയ്ക്ക് കടത്താന്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

എന്തിനിത്രയധികം?

എന്തിനിത്രയധികം?

എന്തിനാണ് ഇത്രയധികം മയക്കുമരുന്ന് കടത്തുന്നത്? സ്വകാര്യ ഉപയോഗത്തിനല്ലെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ വലിയ സംശയങ്ങളാണ് ഇക്കാര്യത്തില്‍ ഉയരുന്നത്.

ആരാണ് ഈ രാജകുമാരന്‍

ആരാണ് ഈ രാജകുമാരന്‍

അബ്ദെല്‍ മൊഹ്‌സിന്‍ ബിന്‍ വാലിദ് ബിന്‍ അബ്ദുള്‍ അസീസ് ആണ് ലബനോണില്‍ പിടിയിലായിട്ടുള്ളത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ആംഫെറ്റാമൈന്‍

ആംഫെറ്റാമൈന്‍

ആംഫെറ്റാമൈന്‍ ഗുളികകളാണ് രാജകുമാരനില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിനോടൊപ്പം കൊക്കെയ്‌നും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാപ്റ്റഗണ്‍ എന്ന പേരിലുള്ള ഗുളികകളാണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന്

മയക്കുമരുന്ന്

മധ്യപൂര്‍വ്വേഷ്യയില്‍ മയക്കുമരുന്നായി ഉപയോഗിയ്ക്കുന്ന സാധനമാണ് ആംഫെറ്റാമൈന്‍ ഗുളികകള്‍. കാപ്റ്റഗണ്‍ എന്ന പേരില്‍ ഇത് സുലഭവും ആണ്. മാനസികരോഗങ്ങള്‍ക്കുള്ള മരുന്നാണിത്.

സിറിയയിലെ തീവ്രവാദികള്‍

സിറിയയിലെ തീവ്രവാദികള്‍

സിറിയയിലെ തീവ്രവാദികള്‍ വ്യാപകമായി ഉപയോഗിയ്ക്കുന്ന മയക്കുമരുന്നാണിത്. മരുന്ന് വിറ്റാണ് അവര്‍ ആയുധങ്ങളും മറ്റും വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദിയും സിറിയയും

സൗദിയും സിറിയയും

സൗദി അറേബ്യയും സിറിയയിലെ വിമതരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഈ മയക്കുമരുന്ന് വേട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

ഏറ്റവും വലിയ വേട്ട

ഏറ്റവും വലിയ വേട്ട

ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ ഇക്കാലമത്രയും നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നാണ് ലബനോണ്‍ പോലീസ് അറിയിയ്ക്കുന്നത്.

നാല്‍പത് പെട്ടികള്‍

നാല്‍പത് പെട്ടികള്‍

നാല്‍പത് പെട്ടികളിലായിട്ടാണ് മരുന്നുകള്‍ ഉണ്ടായിരുന്നത്. ഇത് വിമാനത്തിലേയ്ക്ക് കയറ്റുന്നതിനിടെയാണ് പിടിയിലായത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

സൗദി രാജകുമാരനേയും നാല് സൗദി പൗരന്‍മാരേയും ലബനോണ്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. രാജകുമാരനെ മോചിപ്പിയ്ക്കാന്‍ വന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Police in Lebanon have arrested a Saudi prince on allegations he was attempting to smuggle two tonnes of amphetamines on his private jet. Four others were held in Beirut in what authorities described as a drug bust conducted at Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X