ഒടുവിൽ സൗദി വഴങ്ങുന്നു? അറസ്റ്റിലായ മൈതിബ് രാജകുമാരൻ പുറത്ത്... 6,500 കോടിക്ക്; അൽ വലീദ് എത്ര നൽകും?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഒടുവില്‍ സൗദി വഴങ്ങുന്നു? അറസ്റ്റിലായവരെ മോചിപ്പിക്കും? | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരുടെ വിധി എന്താകും എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നു. വന്‍ തുക നല്‍കി, കുറ്റസമ്മതവും നടത്തിയാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും എന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അത് ശരി തന്നെ ആണ് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

  സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

  അറസ്റ്റിലായവരില്‍ ഏറ്റവും പ്രമുഖനായ മൈതിബ് ബിന്‍ അബ്ദുള്ള രാജകുമാരനെ സ്വതന്ത്രനാക്കി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സല്‍മാന്‍ രാജാവിന് മുമ്പ് സൗദി ഭരിച്ചിരുന്ന അബ്ദുള്ള രാജാവിന്റെ മകന്‍ ആണ് മൈതിബ് രാജകുമാരന്‍.

  സൗദിയിൽ തടവിലാക്കപ്പെട്ട രാജകുമാരൻമാർക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങുന്നു? പക്ഷേ കൊടുക്കേണ്ടത് എന്ത്..

  സൗദി നാഷണല്‍ ഗാര്‍ഡിന്റെ തലവനായിരുന്നു മൈതിബ്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം ആയിരുന്നു അഴിമതി കേസില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ ഏറ്റവും പ്രമുഖനും മൈതിബ് തന്നെ ആയിരുന്നു. മറ്റ് രാജകുടുംബാംഗങ്ങള്‍ക്ക് മുന്നിലും മോചനത്തിന്റെ വഴി ഉടന്‍ തുറക്കും എന്നാണ് സൂചനകള്‍.

  മൈതിബ് ബിന്‍ അബ്ദുള്ള

  മൈതിബ് ബിന്‍ അബ്ദുള്ള

  സൗദി രാജകുടുംബത്തിലെ ശക്തരില്‍ ഒരാളായിരുന്നു മൈതിബ് രാജകുമാരന്‍. മുഹമ്മദ് ബിന്‍ സല്‍മാന് വെല്ലുവിളി ഉയര്‍ത്തിയേക്കും എന്ന് പോലും കരുതപ്പെട്ടിരുന്ന വ്യക്തി. മൈതിബിന്റെ അറസ്റ്റ് അറബ് ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

  ഒരു ബില്യണ്‍ ഡോളര്‍

  ഒരു ബില്യണ്‍ ഡോളര്‍

  അറസ്റ്റിലായ രാജകുടുംബാംഗങ്ങളുടെ മോചനത്തിന് വേണ്ടി ചില ചര്‍ച്ചകള്‍ നടക്കുന്നു എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ ഉള്ള ചില ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും ഒടുവില്‍ ആണ് ഇപ്പോള്‍ മൈതിൂബ് ബിന്‍ അബ്ദുള്ളയെ മോചിതനാക്കിയിരിക്കുന്നത്. ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന ഉറപ്പിലാണ് മോചനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

  6,440 കോടി രൂപ

  6,440 കോടി രൂപ

  ഒരു ബില്യണ്‍ ഡോളര്‍ എന്നാണ് ഏതാണ്ട് 6,440 കോടി ഇന്ത്യന്‍ രൂപ മൂല്യം വരും. ഈ തുക നല്‍കുക മാത്രമല്ല, മൈതിബ് കുറ്റസമ്മതവും നടത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മോചനത്തിനുള്ള ഒത്തുതീര്‍പ്പില്‍ ഇക്കാര്യവും വ്യക്തമാക്കിയിരുന്നു എന്നാണ് സൂചനകള്‍.

  മോചിതനായി

  മോചിതനായി

  മൈതിബ് ബിന്‍ അബ്ദുള്ള റിയാദിലെ കൊട്ടാരത്തില്‍ എത്തിയതായുള്ള വാര്‍ത്തകള്‍ ആയിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ മറ്റ് വിശദാംശങ്ങള്‍ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. ഒരു ബില്യണ്‍ ഡോളറാണ് സെറ്റില്‍മെന്റ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും കൃത്യമായ തുക എത്രയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

  മറ്റ് മൂന്ന് പേര്‍കൂടി

  മറ്റ് മൂന്ന് പേര്‍കൂടി

  മൈതിബ് ബിന്‍ അബ്ദുള്ളയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ട് എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് ആരൊക്കെയാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

  അല്‍ വലീദ് ബിന്‍ തലാല്‍

  അല്‍ വലീദ് ബിന്‍ തലാല്‍

  ശുദ്ധീകരണത്തിന്റെ ഭാഗമായി അറസ്റ്റി ചെയ്യപ്പെട്ട 11 രാജകുടുംബാംഗങ്ങളില്‍ ലോക സമ്പന്നരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലും ഉള്‍പ്പെട്ടിരുന്നു. പശ്ചിമേഷ്യയിലെ വാറന്‍ ബഫറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ വലീദ് ഇപ്പോഴും തടവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല അന്താരാഷ്ട്ര കമ്പനികളിലും ഓഹരി പങ്കാളിത്തമുള്ള ആളാണ് അല്‍ വലീദ്.

  വഴി ഒരുങ്ങുന്നു

  വഴി ഒരുങ്ങുന്നു

  നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിലെത്തുക എന്നത് അല്‍ വലീദിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമല്ല. ട്വിറ്ററും ആപ്പിളും സിറ്റി ബാങ്കും ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളില്‍ വലിയ ഓഹരി പങ്കാളിത്തമാണ് അല്‍ വലീദിന് ഉള്ളത്. അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധമായ ഹോട്ടല്‍ നെറ്റ് വര്‍ക്കും അല്‍ വലീദിന് സ്വന്തമായുണ്ട്.

  അമേരിക്കന്‍ താത്പര്യം

  അമേരിക്കന്‍ താത്പര്യം

  എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ താത്പര്യം ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും എന്നും സൂചനകളുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ട്വിറ്ററില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച ആളായിരുന്നു അല്‍ വലീദ്. ഇപ്പോഴത്തെ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ആളും ആണ്.

  എഴുപത് ശതമാനം സമ്പത്ത്

  എഴുപത് ശതമാനം സമ്പത്ത്

  അഴിമതി കേസില്‍ അറസ്റ്റിലായ രാജകുമാരന്‍മാര്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങിയേക്കും എന്നായിരുന്നു നേരത്തേ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. സ്വത്തിന്റെ എഴുപത് ശതമാനവും സര്‍ക്കാരിന് നല്‍കാന്‍ സമ്മതിച്ചാല്‍ സ്വതന്ത്രരാക്കാം എന്നായിരുന്നത്രെ ആദ്യ ഘട്ടത്തില്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല.

  വ്യവസായികള്‍ക്കും?

  വ്യവസായികള്‍ക്കും?

  അഞ്ഞൂറിലേറെ പേരാണ് അഴിമതി കേസില്‍ അറസ്റ്റിലായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രാജകുടുംബത്തിന് പുറത്തുള്ള വന്‍ വ്യവസായികളും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ മുഴുവന്‍ സമ്പത്തും പിടിച്ചെടുത്ത് മോചിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

  English summary
  Senior Saudi prince Miteb bin Abdullah, once seen as a leading contender to the throne, was freed after reaching an “acceptable settlement agreement” with authorities paying more than $1 billion, a Saudi official said on Wednesday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്