സിറിയയില്‍ കരയുദ്ധമല്ലാതെ രക്ഷയില്ലെന്ന് സൗദി... വ്യോമാക്രമണം അത്ര പോര?
അബുദാബി: ഐസിസിനെതിരെയുള്ള പോരാട്ടത്തിനായി സിറിയയില്‍ കരയുദ്ധം തുടങ്ങും എന്നായിരുന്നു സൗദി അറേബ്യയുടെ ഭീഷണി. എന്നാല്‍ പിന്നീട് അത് സംബന്ധിച്ച് വലിയ പ്രസ്താവനകളൊന്നും കണ്ടില്ല.
എന്നാല്‍ അമേരിയ്ക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങള്‍കൊണ്ട് കാര്യമായ ഗുണം ഒന്നും ഇല്ലെന്നാണ് നിലപാടിലാണ് പലരും. സൗദി രാജകുമാരന്‍ പോലും പറയുന്നത് വ്യോമാക്രമണം കൊണ്ട് മാത്രം ഗുണമില്ലെന്നാണ്. അതിന് കരയുദ്ധം തന്നെ വേണം എന്നാണ് പറയുന്നത്.
കരയുദ്ധത്തിനായി സൗദി ഇറങ്ങിയാല്‍ പിന്നെ റഷ്യ അടങ്ങിയിരിയ്ക്കുമോ? മൂന്നാം ലോക മഹായുദ്ധം എന്ന പ്രവചനം ശരിയാകുമോ എന്നാണ് ലോകം ഭയക്കുന്നത്.

സഖ്യകക്ഷി
അമേരിയ്ക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടുന്നതാണ് സൗദി. ഒരുമിച്ചാണ് സിറിയയിലെം ഐസിസിനെതിരെ പോരാടുന്നത്.

വ്യോമാക്രമണം പോര
ഐസിസിനെതിരെ ഇപ്പോള്‍ അമേരിയ്ക്കയുടെ വ്യോമാക്രമണം അത്ര ഗുണം ചെയ്യുന്നില്ലെന്നാണ് സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറയുന്നത്.

കരയുദ്ധം തുടങ്ങണം
വ്യോമാക്രമണത്തിനൊപ്പം കരയുദ്ധം കൂടി തുടങ്ങിയാലേ സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ തകര്‍ക്കാനാകൂ എന്നും സൗദി രാജകുമാരന്‍ പറയുന്നു.

സൗദി തയ്യാര്‍
കരയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്നാണ് സൗദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ സിറിയന്‍ മണ്ണില്‍ സൈന്യവുമായി ഇറങ്ങിയാല്‍ അവര്‍ ലക്ഷ്യമിടുക ഐസിസിനെ തന്നെ ആകുമോ?

വിമതര്‍ക്ക് ആയുധം
സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ പൊരുതുന്ന വിമതര്‍ക്ക് മിസൈലുകള്‍ നല്‍കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. അസദ് ഭരണകൂടത്തെ ഇല്ലാതാക്കുക എന്നതാണ് സൗദിയുടേയും ലക്ഷ്യം. കരയുദ്ധത്തിനായി സിറിയയില്‍ എത്തിയാല്‍ സൗദി ലക്ഷ്യം മറക്കുമോ എന്നാണ് ചോദ്യം.

റഷ്യ നോക്കി നില്‍ക്കില്ല
അസദിന് സഹായവുമായി റഷ്യ എപ്പോഴും ഉണ്ട്. അമേരിയ്ക്കയുടേയും സൗദിയുടേയും വ്യോമാക്രമണങ്ങള്‍ കാര്യമായി ആഘാതം സൃഷ്ടിയ്ക്കാതിരുന്ന സമയത്താണ് റഷ്യ ഐസിസിനെതിരെ ആക്രമണം തുടങ്ങിയത്. സിറിയയിലെ ഐസിസിനെ ഒരുപരിധിവരെ തളയ്ക്കാന്‍ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications